അത്യുത്തമം അഗത്തിച്ചീര

By Harithakeralam
2023-11-18

പോഷകങ്ങള്‍ നിറഞ്ഞ ഇലക്കറി, ഔഷധസസ്യം, മൃഗങ്ങള്‍ക്കുള്ള തീറ്റ തുടങ്ങി നിരവധി ഗുണങ്ങളുള്ള സസ്യമാണ് അഗത്തി ചീര. പേരില്‍ ചീരയെന്നുണ്ടെങ്കിലും പയര്‍വര്‍ഗത്തില്‍പ്പെട്ട ഒരു ചെടിയാണിത്. മലേഷ്യന്‍ സ്വദേശിയായ ഈ സസ്യം നമ്മുടെ നാട്ടിലും നല്ല പോലെ വളരും. നനയ്ക്കാന്‍ സൗകര്യമുണ്ടെങ്കില്‍ ഏതു സമയത്തും അഗത്തിച്ചീരക്കൃഷി തുടങ്ങാം.

കണ്ടാല്‍ മുരിങ്ങ

കാഴ്ചയില്‍ മുരിങ്ങയോട് സാമ്യമുള്ള ഈ ചീര വൃക്ഷം പത്തടിവരെ ഉയരത്തില്‍ വളരും. എന്നാല്‍ മുരിങ്ങയെക്കാള്‍ ശാഖകള്‍ക്ക് ബലവും ഇലകളും പൂക്കളും ഇതില്‍ കൂടുതലാണ്. വെളള, ചുവപ്പ് നിറങ്ങളിലുളള പൂക്കളുളള ഇനങ്ങളാണ് പൊതുവെ കാണാറുളളത്. വളരെ വേഗത്തില്‍ വളരുന്ന സസ്യമാണിത്.

നടാന്‍ പറ്റിയ സമയം

വിത്തുകളും കമ്പുകളുമെല്ലാം നട്ട് അഗത്തിച്ചീര കൃഷി ചെയ്യാം. വെളളക്കെട്ടില്ലാത്ത മണ്ണാണ് നടാന്‍ യോജിച്ചത്.  നടാനായി കുഴികളെടുത്ത ശേഷം ജൈവവളം ചേര്‍ക്കാവുന്നതാണ്. തൈകള്‍ മുളച്ചതിന് ശേഷം ഒരുമാസമാകുമ്പോള്‍ വീട്ടുമുറ്റത്തോ പറമ്പിലോ നല്ല വെയില്‍ കിട്ടുന്നയിടത്തേക്ക് മാറ്റിനടാം. ജൈവവേലിയായും അടുക്കളത്തോട്ടത്തിലും വീട്ടുമുറ്റത്തുമൊക്കെ അഗത്തിച്ചീര കൃഷിചെയ്യാം.

ഗുണങ്ങള്‍

മാംസ്യം, കൊഴുപ്പ്, അന്നജം, നാര്, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, ജീവകംസി, എ തുടങ്ങി അറുപതോളം പോഷകങ്ങള്‍ അഗത്തീച്ചീരയുടെ ഇലയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, സി എന്നിവയാണ് സമ്പന്നമാണിത്. വിറ്റാമിന്‍ സി ആന്റി ഓക്‌സിഡന്റായതിനാല്‍ അഗത്തിയില കഴിക്കുന്നതിലൂടെ രക്തത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനാകും. ഇതുവഴി രക്തസമ്മര്‍ദ്ദം കുറയ്ക്കാം. ഹൃദയത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും. ഇതിന്റെ ഇലകളുടെയും പൂക്കളുടെയും നീര് മൈഗ്രെയ്ന്‍ പോലുളള തലവേദനയ്ക്ക് ആശ്വാസമേകും. തലവേദനയെ ഇത് പടിപടിയായി ഇല്ലാതാക്കും. മുറിവുണങ്ങാനും ഇത് ഉത്തമമാണ്. അതുപോലെ തന്നെ ചുമ, കഫക്കെട്ട് എന്നിവയ്ക്കും നല്ലതാണ്. ഇലയില്‍ നാരുകള്‍ കൂടുതലുളളതിനാല്‍ മലബന്ധം പോലുളള പ്രശ്‌നങ്ങള്‍ക്കും ഗുണം ചെയ്യും. പോഷകങ്ങളാല്‍ സമൃദ്ധമായ അഗത്തിച്ചീര ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ നേത്രരോഗങ്ങള്‍ക്കും പരിഹാരമാകും.

വിഭവങ്ങള്‍ നിരവധി

അഗത്തിച്ചീരയുടെ ഇലകളും പൂക്കളും വിത്തറകളും പയര്‍മണികളുമെല്ലാം പാചകത്തിനായി ഉപയോഗിക്കാം. ദാഹശമനിയായും ഗ്രീന്‍ ടീ ആയുമെല്ലാം ഇതിന്റെ ഇല ഉപയോഗിച്ചുവരുന്നു. വിത്തറ ഉപയോഗിച്ച് തോരനും മെഴുക്കുപുരട്ടിയുമെല്ലാം ഉണ്ടാക്കാം. പൂവ് കൊണ്ടും തോരനുണ്ടാക്കാം.

Leave a comment

പഴത്തൊലി മികച്ച ജൈവവളം

ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്.  മിക്ക പഴങ്ങളും തൊലി ചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്ക്…

By Harithakeralam
മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs