കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിച്ചത് 4.33 കോടിയുടെ ഉല്‍പ്പന്നങ്ങള്‍

By Harithakeralam
2025-09-03

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം കൃഷിവകുപ്പ് നടപ്പിലാക്കിവരുന്ന കര്‍ഷക ചന്തകളിലൂടെ ആദ്യ 2 ദിനങ്ങളില്‍ സംഭരിച്ചത് 6.6 കോടിയുടെ പഴം പച്ചക്കറികള്‍. ഇതില്‍ 4.33 കോടിയുടെ ഉല്‍പ്പന്നങ്ങള്‍ സംഭരിച്ചത് നേരിട്ട് കര്‍ഷകരില്‍ നിന്നുമാണ്.

ഓണവിപണി ലക്ഷ്യമാക്കി കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച നാടന്‍/ജൈവ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില്പന ഉറപ്പുവരുത്തുന്നതിനും പൊതുജനങ്ങള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതും, അതിനോടൊപ്പം ഓണക്കാലത്ത് പച്ചക്കറി വിപണിയില്‍ ഉണ്ടാകാറുള്ള അനിയന്ത്രിത വിലക്കയറ്റം തടയുന്നതും ലക്ഷ്യമിട്ടാണ് കൃഷി വകുപ്പ് സംസ്ഥാനത്തുടനീളം കര്‍ഷക ചന്തകള്‍ നടപ്പിലാക്കുന്നത്.

ഹോര്‍ട്ടികോര്‍പ്പ് മുഖേന 2.12 കോടിയുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങളും, 14.75 ലക്ഷം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ വി.എഫ്.പി.സി.കെ. മറ്റു സംവിധാനങ്ങള്‍ മുഖേനയും സംഭരിച്ചിട്ടുണ്ട്. ആദ്യ 2 ദിനങ്ങളില്‍ 2.62 കോടി രൂപയുടെ പഴം/പച്ചക്കറികള്‍ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കര്‍ഷക ചന്തകളിലൂടെ വിറ്റഴിച്ചിട്ടുണ്ട്. കൃഷിഭവനുകള്‍ കേന്ദ്രികരിച്ച് 1076 വിപണികളും, ഹോര്‍ട്ടികോര്‍പ്പിന്റെ 764 വിപണികളും വി.എഫ്.പി.സി.കെ. നടപ്പിലാക്കുന്ന 160 വിപണികളും ഉള്‍പ്പെടെ ആകെ 2000 കര്‍ഷക ചന്തകളാണ് ഈ വര്‍ഷം കൃഷിവകുപ്പ് ഒരുക്കിയിട്ടുള്ളത്. പൊതുവിപണിയിലെ വിലയുടെ 10% അധികം വില നല്‍കി കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന പഴം പച്ചക്കറികള്‍ വിപണി വിലയേക്കാള്‍ 30% വിലകുറച്ചാണ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്. തിങ്കള്‍ മുതല്‍ വ്യാഴം (04.09.2025) വരെയാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക.  

Leave a comment

റബര്‍ കര്‍ഷകര്‍ക്ക് ധനസഹായം

ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനര്‍ നടീലിനു ഹെക്ടറിന് 75000 രൂപ നിരക്കില്‍ ധനസഹായം നല്കുന്നതിനായുള്ള പദ്ധതിയ്ക്ക് റബ്ബര്‍ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.…

By Harithakeralam
കേരകര്‍ഷകന്‍: ദേശീയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

നാളികേര വികസന ബോര്‍ഡ് തെങ്ങ് കൃഷിയിലും നാളികേരാധിഷ്ഠിത വ്യവസായത്തിലും മികവ് പുലര്‍ത്തുന്നവരെ അംഗീകരിക്കുന്നതിനായി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്കി വരുന്ന ദേശീയ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. രാജ്യത്തെ…

By Harithakeralam
സൂഷ്മജലസേചന പദ്ധതി : ഏകീകൃത ഡിജിറ്റല്‍ പോര്‍ട്ടല്‍ നിലവില്‍ വന്നു; ലഭ്യമാകുന്നത് 100 കോടിയുടെ പദ്ധതികള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങളില്‍ മൈക്രോ ഇറിഗേഷന്‍ (സൂക്ഷ്മ ജലസേചനം) സംവിധാനം സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിന് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയെന്നും കര്‍ഷകര്‍ക്ക്…

By Harithakeralam
കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി: ജനുവരി 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: കര്‍ഷക സുരക്ഷയും വിള സംരക്ഷണവും ഉറപ്പാക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി (WBCIS)  റാബി-II 2025 സീസണ്‍ അപേക്ഷാ…

By Harithakeralam
തങ്കച്ചന്‍ ക്ഷീരപ്രതിഭ ; ഡോണ്‍ മാത്യുവിന് ക്ഷീരരത്‌ന ; ഐ.വി.എ ക്ഷീരപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കേരളത്തിലെ ഏറ്റവും മികച്ച ക്ഷീര സംരംഭകന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ഏര്‍പ്പെടുത്തിയ  ക്ഷീര പ്രതിഭാ പുരസ്‌കാരത്തിന് വയനാട് ജില്ലയില്‍ മാനന്തവാടിക്കടുത്ത്  പുല്‍പ്പറമ്പില്‍   പി.ഐ.…

By Harithakeralam
പെറ്റ് ഷോപ്പുകള്‍ക്കും ഡോഗ് ബ്രീഡര്‍മാര്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

കേന്ദ്ര സര്‍ക്കാരിന്റെ 2017 ലേയും 2018 ലേയും വിജ്ഞാപനങ്ങള്‍ പ്രകാരം ഡോഗ് ബ്രീഡിംഗ്, മാര്‍ക്കറ്റിംഗ്, പെറ്റ് ഷോപ്പുകള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും സംസ്ഥാനത്തെ മൃഗക്ഷേമ ബോര്‍ഡില്‍…

By Harithakeralam
പ്രകൃതിക്ഷോഭം : കൃഷി വകുപ്പ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

തിരുവനന്തപുരം: മഴക്കെടുതി മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായി കൃഷിവകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കൃഷി നാശനഷ്ടങ്ങള്‍…

By Harithakeralam
മരങ്ങള്‍ നടാന്‍ ധനസഹായവുമായി സര്‍ക്കാര്‍

മരം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്ക് പദ്ധതിയുമായി വനം വകുപ്പ്. സ്വകാര്യ ഭൂമിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി. സര്‍ക്കാര്‍ നിശ്ചയിച്ച വൃക്ഷത്തൈകള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs