വിയറ്റ്‌നാം ഏര്‍ലി നേരത്തേ കായ്ക്കാന്‍

ഇതിന്റെ തൈ വലിയ വില നല്‍കി വാങ്ങി നട്ട് വേണ്ട വിധം പരിചരണം നല്‍കാനറിയാതെ കുഴപ്പത്തിലായവരുമുണ്ട്. ഈയിനം പ്ലാവില്‍ നിന്നും നല്ല വിളവ് ലഭിക്കാന്‍ നടുന്നതു മുതല്‍ ശ്രദ്ധിക്കണം.

By Harithakeralam
2023-12-05

കേരളത്തിലെ ഇപ്പോഴത്തെ പ്രധാന ട്രെന്‍ഡാണ് വേഗത്തില്‍ കായ്ക്കുന്ന പ്ലാവ്. ഒരു വര്‍ഷം കൊണ്ടു കായ്ക്കുന്ന പ്ലാവിനത്തിന്റെ പേരില്‍ വലിയ തട്ടിപ്പും നടക്കുന്നുണ്ട്. വിയറ്റ്‌നാം ഏര്‍ലി എന്നയിനം പ്ലാവാണ് ഒരു വര്‍ഷം കൊണ്ടു കായ്ക്കുന്നത്. ഇതിന്റെ തൈ വലിയ വില നല്‍കി വാങ്ങി നട്ട് വേണ്ട വിധം പരിചരണം നല്‍കാനറിയാതെ കുഴപ്പത്തിലായവരുമുണ്ട്. ഈയിനം പ്ലാവില്‍ നിന്നും നല്ല വിളവ് ലഭിക്കാന്‍ നടുന്നതു മുതല്‍ ശ്രദ്ധിക്കണം.

1. പ്ലാവ് നടാന്‍ തയാറാക്കിയ കുഴിയില്‍ ഒരു കിലോ പൊടിഞ്ഞ കുമ്മായം നിര്‍ബന്ധമായും ചേര്‍ക്കണം. കുമ്മായം ചേര്‍ത്ത് മണ്ണിട്ടിളക്കി 15 ദിവസം കഴിഞ്ഞ ശേഷം മാത്രമേ തൈ നടാവൂ. ഇല മഞ്ഞളിപ്പ്, തണ്ടുണക്കം  പോലുള്ള രോഗങ്ങളെ തുരത്താന്‍ കുമ്മായം നിര്‍ബന്ധമാണ്.

2. മുറ്റത്തും ഡ്രമ്മിലും ചട്ടിയിലുമൊക്കെ നടാന്‍ ഈയിനം അനുയോജ്യമാണ്. എന്നാല്‍ സൂര്യപ്രകാശം നല്ല പോലെ ലഭിക്കുന്ന സ്ഥലത്ത് വേണം നടാന്‍. മൂന്നു മണിക്കൂറെങ്കിലും നല്ല പോലെ സൂര്യപ്രകാശം ലഭിച്ചാല്‍ മാത്രമേ ചെടി ആരോഗ്യത്തോടെ വളരൂ.

3. തൈ നട്ട ശേഷം നല്ല പോലെ പൊടിഞ്ഞ ചാണകവും മണ്ണും ചേര്‍ത്ത് വേണം കുഴി മൂടാന്‍.

4. ചെടി വളരാന്‍ തുടങ്ങിയാല്‍ കമ്പ് കുത്തി അതിലേക്ക് ചേര്‍ത്ത് കെട്ടി കൊടുക്കണം. ഇല്ലെങ്കില്‍ ചെടി മണ്ണില്‍ പടര്‍ന്നു വളരും. ഇങ്ങനെ വളരാന്‍ പൂക്കളും കായ്കളുമെല്ലാം കുറവായിരിക്കും.  

5. പ്രൂണിങ് നിര്‍ബന്ധമായും ചെയ്യണം. എന്നാല്‍ മാത്രമേ ഇലകള്‍ക്കിടയിലെല്ലാം സൂര്യപ്രകാശം നല്ല പോലെ ലഭിക്കൂ.

6. നന നിര്‍ബന്ധമാണ്, എന്നാല്‍ തടത്തില്‍ വെള്ളം കെട്ടികിടക്കാന്‍ അനുവദിക്കരുത്. ഡ്രമ്മില്‍ നട്ട തൈകള്‍ക്കെല്ലാം കൃത്യമായി വേണം നനയ്ക്കാന്‍. വെള്ളം കെട്ടികിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. നല്ല നന കിട്ടിയാലേ പ്ലാവ് പൂക്കുകയുള്ളൂ. ചക്ക വലിപ്പമുള്ളതാകാനും നന നിര്‍ബന്ധമാണ്.

7. ആറ് മാസത്തിലൊരിക്കല്‍ തടം തുറന്ന് നനച്ച ശേഷം അരി കിലോ കുമ്മായമിടണം.

8. തൈ നട്ട് ഒരു വര്‍ഷമായാല്‍ പൊട്ടാഷ് നല്‍കണം.

9. 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തടത്തിലൊഴിക്കുന്നതു പൂക്കള്‍ കരിയുന്നത് ഒഴിവാക്കും.

Leave a comment

റെഡ് ലേഡി നിറയെ കായ്കളുണ്ടാവാന്‍ ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കാം

ജനുവരി ഫെബ്രുവരി മാസത്തില്‍ നട്ട റെഡ് ലേഡി പപ്പായ തൈകള്‍ നല്ല വളര്‍ച്ച നേടിയിട്ടുണ്ടാകും. നല്ല വെയില്‍ അനുകൂല ഘടകമാണെങ്കിലും നനയും മറ്റു പരിപാലനവും കൃത്യമായി നല്‍കിയിട്ടില്ലെങ്കില്‍ ചെടികള്‍ നശിച്ചു പോകാന്‍…

By Harithakeralam
വാഴയില്‍ ഇലപ്പേനും മണ്ഡരിയും: വേനല്‍ക്കാല പരിചരണം ശ്രദ്ധയോടെ

കേരളത്തിലിപ്പോള്‍ കര്‍ഷകന് നല്ല വില ലഭിക്കുന്ന വിളയാണ് വാഴപ്പഴം. നേന്ത്രന് വില കാലങ്ങളായി 60 ന് മുകളിലാണ്. മറ്റിനം വാഴപ്പഴങ്ങള്‍ക്കും മികച്ച വില ലഭിക്കുന്നു. ഒരു കാലത്ത് വലിയ പരിചരണമൊന്നുമില്ലാതെ നമ്മുടെ…

By Harithakeralam
ഇന്ത്യയുടെ ജാക്ക് ഫ്രൂട്ട് ക്യാപിറ്റല്‍: ചക്കയുടെ സ്വര്‍ഗം - പന്റുട്ടിയിലേക്കൊരു മധുരയാത്ര

തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ ഒരു പട്ടണമാണ് പന്റുട്ടി. ഇന്ത്യയില്‍ ചക്കയുടെ സ്വര്‍ഗം, ചക്കയുടെ തലസ്ഥാനം അഥവാ ജാക്ക് ഫ്രൂട്ട് ക്യാപിറ്റല്‍ ഒഫ് ഇന്ത്യ എന്നാണ് ഈ നാട് അറിയപ്പെടുന്നത്. കാരണം ഇവിടെ മുഴുവന്‍…

By Harithakeralam
സ്‌ട്രോക്ക് തടയാനും കരള്‍ സംരക്ഷിക്കാനും ചാമ്പക്ക

ചുവന്ന തുടുത്തിരിക്കുന്ന ചാമ്പക്ക കണ്ടാല്‍ തന്നെ പൊട്ടിച്ച് കഴിക്കാന്‍ തോന്നും. ചാമ്പക്ക ഉപ്പും മുളകുമെല്ലാം കൂട്ടി കഴിച്ചിരുന്ന ബാല്യകാലം മുതിര്‍ന്ന തലമുറയ്ക്കുണ്ടായിരിക്കും. അന്നൊക്കെ ചുവന്നു തുടുത്ത…

By Harithakeralam
800 ഗ്രാം തൂക്കം, പ്രത്യേക നിറവും സുഗന്ധവും ; ഓസ്‌ട്രേലിയന്‍ മാമ്പഴം R2E2

R2E2... പേരുകേട്ടാല്‍ വല്ല രാസനാമവുമാണെന്ന് കരുതും. പക്ഷേ, സംഗതിയൊരു മാവിന്റെ പേരാണ്. ഓസ്‌ട്രേലിയന്‍ സ്വദേശിയായ മാമ്പഴമാണിത്. വാണിജ്യമായി കൃഷി ചെയ്യാന്‍ അനുയോജ്യമായ ഈയിനം നമ്മുടെ നാട്ടിലും നല്ല പോലെ വളരും.…

By Harithakeralam
ഒട്ടു മാവിന്‍ തൈകളില്‍ കൊമ്പ് ഉണക്കം

ഏറെ ആശയോടെയാണ് നാം മാവിന്‍ തൈകള്‍ വാങ്ങി വീട്ട്മുറ്റത്ത് നടുക. നാടന്‍ മാവുകള്‍ വളര്‍ന്നു വിളവ് തരാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും, എന്നാല്‍ ഒട്ടുമാവുകളില്‍ ചുരുങ്ങിയ കാലം കൊണ്ടു മാങ്ങകളുണ്ടാകും. ഇതിനിടെ പല…

By Harithakeralam
മികച്ച വരുമാനത്തിനും ആരോഗ്യത്തിനും അവൊക്കാഡോ

ബട്ടര്‍ഫ്രൂട്ട്' എന്ന അന്വര്‍ത്ഥമായ പേരില്‍ അറിയപ്പെടുന്ന അവൊക്കാഡോ മെക്‌സിക്കന്‍ വനാന്തരങ്ങളുടെ സംഭാവനയാണ്. ഉഷ്ണമേഖലാ സാഹചര്യമുള്ള എല്ലാ പ്രദേശങ്ങളിലും സുലഭമായി വളരുന്ന അവൊക്കാഡോ, ക്രിസ്ത്യന്‍ മിഷണറിമാരാണ്…

By Harithakeralam
മത്തനില്‍ പൂകൊഴിയുന്നുണ്ടോ...? നിഷ്പ്രയാസം പരിഹാരം കാണാം

മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലെന്നാണ് പഴം ചൊല്ല്. എന്നാല്‍ മത്തന്‍ തന്നെ മര്യാദയ്ക്ക് വിളയുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഇതിന് പ്രധാന കാരണം നമ്മുടെ പരിചരണത്തിലെ പോരായ്മകള്‍ തന്നെയാണ്. ലാക്റ്ററേറ്റ്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs