കീടനാശിനിയായും വളര്‍ച്ചാ ഉത്തേജകമായും ഈ ലായനി ഒരേ സമയം പ്രവര്‍ത്തിക്കും.
ശക്തമായ മഴക്കാലം കഴിഞ്ഞ് ഇപ്പോള്‍ നല്ല വെയിലാണ് കേരളത്തിലെങ്ങും. മഴ കാരണം പൂകൊഴിച്ചിലും വൈറസ് രോഗങ്ങളും പച്ചക്കറികളില്‍ വ്യാപകമായി ഉണ്ടായിരുന്നു. വളപ്രയോഗം കാര്യക്ഷമമായി ചെയ്യാന്‍ ഈ സമയത്ത് കഴിയുമായിരുന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍ പച്ചക്കറികളില്‍ നിന്നും നല്ല വിളവ് ലഭിക്കും. ഇതിനായൊരു വളര്‍ച്ചാ ഉത്തേജകം തയാറാക്കാം. കീടനാശിനിയായും വളര്‍ച്ചാ ഉത്തേജകമായും ഈ ലായനി ഒരേ സമയം പ്രവര്‍ത്തിക്കും.
മഞ്ഞള്‍പ്പൊടിയാണ് ഇതു തയാറാക്കാന്‍ ആവശ്യമായ പ്രധാന വസ്തു. കാല്‍ ടീസ്പൂണ്‍ വീതം മഞ്ഞള്‍പ്പൊടി, കറുവപ്പട്ട പൊടി, മൂന്ന് അല്ലി വെളുത്തുള്ളി എന്നിവയെടുക്കുക. ആദ്യമൊരു കപ്പ് വെള്ളം തിളപ്പിക്കുക. വെള്ളം ഏകദേശം തിളിച്ചു വരുമ്പോള്‍ മഞ്ഞള്‍പ്പൊടി, കറുവപ്പട്ടപ്പൊടി എന്നിവയും വെളുത്തുള്ളി അല്ലികള്‍ ചതച്ചും ഇതിലേക്കിടുക. തുടര്‍ന്ന് നന്നായി തിളപ്പിക്കുക. തിളച്ച ശേഷം തണുക്കായി മാറ്റി വയ്ക്കുക. ലായനി നന്നായി തണുത്താല്‍ ഒരു ലിറ്റര്‍ വെള്ളം ഇതിലേക്ക് ചേര്‍ത്ത് നേര്‍പ്പിക്കുക. തുടര്‍ന്ന് ചെടികളില്‍ സ്പ്രേ ചെയ്യാം.
ഉറുമ്പുകള്‍, പാറി വരുന്ന പ്രാണികള്‍ എന്നിവയ്‌ക്കെതിരേ ഈ ലായനി നല്ല ഫലം ചെയ്യും. ഇലകളെ ആക്രമിക്കുന്ന കീടങ്ങള്‍ക്കെതിരേ നല്ലതാണെന്ന് അനുഭവസ്ഥരായ കര്‍ഷകര്‍ പറയുന്നു. സ്ഥിരമായി പ്രയോഗിച്ചാല്‍ ഇലകള്‍ നല്ല പച്ചപ്പോടെ ഇരിക്കുകയും എളുപ്പത്തില്‍ ചെടികള്‍ പൂക്കുകയും ചെയ്യും. റോസ്, ആന്തൂറിയം, ഓര്‍ക്കിഡ് പോലുള്ള പൂച്ചെടികള്‍ക്കും ഏറെ നല്ലതാണ്. ഇന്‍ഡോര്‍ പ്ലാന്റുകളുടെ ഇലകള്‍ ഫ്രഷായി ഇരിക്കാന്‍ ഈ ലായനി തെളിക്കാം.
നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…
കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…
കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…
വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…
പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…
തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…
© All rights reserved | Powered by Otwo Designs
Leave a comment