കാര്‍ഷിക വിശേഷങ്ങള്‍ ഏറെയുണ്ട് സുനിലിന് പറയാന്‍.
പച്ചക്കറികള്‍ വിളയുന്ന ഏക്കര്‍ കണക്കിന് പാടങ്ങളാണ് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ കഞ്ഞിക്കുഴിയെന്ന ഗ്രാമത്തിലുള്ളത്. ഇവിടെയെത്തിയാല്‍ കാര്‍ഷിക കാഴ്ചകളുടെ ഉത്സവമാണ്. നിരവധി പേരാണ് ഇവിടെ കാര്‍ഷിക വൃത്തി ഉപജീവനമാര്‍ഗമാക്കി തെരഞ്ഞെടുത്തിരിക്കുന്നത്. അവരിലൊരാളാണ് സുനില്‍. കാര്‍ഷിക വിശേഷങ്ങള്‍ ഏറെയുണ്ട് സുനിലിന് പറയാന്‍.
കേരളത്തിന്റെ കാര്‍ഷിക ഗ്രാമമെന്നു കഞ്ഞിക്കുഴിയെ വിളിക്കുന്നതു വെറുതെയല്ല. എല്ലാകാലത്തും ഇവിടെയുള്ള കര്‍ഷകര്‍ പച്ചക്കറി കൃഷി ചെയ്യും. സുനിലും ഇതില്‍ നിന്നു വ്യത്യസ്തനല്ല. പയര്‍, വെണ്ട, പച്ചമുളക്, വെള്ളരി, പാവല്‍, പടവലം, വഴുതന, കക്കരി, ചീര, തണ്ണിമത്തന്‍, കറിവേപ്പ് എന്നിവയെല്ലാം കൃഷി ചെയ്യുന്നുണ്ട്. സീസണ്‍ നോക്കി ഡിമാന്റുള്ളവ വിളവിറക്കും. ഓണത്തിന് പയര്‍, വെണ്ട പോലുള്ള പച്ചക്കറികള്‍ക്കായിരിക്കും ആവശ്യക്കാര്‍ കൂടുതല്‍. ഇതിനൊപ്പം പൂക്കൃഷിയും ചെയ്യും. എന്നാല്‍ വിഷുക്കാലത്ത് കണിവെള്ളരിക്ക് ഡിമാന്റ് ഏറെയാണ്, വേനലില്‍ തണ്ണിമത്തനാണ് താരം. പയര്‍, വഴുതന, പച്ചമുളക് പോലുള്ള എല്ലാകാലത്തും കൃഷി ചെയ്യാം.
മള്‍ച്ചിങ് സംവിധാനമൊരുക്കിയാണ് പച്ചക്കറികള്‍ വളര്‍ത്തുന്നത്. ഇതിനാല്‍ കൃഷിപ്പണികള്‍ എളുപ്പമാണെന്നു പറയുന്നു സുനില്‍. കളകയറുന്നത് ശ്രദ്ധിക്കേണ്ട, വെള്ളവും വളവും ആവശ്യത്തിനുമാത്രം പൈപ്പിലൂടെ നല്‍കിയാല്‍ മതി. ആദ്യം മണ്ണൊരുക്കി കുമ്മായ പ്രയോഗം നടത്തും. ഇതിനു ശേഷം കോഴിക്കാഷ്ടം, വേപ്പിന്‍പ്പിണ്ണാക്ക്, ചാണകപ്പൊടി എന്നിവ ചേര്‍ത്ത് തൈകള്‍ നടാനുള്ള തിട്ട തയാറാക്കും. പിന്നെ ഇതിലേക്ക് പൈപ്പ് സ്ഥാപിക്കും. ഇതിനു ശേഷം ഷീറ്റിട്ടു മൂടും. ഒരോ സ്ഥലത്തും പൈപ്പില്‍ ചെറിയ ദ്വാരങ്ങളുണ്ടാക്കിയിരിക്കും. ഈ സ്ഥലം കൃത്യമായി നോക്കി ഷീറ്റ് കീറി വിത്തോ തൈകളോ നടും. കഞ്ഞിക്കുഴിയിലെ കര്‍ഷകര്‍ ഏറെ വിജയകരമായി നടപ്പാക്കുന്ന സംവിധാനമാണിത്. പിന്നീട് വളങ്ങള്‍ നല്‍കുന്നതും പൈപ്പിലൂടെ ദ്രാവക രൂപത്തിലാണ്. ചാണകം-കടലപ്പിണ്ണാക്ക് സ്ലറി ആഴ്ചയിലൊരിക്കല്‍ നല്‍കും. കീടങ്ങളെ തുരത്താന്‍ ഫിഷ് അമിനോ ആസിഡ്, വേപ്പെണ്ണ ലായനി, ഉണക്കമത്തി ലായനി എന്നിവയൊക്കെ പ്രയോഗിക്കും. മഞ്ഞക്കെണികളും തോട്ടത്തിലാകെ സ്ഥാപിച്ചിട്ടുണ്ട്. ജൈവ രീതിയിലുള്ള വളപ്രയോഗവും കീടനാശിനികളും മാത്രമേ നല്‍കാറുള്ളൂ. എന്‍പികെ മിശ്രിതം മാത്രമാണ് ഇതില്‍ ഉള്‍പ്പെടാത്തത് നല്‍കുക.
2013 മുതല്‍ മുഴുവന്‍ സമയം കര്‍ഷകനാണ് സുനില്‍. മുമ്പ് കയര്‍ മേഖലയിലായിരുന്നു ജോലി. ആത്മവിശ്വാസത്തോടെ നാം എന്തു ചെയ്താവും വിജയം കണ്ടെത്താനാവുമെന്ന പക്ഷക്കാരനാണ് ഇദ്ദേഹം. ചെയ്യുന്ന ജോലിയില്‍ അര്‍പ്പണ മനോഭാവം വേണം. പാര്‍ട്ട് ടൈമായി കൃഷി ചെയ്താല്‍ പരാജയമായിരിക്കും ഫലം. എപ്പോഴും നല്ല ശ്രദ്ധ വേണ്ട മേഖലയാണിത്. പലപ്പോഴും കൃഷി പരാജയമായി പോകുന്നത് ഇതു കൊണ്ടാണ്. സീസണ്‍ അറിഞ്ഞു വേണം കൃഷി ചെയ്യാന്‍.
കേരളത്തിലേക്ക് സ്ഥിരമായി പച്ചക്കറികള്‍ എത്തിക്കുന്ന അയല്‍സംസ്ഥാനങ്ങളിലെ കാലാവസ്ഥയും വിളവെടുപ്പുമെല്ലാം നാം മുന്‍കൂട്ടി മനസിലാക്കണം. എന്നാല്‍ മാത്രമേ മാര്‍ക്കറ്റിന്റെ സ്വഭാവം വ്യക്തമാകൂ. ഇത് അനുസരിച്ച് കൃഷി ചെയ്താല്‍ മാത്രമേ നമ്മുടെ ഉത്പന്നങ്ങള്‍ക്ക് ഡിമാന്റ് ലഭിക്കൂ- സുനില്‍ പറയുന്നു. യാതൊരു മുന്‍പരിചയവുമില്ലാതെയാണ് കാര്‍ഷിക മേഖലയിലേക്ക് എത്തുന്നത്. സജീവമായി തുടങ്ങിയാല്‍ അറിവുകള്‍ തനിയെ ലഭിക്കും. ഒരു തവണ പരാജയമായാല്‍ മൂന്നു തവണ വീണ്ടും ചെയ്യണം. അറിഞ്ഞു സ്‌നേഹിച്ച് അധ്വാനിക്കുന്നവന് മണ്ണ് എല്ലാം തിരിച്ചു നല്‍കും.
ഭാര്യയും മക്കളുമെല്ലാം കൃഷിയില്‍ സുനിലിനെ സഹായിക്കാനെത്തും. ഭാര്യ റോഷ്‌നി കൃഷിപ്പണികളില്‍ എല്ലാം സജീവമാണ്. മക്കള്‍ കൃഷ്ണവ്, കൃതിക് എന്നവര്‍ എല്‍കെജി വിദ്യാര്‍ഥികളാണ്. തങ്ങളാല്‍ കഴിയുന്ന ജോലികള്‍ ചെയ്ത് ഇവരും കൃഷിയിടത്തിലുണ്ടാകും. പുതിയ തലമുറയെക്കൂടി കാര്‍ഷിക സംസ്‌കാരത്തിന്റെ മഹത്വം പറഞ്ഞു മനസിലാക്കണമെന്ന അഭിപ്രായക്കാരനാണ് സുനില്‍.
മലയാളി എവിടെപ്പോയാലും നാടിനെയും സംസ്‌കാരത്തെയും കൂടെ കൊണ്ടു പോകും... ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലുമൊക്കെ താമസിക്കുന്ന മല്ലൂസ് ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഇതു പോലെ കുട്ടിക്കാലത്തേ ശീലമാക്കിയ കൃഷി…
നമ്മുടെ നാട്ടില്‍ കൃഷി നഷ്ടമാകാനുള്ള പ്രധാന കാരണം എന്താണ്...? ആധുനിക വത്കരണം കാര്‍ഷിക മേഖലയില്‍ വലിയ സ്വാധീനം ചെലുത്താത്തത് തന്നെയാണ് കാരണം. നിലമൊരുക്കാന്‍ ട്രാക്റ്ററും നനയ്ക്കാന്‍ പമ്പ് സെറ്റുമെത്തിയതൊഴിച്ചാല്‍…
നല്ല പശുക്കളെ തേടി കേരളത്തിലെ കര്‍ഷകര്‍ അയല്‍ സംസ്ഥാനങ്ങളിലേക്കു വണ്ടി കയറുമ്പോള്‍ നമുക്കും ഇവിടെ പാലുല്‍പാദനമുള്ള പശുക്കുട്ടികളെ വളര്‍ത്തിയെടുക്കാവുന്നതേയുള്ളൂവെന്നു തെളിയിക്കുകയാണ് പാലാ ചേര്‍പ്പുങ്കല്‍…
ക്ഷീരവികസന വകുപ്പിന്റെ വിവിധ പുരസ്‌കാരങ്ങള്‍ ക്ഷീരവികസന വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി പ്രഖ്യാപിച്ചു. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന ക്ഷീരസംഗമം 'പടവ് 2026'ന്റെ ഭാഗമായി ക്ഷീരകര്‍ഷകര്‍ക്ക്…
കഴിഞ്ഞ ഞായറാഴ്ചയിലെ മന്‍കി ബാത്തില്‍ രാജ്യത്തിന്റെ തേന്‍ ഉത്പാദനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ തേന്‍ ഉത്പാദനം പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണെന്നും…
പച്ചക്കറികള്‍ വിളയുന്ന ഏക്കര്‍ കണക്കിന് പാടങ്ങളാണ് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ കഞ്ഞിക്കുഴിയെന്ന ഗ്രാമത്തിലുള്ളത്. ഇവിടെയെത്തിയാല്‍ കാര്‍ഷിക കാഴ്ചകളുടെ ഉത്സവമാണ്. നിരവധി പേരാണ് ഇവിടെ കാര്‍ഷിക…
കോഴിക്കോട് നഗരത്തിലെ വീട്ടുമുറ്റത്തും ടെറസും പച്ചക്കറിത്തോട്ടമൊരുക്കിയിരിക്കുകയാണ് ഈ ഡോക്റ്റര്‍ ദമ്പതികള്‍. നഗരത്തിലെ പ്രമുഖ ആശുപത്രികളില്‍ ഏറെ തിരക്കുള്ള ഡോക്റ്റര്‍മാരായിട്ടും സ്വന്തമായി പച്ചക്കറികള്‍…
അറപ്പോടെയല്ലാതെ മണ്ണിരയെ നാം നോക്കാറില്ല. മണ്ണിലും മാലിന്യത്തിലുമെല്ലാം വളഞ്ഞു പുളഞ്ഞു കിടക്കുന്ന മണ്ണിരകള്‍ ഹരിയാന സ്വദേശിയായ സുമിത് ഗിരിക്ക് നേടിക്കൊടുക്കുന്നത് ലക്ഷങ്ങളാണ്, കൃത്യമായി പറഞ്ഞാല്‍ വര്‍ഷം…
© All rights reserved | Powered by Otwo Designs
Leave a comment