പടര്‍ന്നു വളരുന്ന പൂക്കാലം: ഏതു കാലാവസ്ഥയിലും വസന്തം വിരിയിച്ചു മധുമാരുതി

പൂക്കള്‍ അഞ്ച് ഇതളുകളോടു കൂടിയതും ചുവപ്പ്, വെള്ള കലര്‍ന്ന ചുവപ്പ്, റോസ് എന്നീ നിറങ്ങളില്‍ ഒരു കുലയില്‍ തന്നെ കാണപ്പെടുന്നു.

By Harithakeralam
2025-07-09

പൂന്തോട്ടത്തിലെ ചെടി നല്ല പോലെ വളരുന്നില്ലെന്ന പരാതി ഉള്ളവര്‍ക്കുള്ളതാണ് റംഗൂണ്‍ ക്രീപ്പര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ വള്ളിച്ചെടി. ശ്രദ്ധയോടെ പരിപാലിച്ചില്ലെങ്കില്‍ പറമ്പ് മുഴുവന്‍ ഈ ചെടി കീഴടക്കും. എന്നാല്‍ ഏതു കാലത്തും നല്ല കുലകുലയായി മനോഹരമായ പൂക്കള്‍ നിറഞ്ഞുണ്ടാകും. മധുമാരുതി, യശോദപ്പൂ,രാധാമനോഹരം എന്നീ പേരുകളുമുണ്ട്, പ്രാദേശികമായി കാട്ടുപുല്ലാനി എന്നും വിളിക്കുന്നു. Burma creeper,Chinese honeysuckle  എന്നിവയാണ് വിദേശത്തെ പേര്.

നാടന്‍ പൂവ്

തനി നാട്ട് പൂവാണിത്. പേരുകള്‍ പലതുണ്ടെങ്കിലും ഇന്ത്യയും സമീപരാജ്യങ്ങളുമാണ് ജന്മദേശം. ഇന്ത്യ, മ്യാന്‍മര്‍, ഭൂട്ടാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ എല്ലായിടത്തും റംഗൂണ്‍ ക്രീപ്പറുണ്ട്. ഏതു കാലാവസ്ഥയിലും വര്‍ഷം മുഴുവന്‍ ധാരാളം പൂക്കളുണ്ടാകും. പൂക്കളുടെ ഭംഗികാരണം വിദേശികള്‍ അവരുടെ നാട്ടിലേക്ക് കൊണ്ടുപോയാണ് ഇവ യൂറോപ്പിലുമെല്ലാം എത്തുന്നത്.  

പടര്‍ന്നു കയറും

കനം കുറഞ്ഞ തണ്ട് ഉള്ളതിനാല്‍ പരമാവധി പടര്‍ന്നു വളരുന്ന സ്വഭാവം കാണിക്കുന്ന ഒരു ചെടി കൂടിയാണിത്. ഇലകള്‍ കടും പച്ച നിറത്തില്‍ തണ്ടുകളില്‍ വിന്യസിച്ചിരിക്കുന്നു. 

ഇതിന്റെ പൂക്കള്‍ കുലകളായിട്ടാണ് ഉണ്ടാകുന്നത്. പൂക്കള്‍ അഞ്ച് ഇതളുകളോടു കൂടിയതും ചുവപ്പ്, വെള്ള കലര്‍ന്ന ചുവപ്പ്, റോസ് എന്നീ നിറങ്ങളില്‍ ഒരു കുലയില്‍ തന്നെ കാണപ്പെടുന്നു. പൂജയ്ക്ക് പല സ്ഥലങ്ങളിലും ഈ പൂവ് ഉപയോഗിക്കാറുണ്ട്.

പൂന്തോട്ടത്തിന് അലങ്കാരം

പൂന്തോട്ടം എക്കാലത്തും കളര്‍ഫുളായിരിക്കാന്‍ റംഗുണ്‍ ക്രീപ്പര്‍ വളര്‍ത്താം. വള്ളിച്ചെടിയായും വെട്ടി പരിപാലിച്ച് കുറ്റിച്ചെടിയായും നടാം. ഹൈബ്രിഡ് ഇനത്തിലുള്ള തൈകളും ഇപ്പോള്‍ ലഭ്യമാണ്. പൂന്തോട്ടത്തില്‍ ഏതു സമയത്തും പൂമ്പാറ്റകളെത്താന്‍ ഈ ചെടി വളര്‍ത്തുന്നത് ഉപകരിക്കും. വല്ലപ്പോഴും ഉണക്കച്ചാണകം വളമായി നല്‍കിയാല്‍ മതി. വേനല്‍ക്കാലത്ത് നനച്ചു നല്‍കണം.

Leave a comment

പൂന്തോട്ടത്തില്‍ സുഗന്ധം പടരാന്‍ ഗന്ധരാജന്‍

പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…

By Harithakeralam
പ്രകൃതിയൊരുക്കിയ പച്ച കര്‍ട്ടന്‍: കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ് നടാം

വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്‍ട്ടന്‍ തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…

By Harithakeralam
വേനലില്‍ പൂന്തോട്ടത്തിന്റെ ശോഭ കുറഞ്ഞോ...? പരിഹാരമായി ഈ രണ്ടു ചെടികള്‍ നടൂ

പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…

By Harithakeralam
മുംബൈ നഗരത്തില്‍ പിങ്ക് വസന്തം ; വൈറലായി ഇന്ത്യന്‍ ചെറി ബ്ലോസം

ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന…

By Harithakeralam
വേനലിലും പൂത്തുലയും നിക്കോഡിയ

പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…

By Harithakeralam
റോസച്ചെടികളുടെ ഇലകളില്‍ കുരുടിപ്പ്

തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…

By Harithakeralam
മുത്ത് തൂക്കിയിട്ട പോലെ ഇലകള്‍; അകത്തളത്തിന് അലങ്കാരമായി സ്ട്രിങ് ഓഫ് പേള്‍സ്

മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…

By Harithakeralam
പൂന്തോട്ടത്തിന് അഴകായി മുത്തച്ഛന്റെ താടി; വേരില്ലാച്ചെടി വളര്‍ത്താം

വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs