റോസച്ചെടികളുടെ ഇലകളില്‍ കുരുടിപ്പ്

ഇലകളിലും പൂക്കളിലും കറുപ്പും തവിട്ടും നിറത്തിലുളള പാടുകള്‍ വരുന്നതാണ് ലക്ഷണം.

By Harithakeralam
2026-01-16

തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ് ഇലകളില്‍ കുരുടിപ്പ്. ഇലകളിലും പൂക്കളിലും കറുപ്പും തവിട്ടും നിറത്തിലുളള പാടുകള്‍ വരുന്നതാണ് ലക്ഷണം.  രണ്ടു തരം രോഗമാണിത്, ചെടിയുടെ വളര്‍ച്ചയെ ഗുരുതരമായി ബാധിക്കുമെന്നതിനാല്‍ കൃത്യമായ പരിചരണം ആവശ്യമാണ്.  

രോഗങ്ങള്‍

1.ബ്ലാക്ക് സ്‌പോട്ട് (Black Spot):  റോസാച്ചെടികളില്‍ ഏറ്റവും സാധാരണയായി ഉണ്ടാകുന്ന രോഗമാണിത്. ഇലകളില്‍  കറുത്ത പാടുകള്‍ വരികയും ചുറ്റുമുള്ള ഭാഗം മഞ്ഞളിക്കം തുടര്‍ന്ന്  ഇലകള്‍ കൊഴിയും.

2.ബോട്രൈറ്റിസ് ബ്ലൈറ്റ് (Botrytis Blight): ഈ കാലാവസ്ഥയില്‍ ഏറ്റവുമധികം കാണപ്പെടുന്ന രോഗമാണിത്. ഇലകളിലും പൂക്കളിലും തവിട്ടുനിറത്തിലുള്ള പാടുകള്‍ പ്രത്യക്ഷപ്പെടുകയും പൂപ്പല്‍ വളരുകയും ചെയ്യും.

കാരണങ്ങള്‍

ഇലകള്‍ക്ക് ആവശ്യത്തിനു സൂര്യപ്രകാശം ലഭിക്കാത്തതാണ്  പ്രധാന കാരണം. വെയിലായതിനാല്‍ നല്ല പോലെ നനയ്ക്കുന്ന ശീലമെല്ലാവര്‍ക്കുമുണ്ടാകും. രോഗാണുക്കള്‍ വളരാന്‍ ഈര്‍പ്പം ആവശ്യമാണ്, ഇലകള്‍ നനയുന്നത് രോഗം വരാന്‍ സാധ്യത കൂട്ടും.

പരിഹാര മാര്‍ഗങ്ങള്‍

നല്ല പോലെ സൂര്യപ്രകാരം ആവശ്യമുള്ള ചെടിയാണ് റോസ്. നിലത്തായാലും ചട്ടിയിലായാലും സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വയ്ക്കാന്‍ ശ്രദ്ധിക്കുക. രോഗം ബാധിച്ച ഭാഗങ്ങള്‍ ഉടനേ നീക്കം ചെയ്യുക, രോഗം പടരുന്നത് തടയാനിതു സഹായിക്കും. നനയ്ക്കുമ്പോള്‍ ഇലകളില്‍ വെള്ളമാകാതെ ശ്രദ്ധിക്കണം. രാവിലെ നനയ്ക്കുന്നതാണ് റോസിന് നല്ലത്. വൈകീട്ട് നനയ്ക്കുന്നത് ഈര്‍പ്പം വര്‍ധിപ്പിക്കും, രോഗത്തിനുള്ള സാധ്യതയുണ്ടാകും. ചെടികള്‍ക്ക് നല്ല പോലെ വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം. വേപ്പണ്ണ സ്‌പ്രേ ചെയ്യുന്നത് രോഗങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കും. ബ്ലാക്ക് സ്‌പോട്ടിനെതിരെയുള്ള ഫംഗിസൈഡ് സ്‌പ്രേകള്‍ ലഭിക്കും. പക്ഷേ ഇവ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം. ഇലകളിലാവാതെ നോക്കണം.

Leave a comment

പൂന്തോട്ടത്തില്‍ സുഗന്ധം പടരാന്‍ ഗന്ധരാജന്‍

പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…

By Harithakeralam
പ്രകൃതിയൊരുക്കിയ പച്ച കര്‍ട്ടന്‍: കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ് നടാം

വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്‍ട്ടന്‍ തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…

By Harithakeralam
വേനലില്‍ പൂന്തോട്ടത്തിന്റെ ശോഭ കുറഞ്ഞോ...? പരിഹാരമായി ഈ രണ്ടു ചെടികള്‍ നടൂ

പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…

By Harithakeralam
മുംബൈ നഗരത്തില്‍ പിങ്ക് വസന്തം ; വൈറലായി ഇന്ത്യന്‍ ചെറി ബ്ലോസം

ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന…

By Harithakeralam
വേനലിലും പൂത്തുലയും നിക്കോഡിയ

പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…

By Harithakeralam
റോസച്ചെടികളുടെ ഇലകളില്‍ കുരുടിപ്പ്

തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…

By Harithakeralam
മുത്ത് തൂക്കിയിട്ട പോലെ ഇലകള്‍; അകത്തളത്തിന് അലങ്കാരമായി സ്ട്രിങ് ഓഫ് പേള്‍സ്

മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…

By Harithakeralam
പൂന്തോട്ടത്തിന് അഴകായി മുത്തച്ഛന്റെ താടി; വേരില്ലാച്ചെടി വളര്‍ത്താം

വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs