നിലക്കടല വിളയും, നമ്മുടെ അടുക്കളത്തോട്ടത്തിലും

തമിഴ്നാട്ടില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും നിലക്കടലയെത്തുന്നത്. കേരളത്തിലിതു കൃഷി ചെയ്യുന്നതു വിരളമാണ്

By Harithakeralam
2023-08-20

ചൂടു കടല കൊറിച്ചു സൊറ പറഞ്ഞിരിക്കാന്‍ ഇഷ്ടമില്ലാത്തയാരുമുണ്ടാകില്ല. നൂറ്റാണ്ടുകളായി മനുഷ്യന്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുവാണ് നിലക്കടല. പല രീതിയില്‍ നാം നിലക്കടല കഴിക്കുന്നു. തമിഴ്നാട്ടില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും നിലക്കടലയെത്തുന്നത്. കേരളത്തിലിതു കൃഷി ചെയ്യുന്നതു വിരളമാണ്. എന്നാല്‍ നമ്മുടെ അടുക്കളത്തോട്ടത്തിലും നിലക്കടല കൃഷി ചെയ്യാം.

കൃഷി രീതി

മണ്ണില്‍ പടര്‍ന്ന് വളരുന്ന ചെടിയാണിത്. ചെടിയുടെ മുകളിലുണ്ടാകുന്ന പൂവ് പരാഗണം നടന്നാല്‍ മണ്ണിനടിയിലേക്ക് വളര്‍ന്നിറങ്ങി കായയുണ്ടാകും. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണിലാണ് നിലക്കടലത്തൈകള്‍ നന്നായി വളരുക. കളിമണ്ണും കട്ടി കൂടിയ തരത്തിലുള്ള മണ്ണും കൃഷിക്ക് യോജിച്ചതല്ല. മണ്ണിലെ പി.എച്ച് മൂല്യം 6 നും 7.5 നും ഇടയിലാണെങ്കില്‍ നല്ല വിളവ് ലഭിക്കും. നിലക്കടലച്ചെടി സ്വപരാഗണം നടത്തുന്നയിനമാണ്. തേനീച്ചകളും മറ്റു പ്രാണികളുമാണ് പരാഗം ഒരു ചെടിയില്‍ നിന്ന് മറ്റൊന്നിലെത്തിക്കുന്നത്. വിത്ത് വിതച്ചാല്‍ നാല് മുതല്‍ ആറ് ആഴ്ചകള്‍ കൊണ്ട് ആദ്യത്തെ പൂമൊട്ടുണ്ടാകും. ആറ് ആഴ്ചക്കാലത്തോളം പൂ വിരിഞ്ഞുകൊണ്ടിരിക്കും.

സൂര്യപ്രകാശവും ചൂടും

നല്ല സൂര്യപ്രകാശവും ചൂട് കൂടുതലും നിലക്കടല കൃഷി ചെയ്യാന്‍ അനിവാര്യമാണ്. വിത്ത് മുളയ്ക്കാനും വളരാനും പൂവിടാനുമെല്ലാം താപനില വലിയ പങ്കുവഹിക്കുന്നു. നല്ല ഗുണനിലവാരമുള്ള വിത്തുകള്‍ തന്നെ നടാനായി തെരഞ്ഞടുക്കണം. മുളയ്ക്കാന്‍ 5 മുതല്‍ 10 ദിവസം വരെ ആവശ്യമാണ്. വിത്തുകള്‍ നേരിട്ട് നടുകയോ നഴ്‌സറിയില്‍ മുളപ്പിച്ചതിന് ശേഷം തടത്തിലേയ്ക്ക് മാറ്റിനടുകയോ ചെയ്യാം.

നടീല്‍ രീതി

മണ്ണ് നന്നായി കൊത്തി ഇളക്കി ജൈവവളങ്ങള്‍ ചേര്‍ത്തിളക്കി ചെറു വാരകളെടുത്ത് 10-15 സെ.മീറ്റര്‍ അകലത്തില്‍ തൈയോ, വിത്തോ നടാം. മണ്ണില്‍ അമ്ലഗുണം കൂടുതലായാല്‍ ഡോളമൈറ്റോ കുമ്മായമോ വിതറണം. ജൈവവളങ്ങളാണ് കൃഷിയില്‍ അഭികാമ്യം. ചട്ടിയിലും ഗ്രോബാഗിലും നടീല്‍ മിശ്രിതം നിറച്ച് നിലക്കടല വിത്തുകള്‍ നടാം. നട്ട് നാലാം മാസം വിളവെടുക്കാം.

Leave a comment

വേനല്‍മഴ തകര്‍ത്തു പെയ്തു: ഇനി കപ്പ നടാം

കേരളത്തില്‍ എല്ലായിടത്തും നല്ല രീതിയില്‍ തന്നെ വേനല്‍മഴ ലഭിച്ചു കഴിഞ്ഞു. ഇനി കപ്പ നടാന്‍ തുടങ്ങാം. നമ്മുടെ ഭക്ഷ്യശൃംഖലയില്‍ വലിയ സ്ഥാനമുണ്ടായിരുന്ന കിഴങ്ങ് വിളയായിരുന്നു കപ്പ. എന്നാല്‍ വിലയിടിവും കാട്ടുപന്നിയടക്കമുള്ള…

By Harithakeralam
രുചികരം, പോഷക സമ്പുഷ്ടം: നന കിഴങ്ങ് നടാം

പുതിയ തലമുറയ്ക്ക് വലിയ പരിചയമില്ലാത്ത കിഴങ്ങു വര്‍ഗ വിളയാണ് നന കിഴങ്ങ്. ഒരു കാലത്ത് കേരളത്തിന്റെ പട്ടിണി മാറ്റിയിരുന്നതില്‍ നന കിഴങ്ങിന് വലിയ സ്ഥാനമുണ്ടായിരുന്നു. പ്രത്യേകിച്ചു പരിചരണമൊന്നുമില്ലാതെ പറമ്പിലും…

By Harithakeralam
പത്താമുദയം ബുധനാഴ്ച: തിരിച്ചു പിടിക്കാം കേര സമൃദ്ധി

മലയാളിയുടെ സമ്പന്നമായ കാര്‍ഷിക പാരമ്പര്യത്തിന്റെ ഓര്‍മപ്പെടുത്തലാണ് പത്താമുദയം, ഇത്തവണ പത്താമുദയം 23ന് ബുധനാഴ്ചയാണ്.  വിഷുവിന് കൃഷിയിടങ്ങള്‍ തയാറാക്കിയിടും, പത്താമുദയത്തിന് തൈകള്‍ നടുകയാണ് പതിവ്.…

By Harithakeralam
വിലയുണ്ടെങ്കിലും മുളകില്ല: കാലാവസ്ഥ ചതിച്ചതോടെ പ്രതിസന്ധിയില്‍ കുരുമുളക് കര്‍ഷകര്‍

കിലോയ്ക്ക് 700 രൂപയ്ക്ക് മുകളില്‍ വിലയുണ്ടെങ്കിലും ഉത്പാദനം കുറഞ്ഞതുമൂലം പ്രതിസന്ധിയിലാണ് കുരുമുളക് കര്‍ഷകര്‍. വേനല്‍മഴയാണ് ഇത്തവണ പ്രശ്‌നമുണ്ടാക്കിയത്. ആദ്യത്തെ മഴയിലാണ് കുരുമുളക് വള്ളികള്‍ തളിര്‍ക്കുന്നത്.…

By Harithakeralam
വേനലില്‍ തണുക്കാന്‍ മിന്റ് ജ്യൂസ്: ഇലകള്‍ നമുക്ക് തന്നെ വിളയിക്കാം

കറികള്‍ക്ക് രുചി വര്‍ധിപ്പിക്കാനും ജ്യൂസ് തയാറാക്കാനുമൊക്കെ നാം പുതിന ഉപയോഗിക്കാറുണ്ട്. ഈ ചൂടത്ത് പുതിന ഇലകൊണ്ടു തയാറാക്കിയ പാനീയം ഏറെ നല്ലതാണ്, എന്നാല്‍ എളുപ്പം നശിക്കുന്ന ഇലയായതിനാല്‍ വലിയ തോതില്‍ കീടനാശിനികള്‍…

By Harithakeralam
ജാതിയില്‍ കായ ചീയല്‍ രോഗം വ്യാപകം: കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

എക്കാലത്തും നല്ല വില ലഭിക്കുന്ന വിളയാണ് ജാതി. കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും നല്ല പോലെ വിളവ് ജാതിയില്‍ നിന്നും ലഭിക്കും. കുരുമുളക്, ഏലം എന്നിവയെപ്പോലെ നമുക്ക് വിദേശ നാണ്യം നേടിത്തരുന്ന വിളയാണിത്. എന്നാല്‍…

By Harithakeralam
ചൂടിനെ ചെറുക്കാന്‍ തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക പരിചരണം

തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും നല്ല വില ലഭിക്കുന്നുണ്ടെങ്കിലും തെങ്ങില്‍ ഉത്പാദനം കുറവാണ്. വേനല്‍ച്ചൂട് ഇനിയും കൂടാന്‍ തന്നെയാണ് സാധ്യത. ഇതിനാല്‍ തെങ്ങിന്‍ തോട്ടത്തില്‍ നല്ല പരിചരണം നല്‍കണം. ഇല്ലെങ്കില്‍…

By Harithakeralam
റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ്: നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കം

റബ്ബര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്‍തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയ…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs