ലോകത്തിന്റെ വിവിധ ഭാഗത്തുള്ള പഴച്ചെടികള്‍ കേരളത്തില്‍ അതിഥികളായെത്തി ഒടുവില്‍ വാണിജ്യക്കൃഷി വരെ തുടങ്ങിയിരിക്കുകയാണ്. റബറിനുണ്ടായ വിലത്തകര്‍ച്ചയും തെങ്ങ് , കവുങ്ങ് എന്നിവയുടെ വിളവെടുപ്പിന് തൊഴിലാളികളെ ലഭിക്കാന്‍ പ്രയാസമായതും പലതരം പഴങ്ങളുടെ കൃഷി കേരളത്തില്‍ വ്യാപിക്കാന്‍ കാരണമായി. റംബുട്ടാന്‍, അവാക്കാഡോ, മാംഗോസ്റ്റീന്‍, അബിയു, വിയറ്റ്നാം ഏര്‍ലി പോലെ പെട്ടെന്ന് വിളവ് നല്‍കുന്ന പ്ലാവ് ഇനങ്ങള്‍ എന്നിവയെല്ലാം കേരളത്തില്‍ വ്യാപകമായി കൃഷി ചെയ്യുന്നുണ്ടിപ്പോള്‍. ഈ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്ന ഇനമാണ് റെയ്ന്‍ ഫോറസ്റ്റ് പ്ലം.
ആമസോണ്‍
കാടുകളില്‍ നിന്നും
ബ്രസീലാണ് റെയ്ന്‍ ഫോറസ്റ്റ് പ്ലമ്മിന്റെ ജന്മദേശം. അബിയുവിനെപ്പോലെ ആമസോണ്‍ കാടുകളില്‍ നിന്ന് ഉത്ഭവിച്ച ചെടിയാണിത്. 10-12 അടി നീളത്തില്‍ വളരുന്ന കുറ്റിച്ചെടി. വളരെ എളുപ്പത്തില്‍ ചെടികള്‍ വളരും. തൈ നട്ടു രണ്ടു വര്‍ഷം കൊണ്ടു കായ്ക്കും. നല്ല സൂര്യപ്രകാശം ചെടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമാണ്. സാധാരണ ഫല വൃക്ഷങ്ങള്‍ നടുന്നതു പോലെ കുഴിയെടുത്ത് ജൈവവളങ്ങള്‍ നിറച്ച് തൈ നടാം.
കൂട്ടമായി പൂക്കള്‍
നല്ല പരിചരണം നല്‍കിയാല്‍ രണ്ടു വര്‍ഷം കൊണ്ടു കായ്ക്കും. പൂക്കള്‍ വലിയ കൂട്ടങ്ങളായാണ് ഉണ്ടാകുക. പഴങ്ങള്‍ ആഴ്ചകള്‍ക്ക് ശേഷം പാകമാകും. പഴുത്തു പകമാകാറായ പഴം ബ്ലാക്ക് നിറത്തില്‍ കാണപ്പെടുന്നു. വൃത്താകൃതിയിലുള്ളതും ചെറുതായി നീളമേറിയതോ ആയ കായ, പള്‍പ്പ് നിറഞ്ഞതും മിതമായ മധുരത്തോടുകൂടിയതും ജബോട്ടിക്കാബയുടേതിന് സമാനമായതുമാണ്. പൂവിടുന്ന സമയത്തും കായ്ക്കുന്ന സമയത്തും നല്ല ജലസേചനം ആവശ്യമാണ്.
മരുന്നും ജാമും
മിതമായ മധുരത്തോട് കൂടിയ റെയ്ന്‍ ഫോറസ്റ്റ് പ്ലം ജാമുണ്ടാക്കാന്‍ ഏറെ അനുയോജ്യമാണ്. ഇതിന്റെ ഇലകളും പഴവും മരുന്നായി ഉപയോഗിക്കുന്നവരുമുണ്ട്. ബ്രസീലിലെ സെര്‍ജൈപ് മേഖലയിലുള്ളവര്‍ പനി, വേദന എന്നിവയ്ക്കുള്ള നാടന്‍ ചികിത്സയ്ക്ക് ഇതിന്റെ ഇല ഉപയോഗിക്കാറുണ്ട്. കേരളത്തില്‍ പല നഴ്സറികളിലും ഈ ചെടിയുടെ തൈ ലഭ്യമാണ്.
ജനുവരി ഫെബ്രുവരി മാസത്തില്‍ നട്ട റെഡ് ലേഡി പപ്പായ തൈകള്‍ നല്ല വളര്‍ച്ച നേടിയിട്ടുണ്ടാകും. നല്ല വെയില്‍ അനുകൂല ഘടകമാണെങ്കിലും നനയും മറ്റു പരിപാലനവും കൃത്യമായി നല്‍കിയിട്ടില്ലെങ്കില്‍ ചെടികള്‍ നശിച്ചു പോകാന്‍…
കേരളത്തിലിപ്പോള്‍ കര്‍ഷകന് നല്ല വില ലഭിക്കുന്ന വിളയാണ് വാഴപ്പഴം. നേന്ത്രന് വില കാലങ്ങളായി 60 ന് മുകളിലാണ്. മറ്റിനം വാഴപ്പഴങ്ങള്‍ക്കും മികച്ച വില ലഭിക്കുന്നു. ഒരു കാലത്ത് വലിയ പരിചരണമൊന്നുമില്ലാതെ നമ്മുടെ…
തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ ഒരു പട്ടണമാണ് പന്റുട്ടി. ഇന്ത്യയില്‍ ചക്കയുടെ സ്വര്‍ഗം, ചക്കയുടെ തലസ്ഥാനം അഥവാ ജാക്ക് ഫ്രൂട്ട് ക്യാപിറ്റല്‍ ഒഫ് ഇന്ത്യ എന്നാണ് ഈ നാട് അറിയപ്പെടുന്നത്. കാരണം ഇവിടെ മുഴുവന്‍…
ചുവന്ന തുടുത്തിരിക്കുന്ന ചാമ്പക്ക കണ്ടാല്‍ തന്നെ പൊട്ടിച്ച് കഴിക്കാന്‍ തോന്നും. ചാമ്പക്ക ഉപ്പും മുളകുമെല്ലാം കൂട്ടി കഴിച്ചിരുന്ന ബാല്യകാലം മുതിര്‍ന്ന തലമുറയ്ക്കുണ്ടായിരിക്കും. അന്നൊക്കെ ചുവന്നു തുടുത്ത…
R2E2... പേരുകേട്ടാല്‍ വല്ല രാസനാമവുമാണെന്ന് കരുതും. പക്ഷേ, സംഗതിയൊരു മാവിന്റെ പേരാണ്. ഓസ്‌ട്രേലിയന്‍ സ്വദേശിയായ മാമ്പഴമാണിത്. വാണിജ്യമായി കൃഷി ചെയ്യാന്‍ അനുയോജ്യമായ ഈയിനം നമ്മുടെ നാട്ടിലും നല്ല പോലെ വളരും.…
ഏറെ ആശയോടെയാണ് നാം മാവിന്‍ തൈകള്‍ വാങ്ങി വീട്ട്മുറ്റത്ത് നടുക. നാടന്‍ മാവുകള്‍ വളര്‍ന്നു വിളവ് തരാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും, എന്നാല്‍ ഒട്ടുമാവുകളില്‍ ചുരുങ്ങിയ കാലം കൊണ്ടു മാങ്ങകളുണ്ടാകും. ഇതിനിടെ പല…
ബട്ടര്‍ഫ്രൂട്ട്' എന്ന അന്വര്‍ത്ഥമായ പേരില്‍ അറിയപ്പെടുന്ന അവൊക്കാഡോ മെക്‌സിക്കന്‍ വനാന്തരങ്ങളുടെ സംഭാവനയാണ്. ഉഷ്ണമേഖലാ സാഹചര്യമുള്ള എല്ലാ പ്രദേശങ്ങളിലും സുലഭമായി വളരുന്ന അവൊക്കാഡോ, ക്രിസ്ത്യന്‍ മിഷണറിമാരാണ്…
മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലെന്നാണ് പഴം ചൊല്ല്. എന്നാല്‍ മത്തന്‍ തന്നെ മര്യാദയ്ക്ക് വിളയുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഇതിന് പ്രധാന കാരണം നമ്മുടെ പരിചരണത്തിലെ പോരായ്മകള്‍ തന്നെയാണ്. ലാക്റ്ററേറ്റ്…
© All rights reserved | Powered by Otwo Designs
Leave a comment