ഇന്ത്യയുടെ ജാക്ക് ഫ്രൂട്ട് ക്യാപിറ്റല്‍: ചക്കയുടെ സ്വര്‍ഗം - പന്റുട്ടിയിലേക്കൊരു മധുരയാത്ര

നല്ല മധുരവും നിറവുമുള്ള വലിയ ചുളകളുള്ള ചക്കകളാണ് ഈ ഗ്രാമത്തില്‍ വിളയുന്നത്. 40 കിലോ വരെ തൂക്കമുള്ള ചക്കകള്‍ ഇവിടെ മാര്‍ക്കറ്റിലെത്തുന്നു.

By Harithakeralam
2025-04-18

തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ ഒരു പട്ടണമാണ് പന്റുട്ടി. ഇന്ത്യയില്‍ ചക്കയുടെ സ്വര്‍ഗം, ചക്കയുടെ തലസ്ഥാനം അഥവാ ജാക്ക് ഫ്രൂട്ട് ക്യാപിറ്റല്‍ ഒഫ് ഇന്ത്യ എന്നാണ് ഈ നാട് അറിയപ്പെടുന്നത്. കാരണം ഇവിടെ മുഴുവന്‍ പ്ലാവുകളാണ്, അതില്‍ തൂങ്ങിക്കിടക്കുന്ന ചക്കകളാണ്. വര്‍ഷം 50,0000 ടണ്‍ ചക്കയാണ് പന്റുട്ടിയില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കുന്നത്. രുചിയിലും വലുപ്പത്തിലുമെല്ലാം കേമനാണ് ഇവിടെയുള്ള ചക്കകള്‍.

നൂറ്റാണ്ടുകളായി ചക്ക  

രണ്ടു നൂറ്റാണ്ടായി പന്റുട്ടിയില്‍ പ്രധാന കൃഷി പ്ലാവ് തന്നെയാണ്, ഒപ്പം കശുവണ്ടിയും. എന്നാലും മുന്നില്‍ പ്ലാവ് തന്നെ. 5000 ഏക്കറിലധികം സ്ഥലത്താണ് ഇവിടെ പ്ലാവുകളുള്ളത്. ഒന്നോ രണ്ടോ പ്ലാവ് ഇല്ലാത്ത വീടുകള്‍ ഈ നാട്ടില്‍ ഇല്ല. 36 ഡിഗ്രിവരെ ചൂടുള്ള കാലാവസ്ഥയാണിവിടെ. പ്ലാവ് നന്നായി വളര്‍ന്നു ചക്കകളുണ്ടാകാന്‍ ഈ കാലാവസ്ഥ സഹായിക്കുന്നു. ചെന്നൈ- കുംഭകോണം എന്നിവയുടെ പ്രധാന പാതയിലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്.  ഗാഡിലം നദി പട്ടണത്തിലൂടെ ഒഴുകുന്നു. വര്‍ഷം മുഴുവനും ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയാണ് പന്റുട്ടിയില്‍, ഉയര്‍ന്ന താപനിലയും ഉയര്‍ന്ന ആര്‍ദ്രതയും ഇവിടെ അനുഭവപ്പെടുന്നു. മഴക്കാലത്ത് ഈ പ്രദേശത്ത് കനത്ത മഴ ലഭിക്കുന്നു, അതേസമയം ശൈത്യകാലം താരതമ്യേന വരണ്ടതും കൂടുതല്‍ സുഖകരവുമാണ്.

മുത്തശ്ശി പ്ലാവ്  

200 വര്‍ഷം പഴക്കമുള്ള പ്ലാവ് വരെ പന്റുട്ടിയിലുണ്ട്. പ്രത്യേകം സംരക്ഷിച്ചിരിക്കുന്ന ഈ പ്ലാവില്‍ നിന്നും ധാരാളം ചക്ക ഇപ്പോഴും ലഭിക്കുന്നു. 40 വര്‍ഷം പഴക്കമുള്ളതാണ് മിക്ക പ്ലാവുകളും. ഇടിച്ചക്ക പരുവത്തില്‍ മുതല്‍ വിളവെടുപ്പ് നടത്തും. എന്നാലും മൂത്ത് പഴുക്കാറായ ചക്കകള്‍ക്കാണ് മാര്‍ക്കറ്റില്‍ ഡിമാന്റ്. 25 കിലോയാണ് ഈ സീസണില്‍ ഒരു കിലോ ചക്കയുടെ വില. രത്‌നംപിള്ള മാര്‍ക്കറ്റാണ് കര്‍ഷകരുടെ കേന്ദ്രം. ദിവസവും രാവിലെ 5.30 മുതല്‍ മാര്‍ക്കറ്റ് തുടങ്ങും. ഗ്രാമീണര്‍ വാഹനങ്ങളില്‍ ചക്കയെത്തിക്കും. ചക്കകളുടെ കൂമ്പാരം തന്നെയായിരിക്കും ഇവിടെ. ദിവസവും വൈകിട്ട് ചക്കകള്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കയറ്റി വിടും. നമ്മുടെ നാട്ടില്‍ നിന്നാണ് ഇവ കടല്‍ കടക്കുന്നത്. ഗള്‍ഫ്, യൂറോപ്പ് രാജ്യങ്ങളില്‍ പന്റുട്ടിയിലെ ചക്കകള്‍ക്ക് ആരാധകര്‍ ഏറെയാണ്.

നല്ല മധുരം, വലിയ ചുളകള്‍

നല്ല മധുരവും നിറവുമുള്ള വലിയ ചുളകളുള്ള  ചക്കകളാണ് ഈ ഗ്രാമത്തില്‍ വിളയുന്നത്. 40 കിലോ വരെ തൂക്കമുള്ള ചക്കകള്‍ ഇവിടെ മാര്‍ക്കറ്റിലെത്തുന്നു. ചക്കയുടെ ആകൃതിയും പ്രധാനമാണ്, കൂനും മുഴയുമൊന്നുമില്ലാതെ ഉരുണ്ട ചക്ക, ഉള്ളില്‍ ധാരാളം ചുളകള്‍. വാണിജ്യ ആവശ്യത്തിന് പന്റുട്ടിക്ക് ഡിമാന്‍ഡ് കൂടാനുള്ള കാരണമിതാണ്. കേരളത്തിലെ പോലെ ഒന്നിലധികം ഒരു മുളയില്‍ വളരാന്‍ ഇവര്‍ സമ്മതിക്കില്ല. അങ്ങനെ വളര്‍ന്നാല്‍ ചക്കയുടെ വലിപ്പം കുറയും. ഇതിനാല്‍ മറ്റുള്ളവ ഇടിച്ചക്ക പരുവത്തില്‍ പൊട്ടിച്ചെടുക്കും. ഡിസംബറില്‍ സീസണ്‍ തുടങ്ങിയാല്‍ പിന്നെ വഴി നീളെ കൂട്ടിയിട്ട ചക്കകളായിരിക്കും കാഴ്ച. റോഡ് സൈഡില്‍ പഴുത്ത ചക്കച്ചുളകള്‍ വില്‍ക്കുന്ന വരുമുണ്ട്, 200 രൂപയാണ് ഒരു കിലോ പഴുത്ത ചുളയ്ക്ക്.

ഓര്‍ഗാനിക് ചക്കകള്‍

സ്വാഭാവികമായി വളര്‍ന്നു വരുന്നതാണ് പന്‍ റുട്ടിയിലെ പ്ലാവുകള്‍. ഇപ്പോള്‍ വേഗത്തില്‍ കായുണ്ടാകാന്‍ ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ നടുന്നുണ്ട്. എന്നാലും യാതൊരു വിധ രാസവസ്തുക്കളും ഗ്രാമീണര്‍ ഉപയോഗിക്കുന്നില്ല. സീസണില്‍ പ്ലാവില്‍ ചക്കകള്‍ ഉണ്ടാകുന്നു, പൂപ്പല്‍ രോഗം വല്ലാതെ വന്നാല്‍ മാത്രം കീടനാശിനി പ്രയോഗം, അതും ഓര്‍ഗാനിക്- വല്ലപ്പോഴും മാത്രമേ ഇതു വേണ്ടി വരുന്നുള്ളൂ. കശുവണ്ടിയും ഇതുപോലെ ഇവിടെ നല്ല പോലെ വളര്‍ന്നിരുന്നു- ഇപ്പോള്‍ കൃഷി കുറവാണ്. ഒരു നാടിന്റെ സാമ്പത്തിക മേഖല മുഴുവന്‍ ചക്കയാണ് കൈകാര്യം ചെയ്യുന്നതെന്നു സാരം.

Leave a comment

റെഡ് ലേഡി നിറയെ കായ്കളുണ്ടാവാന്‍ ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കാം

ജനുവരി ഫെബ്രുവരി മാസത്തില്‍ നട്ട റെഡ് ലേഡി പപ്പായ തൈകള്‍ നല്ല വളര്‍ച്ച നേടിയിട്ടുണ്ടാകും. നല്ല വെയില്‍ അനുകൂല ഘടകമാണെങ്കിലും നനയും മറ്റു പരിപാലനവും കൃത്യമായി നല്‍കിയിട്ടില്ലെങ്കില്‍ ചെടികള്‍ നശിച്ചു പോകാന്‍…

By Harithakeralam
വാഴയില്‍ ഇലപ്പേനും മണ്ഡരിയും: വേനല്‍ക്കാല പരിചരണം ശ്രദ്ധയോടെ

കേരളത്തിലിപ്പോള്‍ കര്‍ഷകന് നല്ല വില ലഭിക്കുന്ന വിളയാണ് വാഴപ്പഴം. നേന്ത്രന് വില കാലങ്ങളായി 60 ന് മുകളിലാണ്. മറ്റിനം വാഴപ്പഴങ്ങള്‍ക്കും മികച്ച വില ലഭിക്കുന്നു. ഒരു കാലത്ത് വലിയ പരിചരണമൊന്നുമില്ലാതെ നമ്മുടെ…

By Harithakeralam
ഇന്ത്യയുടെ ജാക്ക് ഫ്രൂട്ട് ക്യാപിറ്റല്‍: ചക്കയുടെ സ്വര്‍ഗം - പന്റുട്ടിയിലേക്കൊരു മധുരയാത്ര

തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ ഒരു പട്ടണമാണ് പന്റുട്ടി. ഇന്ത്യയില്‍ ചക്കയുടെ സ്വര്‍ഗം, ചക്കയുടെ തലസ്ഥാനം അഥവാ ജാക്ക് ഫ്രൂട്ട് ക്യാപിറ്റല്‍ ഒഫ് ഇന്ത്യ എന്നാണ് ഈ നാട് അറിയപ്പെടുന്നത്. കാരണം ഇവിടെ മുഴുവന്‍…

By Harithakeralam
സ്‌ട്രോക്ക് തടയാനും കരള്‍ സംരക്ഷിക്കാനും ചാമ്പക്ക

ചുവന്ന തുടുത്തിരിക്കുന്ന ചാമ്പക്ക കണ്ടാല്‍ തന്നെ പൊട്ടിച്ച് കഴിക്കാന്‍ തോന്നും. ചാമ്പക്ക ഉപ്പും മുളകുമെല്ലാം കൂട്ടി കഴിച്ചിരുന്ന ബാല്യകാലം മുതിര്‍ന്ന തലമുറയ്ക്കുണ്ടായിരിക്കും. അന്നൊക്കെ ചുവന്നു തുടുത്ത…

By Harithakeralam
800 ഗ്രാം തൂക്കം, പ്രത്യേക നിറവും സുഗന്ധവും ; ഓസ്‌ട്രേലിയന്‍ മാമ്പഴം R2E2

R2E2... പേരുകേട്ടാല്‍ വല്ല രാസനാമവുമാണെന്ന് കരുതും. പക്ഷേ, സംഗതിയൊരു മാവിന്റെ പേരാണ്. ഓസ്‌ട്രേലിയന്‍ സ്വദേശിയായ മാമ്പഴമാണിത്. വാണിജ്യമായി കൃഷി ചെയ്യാന്‍ അനുയോജ്യമായ ഈയിനം നമ്മുടെ നാട്ടിലും നല്ല പോലെ വളരും.…

By Harithakeralam
ഒട്ടു മാവിന്‍ തൈകളില്‍ കൊമ്പ് ഉണക്കം

ഏറെ ആശയോടെയാണ് നാം മാവിന്‍ തൈകള്‍ വാങ്ങി വീട്ട്മുറ്റത്ത് നടുക. നാടന്‍ മാവുകള്‍ വളര്‍ന്നു വിളവ് തരാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും, എന്നാല്‍ ഒട്ടുമാവുകളില്‍ ചുരുങ്ങിയ കാലം കൊണ്ടു മാങ്ങകളുണ്ടാകും. ഇതിനിടെ പല…

By Harithakeralam
മികച്ച വരുമാനത്തിനും ആരോഗ്യത്തിനും അവൊക്കാഡോ

ബട്ടര്‍ഫ്രൂട്ട്' എന്ന അന്വര്‍ത്ഥമായ പേരില്‍ അറിയപ്പെടുന്ന അവൊക്കാഡോ മെക്‌സിക്കന്‍ വനാന്തരങ്ങളുടെ സംഭാവനയാണ്. ഉഷ്ണമേഖലാ സാഹചര്യമുള്ള എല്ലാ പ്രദേശങ്ങളിലും സുലഭമായി വളരുന്ന അവൊക്കാഡോ, ക്രിസ്ത്യന്‍ മിഷണറിമാരാണ്…

By Harithakeralam
മത്തനില്‍ പൂകൊഴിയുന്നുണ്ടോ...? നിഷ്പ്രയാസം പരിഹാരം കാണാം

മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലെന്നാണ് പഴം ചൊല്ല്. എന്നാല്‍ മത്തന്‍ തന്നെ മര്യാദയ്ക്ക് വിളയുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഇതിന് പ്രധാന കാരണം നമ്മുടെ പരിചരണത്തിലെ പോരായ്മകള്‍ തന്നെയാണ്. ലാക്റ്ററേറ്റ്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs