സുഗന്ധവ്യഞ്ജന കയറ്റുമതിക്കും ഏലം ഉല്‍പാദന വര്‍ദ്ധനയ്ക്കും പദ്ധതി ആവിഷ്‌ക്കരിച്ച് സ്‌പൈസസ് ബോര്‍ഡ്

സുഗന്ധവ്യഞ്ജനങ്ങളുടെ മൂല്യവര്‍ധനവ്, ശുദ്ധവും സുരക്ഷിതവുമായ സുഗന്ധവ്യഞ്ജന ഉല്‍പ്പാദനം, ഭൗമസൂചിക പദവി നേടിയ സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി പ്രോത്സാഹനം തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്.

By Harithakeralam
2024-08-22

കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളുടെയും  മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെയും കയറ്റുമതിയും ഏലത്തിന്റെ ഉല്‍പാദനവും വര്‍ധിപ്പിക്കുന്നതിനായി സ്‌പൈസസ് ബോര്‍ഡ് സമഗ്ര പദ്ധതി ആവിഷ്‌ക്കരിച്ചു. 422.30 കോടി രൂപ ചെലവില്‍ നടപ്പിലാക്കുന്ന സ്പൈസ്ഡ് (സസ്റ്റൈനബിലിറ്റി ഇന്‍ സ്‌പൈസ് സെക്ടര്‍ ത്രൂ പ്രോഗ്രസീവ് ആന്റ് കൊളാബറേറ്റീവ് ഇന്‍ര്‍വെന്‍ഷന്‍സ് ഫോര്‍ എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് -SPICED) പദ്ധതിക്ക് കീഴില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ മൂല്യവര്‍ധനവ്, ശുദ്ധവും സുരക്ഷിതവുമായ സുഗന്ധവ്യഞ്ജന ഉല്‍പ്പാദനം, ഭൗമസൂചിക പദവി നേടിയ സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി പ്രോത്സാഹനം തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. 2025-26 വരെയാണ് പദ്ധതിയുടെ കാലാവധി.

സുഗന്ധവ്യഞ്ജന മേഖലയിലെ സംരംഭകരെ സഹായിക്കുന്നതിന് ഗവേഷണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഇന്‍കുബേഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. ഏലത്തിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനായി കര്‍ഷക സംഘങ്ങള്‍, ഭക്ഷ്യോല്‍പാദക സഹകരണ സംഘങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍ എന്നിവയിലെ ഏലം കര്‍ഷകര്‍ക്ക് സഹായം നല്‍കും. ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങളനുസരിച്ച് വിളവെടുപ്പിനു ശേഷമുള്ള സംസ്‌ക്കരണത്തിന് പ്രോത്സാഹനം നല്‍കും. കര്‍ഷകര്‍ക്ക് ഗുണമേന്‍മയുള്ള നടീല്‍ വസ്തുക്കളുടെ ഉല്‍പ്പാദനം, ആവര്‍ത്തന ക?ഷി, ജല സ്രോതസുകളുടെ നിര്‍മ്മാണം, ജലസേചന സംവിധാനങ്ങളുടെ നിര്‍മാണം തുടങ്ങിയവയ്ക്ക് പദ്ധതിയിലൂടെ ധനസഹായം നല്‍കും.സ്‌പൈസസ് ബോര്‍ഡിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത സുഗന്ധവ്യഞ്ജന കയറ്റുമതിക്കാര്‍ക്ക് മൂല്യവര്‍ദ്ധനയ്ക്കും കയറ്റുമതി വികസനത്തിനുമുള്ള ധനസഹായത്തിന് അപേക്ഷിക്കാം. ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് പുറമെ ആദ്യമായി അപേക്ഷിക്കുന്നവര്‍ക്കും മുന്‍ഗണനയുണ്ടാകും. ധനസഹായത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സെപ്റ്റംബര്‍ 20 മുതല്‍ സമര്‍പ്പിക്കാം.  വിശദാംശങ്ങള്‍ക്ക് www.indianspices.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

പദ്ധതിയുടെ സവിശേഷതകളിവയാണ്,  മൂല്യവര്‍ധിത സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ സഹായം നല്‍കും. സംരംഭങ്ങള്‍ക്ക് നൂതന സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനും സഹായം നല്‍കുന്നുസ്‌പൈസസ് ഇന്‍കുബേഷന്‍ കേന്ദ്രങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കും. ഈ കേന്ദ്രങ്ങള്‍ വഴി പുതിയ ഉല്‍പന്നങ്ങളും ഉല്‍പാദന രീതികളും വികസിപ്പിക്കുന്നതിന് സംരംഭങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയ്ക്ക് അവസരം നല്‍കും. കാര്‍ഷികോല്‍പ്പാദക കമ്പനികള്‍, കാര്‍ഷികോല്‍പ്പാദക സഹകരണ സംഘങ്ങള്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ സമൂഹം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍, കയറ്റുമതി വ്യാപാരികള്‍, ചെറുകിട ഇടത്തരം സംരംഭകര്‍ തുടങ്ങിയവര്‍ക്ക് പദ്ധതിയില്‍ പ്രത്യേക മുന്‍ഗണന.

Leave a comment

വേനല്‍മഴ തകര്‍ത്തു പെയ്തു: ഇനി കപ്പ നടാം

കേരളത്തില്‍ എല്ലായിടത്തും നല്ല രീതിയില്‍ തന്നെ വേനല്‍മഴ ലഭിച്ചു കഴിഞ്ഞു. ഇനി കപ്പ നടാന്‍ തുടങ്ങാം. നമ്മുടെ ഭക്ഷ്യശൃംഖലയില്‍ വലിയ സ്ഥാനമുണ്ടായിരുന്ന കിഴങ്ങ് വിളയായിരുന്നു കപ്പ. എന്നാല്‍ വിലയിടിവും കാട്ടുപന്നിയടക്കമുള്ള…

By Harithakeralam
രുചികരം, പോഷക സമ്പുഷ്ടം: നന കിഴങ്ങ് നടാം

പുതിയ തലമുറയ്ക്ക് വലിയ പരിചയമില്ലാത്ത കിഴങ്ങു വര്‍ഗ വിളയാണ് നന കിഴങ്ങ്. ഒരു കാലത്ത് കേരളത്തിന്റെ പട്ടിണി മാറ്റിയിരുന്നതില്‍ നന കിഴങ്ങിന് വലിയ സ്ഥാനമുണ്ടായിരുന്നു. പ്രത്യേകിച്ചു പരിചരണമൊന്നുമില്ലാതെ പറമ്പിലും…

By Harithakeralam
പത്താമുദയം ബുധനാഴ്ച: തിരിച്ചു പിടിക്കാം കേര സമൃദ്ധി

മലയാളിയുടെ സമ്പന്നമായ കാര്‍ഷിക പാരമ്പര്യത്തിന്റെ ഓര്‍മപ്പെടുത്തലാണ് പത്താമുദയം, ഇത്തവണ പത്താമുദയം 23ന് ബുധനാഴ്ചയാണ്.  വിഷുവിന് കൃഷിയിടങ്ങള്‍ തയാറാക്കിയിടും, പത്താമുദയത്തിന് തൈകള്‍ നടുകയാണ് പതിവ്.…

By Harithakeralam
വിലയുണ്ടെങ്കിലും മുളകില്ല: കാലാവസ്ഥ ചതിച്ചതോടെ പ്രതിസന്ധിയില്‍ കുരുമുളക് കര്‍ഷകര്‍

കിലോയ്ക്ക് 700 രൂപയ്ക്ക് മുകളില്‍ വിലയുണ്ടെങ്കിലും ഉത്പാദനം കുറഞ്ഞതുമൂലം പ്രതിസന്ധിയിലാണ് കുരുമുളക് കര്‍ഷകര്‍. വേനല്‍മഴയാണ് ഇത്തവണ പ്രശ്‌നമുണ്ടാക്കിയത്. ആദ്യത്തെ മഴയിലാണ് കുരുമുളക് വള്ളികള്‍ തളിര്‍ക്കുന്നത്.…

By Harithakeralam
വേനലില്‍ തണുക്കാന്‍ മിന്റ് ജ്യൂസ്: ഇലകള്‍ നമുക്ക് തന്നെ വിളയിക്കാം

കറികള്‍ക്ക് രുചി വര്‍ധിപ്പിക്കാനും ജ്യൂസ് തയാറാക്കാനുമൊക്കെ നാം പുതിന ഉപയോഗിക്കാറുണ്ട്. ഈ ചൂടത്ത് പുതിന ഇലകൊണ്ടു തയാറാക്കിയ പാനീയം ഏറെ നല്ലതാണ്, എന്നാല്‍ എളുപ്പം നശിക്കുന്ന ഇലയായതിനാല്‍ വലിയ തോതില്‍ കീടനാശിനികള്‍…

By Harithakeralam
ജാതിയില്‍ കായ ചീയല്‍ രോഗം വ്യാപകം: കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

എക്കാലത്തും നല്ല വില ലഭിക്കുന്ന വിളയാണ് ജാതി. കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും നല്ല പോലെ വിളവ് ജാതിയില്‍ നിന്നും ലഭിക്കും. കുരുമുളക്, ഏലം എന്നിവയെപ്പോലെ നമുക്ക് വിദേശ നാണ്യം നേടിത്തരുന്ന വിളയാണിത്. എന്നാല്‍…

By Harithakeralam
ചൂടിനെ ചെറുക്കാന്‍ തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക പരിചരണം

തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും നല്ല വില ലഭിക്കുന്നുണ്ടെങ്കിലും തെങ്ങില്‍ ഉത്പാദനം കുറവാണ്. വേനല്‍ച്ചൂട് ഇനിയും കൂടാന്‍ തന്നെയാണ് സാധ്യത. ഇതിനാല്‍ തെങ്ങിന്‍ തോട്ടത്തില്‍ നല്ല പരിചരണം നല്‍കണം. ഇല്ലെങ്കില്‍…

By Harithakeralam
റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ്: നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കം

റബ്ബര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്‍തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയ…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs