നെല്‍ച്ചെടിയുടെ ചുവട്ടില്‍ കൂട്ടമായിരുന്ന പൂര്‍ണ്ണ വളര്‍ച്ചയെത്തിയ മുഞ്ഞയും കുഞ്ഞുങ്ങളും നീരൂറ്റി കുടിക്കുന്നതുമൂലം നെല്‍ച്ചെടികള്‍ മഞ്ഞളിക്കുകയും ക്രമേണ കരിഞ്ഞുപോകുകയും ചെയ്യുന്നു.
നെല്‍ വിത്ത് വിതച്ച് 55 ദിവസം മുതല്‍ 65 ദിവസം വരെ പ്രായമായ നെടുമുടി, എടത്വാ, കൈനകരി കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന ചില പാടശേഖരങ്ങളില്‍ മുഞ്ഞയുടെ സാന്നിധ്യം കാണുന്നുണ്ട്. നിലവിലുള്ള കാലാവസ്ഥ മുഞ്ഞയുടെ വ്യാപനത്തിന് അനുകൂലമാണ്. നെല്‍ച്ചെടിയുടെ ചുവട്ടില്‍ കൂട്ടമായിരുന്ന പൂര്‍ണ്ണ വളര്‍ച്ചയെത്തിയ മുഞ്ഞയും കുഞ്ഞുങ്ങളും നീരൂറ്റി കുടിക്കുന്നതുമൂലം നെല്‍ച്ചെടികള്‍ മഞ്ഞളിക്കുകയും ക്രമേണ കരിഞ്ഞുപോകുകയും ചെയ്യുന്നു. അശാസ്ത്രീയമായ കീടനാശിനി പ്രയോഗം ഒഴിവാക്കണം. പാടശേഖരങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലും നെല്‍ച്ചെടികളുടെ തിക്കം കൂടുതലും ഉള്ളതുമായ സ്ഥലങ്ങളില്‍ ആക്രമണം രൂക്ഷമാകാന്‍ സാധ്യതയുണ്ട്.
കൂടാതെ വ്യാപക കീടനാശിനികളുടെ ഉപയോഗം നടത്തിയിട്ടുള്ള പാടങ്ങളില്‍ മിത്ര പ്രാണികളുടെ എണ്ണം ഗണ്യമായി കുറയുന്നതുമൂലം മുഞ്ഞയുടെ വംശവര്‍ദ്ധനയുണ്ടാകുന്നതാണ്. എന്നാല്‍ മിക്കയിടങ്ങളിലും മുഞ്ഞയുടെ മുട്ടകളെ ആഹാരമാക്കുന്ന മിറിഡ് ചാഴികള്‍ കാണപ്പെടുന്നു. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ വളരെ കരുതലോടു കൂടിയിരിക്കണം. സാങ്കേതിക നിര്‍ദ്ദേശ പ്രകാരമല്ലാതെ ഒരു കീടത്തിനെതിരേയും രാസകീടനാശിനികള്‍ പ്രയോഗിക്കരുത്. നിലവില്‍ രാസകീടനാശിനികള്‍ പ്രയോഗിക്കേണ്ട സാഹചര്യം എവിടേയും ഇല്ല. മൂടിക്കെട്ടിയ കാലാവസ്ഥയിലും ഇടവിട്ട മഴയുള്ള സമയങ്ങളിലും മുഞ്ഞ കൂടുതലായി പകരാനുള്ള സാദ്ധ്യതയുണ്ട്.
കൃഷിയിടത്തില്‍ പ്രയോഗിക്കുന്ന ഏതൊരു കീടനാശിനിയും തുടര്‍ന്ന് മുഞ്ഞയുടെ വംശവര്‍ദ്ധനവിന് ഇടയാക്കുമെന്നതിനാല്‍, ഇക്കാര്യത്തില്‍ കര്‍ഷകര്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. മുഞ്ഞയുടെ ലക്ഷണം കണ്ടാല്‍ സാങ്കേതിക സഹായത്തിനായി മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രവുമായോ, നെല്ല് ഗവേഷണ കേന്ദ്രവുമായോ ബന്ധപ്പെടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0477 - 2702683 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
കേരളത്തില്‍ എല്ലായിടത്തും നല്ല രീതിയില്‍ തന്നെ വേനല്‍മഴ ലഭിച്ചു കഴിഞ്ഞു. ഇനി കപ്പ നടാന്‍ തുടങ്ങാം. നമ്മുടെ ഭക്ഷ്യശൃംഖലയില്‍ വലിയ സ്ഥാനമുണ്ടായിരുന്ന കിഴങ്ങ് വിളയായിരുന്നു കപ്പ. എന്നാല്‍ വിലയിടിവും കാട്ടുപന്നിയടക്കമുള്ള…
പുതിയ തലമുറയ്ക്ക് വലിയ പരിചയമില്ലാത്ത കിഴങ്ങു വര്‍ഗ വിളയാണ് നന കിഴങ്ങ്. ഒരു കാലത്ത് കേരളത്തിന്റെ പട്ടിണി മാറ്റിയിരുന്നതില്‍ നന കിഴങ്ങിന് വലിയ സ്ഥാനമുണ്ടായിരുന്നു. പ്രത്യേകിച്ചു പരിചരണമൊന്നുമില്ലാതെ പറമ്പിലും…
മലയാളിയുടെ സമ്പന്നമായ കാര്‍ഷിക പാരമ്പര്യത്തിന്റെ ഓര്‍മപ്പെടുത്തലാണ് പത്താമുദയം, ഇത്തവണ പത്താമുദയം 23ന് ബുധനാഴ്ചയാണ്. വിഷുവിന് കൃഷിയിടങ്ങള്‍ തയാറാക്കിയിടും, പത്താമുദയത്തിന് തൈകള്‍ നടുകയാണ് പതിവ്.…
കിലോയ്ക്ക് 700 രൂപയ്ക്ക് മുകളില്‍ വിലയുണ്ടെങ്കിലും ഉത്പാദനം കുറഞ്ഞതുമൂലം പ്രതിസന്ധിയിലാണ് കുരുമുളക് കര്‍ഷകര്‍. വേനല്‍മഴയാണ് ഇത്തവണ പ്രശ്‌നമുണ്ടാക്കിയത്. ആദ്യത്തെ മഴയിലാണ് കുരുമുളക് വള്ളികള്‍ തളിര്‍ക്കുന്നത്.…
കറികള്‍ക്ക് രുചി വര്‍ധിപ്പിക്കാനും ജ്യൂസ് തയാറാക്കാനുമൊക്കെ നാം പുതിന ഉപയോഗിക്കാറുണ്ട്. ഈ ചൂടത്ത് പുതിന ഇലകൊണ്ടു തയാറാക്കിയ പാനീയം ഏറെ നല്ലതാണ്, എന്നാല്‍ എളുപ്പം നശിക്കുന്ന ഇലയായതിനാല്‍ വലിയ തോതില്‍ കീടനാശിനികള്‍…
എക്കാലത്തും നല്ല വില ലഭിക്കുന്ന വിളയാണ് ജാതി. കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും നല്ല പോലെ വിളവ് ജാതിയില്‍ നിന്നും ലഭിക്കും. കുരുമുളക്, ഏലം എന്നിവയെപ്പോലെ നമുക്ക് വിദേശ നാണ്യം നേടിത്തരുന്ന വിളയാണിത്. എന്നാല്‍…
തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും നല്ല വില ലഭിക്കുന്നുണ്ടെങ്കിലും തെങ്ങില്‍ ഉത്പാദനം കുറവാണ്. വേനല്‍ച്ചൂട് ഇനിയും കൂടാന്‍ തന്നെയാണ് സാധ്യത. ഇതിനാല്‍ തെങ്ങിന്‍ തോട്ടത്തില്‍ നല്ല പരിചരണം നല്‍കണം. ഇല്ലെങ്കില്‍…
റബ്ബര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്‍തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയ…
© All rights reserved | Powered by Otwo Designs
Leave a comment