കൂടുതല്‍ ഓലകള്‍ ഉള്ളതും ഓലകള്‍ തമ്മില്‍ ഇടയകലം കുറഞ്ഞതും നിറഞ്ഞ കായ്പിടുത്തവും പ്രധാനമാണ്. പത്തരമാസം കഴിഞ്ഞ് പഴുത്ത കുലകളില്‍ നിന്നുമാണ് വിത്തടക്ക ശേഖരിക്കേണ്ടത്.
ദീര്‍ഘകാല വിളയായതിനാല്‍ കവുങ്ങ് തൈ തെരഞ്ഞെടുക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്. വിശ്വസനീയമായ നഴ്‌സറികളില്‍ നിന്നും തൈകള്‍ വാങ്ങുകയാണ് ഭൂരിഭാഗം പേരും ചെയ്യുന്നത്. ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, രോഗങ്ങളും പ്രതിവിധികളും തുടങ്ങിയവയാണ് ഇന്നു വ്യക്തമാക്കുന്നത്.
മാതൃവൃക്ഷത്തിന്റെ
തെരഞ്ഞെടുപ്പ്
മാതൃവൃക്ഷമായെടുക്കുന്ന കമുകിന്റെ പ്രായത്തേക്കള്‍ പ്രാധാന്യം കൊടുക്കേണ്ടത് ആദ്യം കുലയ്ക്കാനെടുത്ത സമയം, സ്ഥിരമായി നല്ല കായ്ഫലം തരാനുള്ള കഴിവ് എന്നിവയ്ക്കാണ്. കൂടുതല്‍ ഓലകള്‍ ഉള്ളതും ഓലകള്‍ തമ്മില്‍ ഇടയകലം കുറഞ്ഞതും നിറഞ്ഞ കായ്പിടുത്തവും പ്രധാനമാണ്. പത്തരമാസം കഴിഞ്ഞ് പഴുത്ത കുലകളില്‍ നിന്നുമാണ് വിത്തടക്ക ശേഖരിക്കേണ്ടത്. സാധാരണയായി രണ്ടാമത്തെ കുലകള്‍ മുതലാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. അവസാനമുള്ള ഒന്ന് രണ്ടു കുലകള്‍ ഒഴിവാക്കണം. ഭാരമുള്ളതും (കുറഞ്ഞത് 35 ഗ്രാം) വെള്ളത്തിലിട്ടാല്‍ കുത്തനെ പൊങ്ങിക്കിടക്കുന്നതുമായ വിത്തടയ്ക്ക ഉപയോഗിച്ചാല്‍ നല്ല കരുത്തുള്ള തൈകള്‍ ലഭിക്കും.
മറ്റു കൃഷി മുറകള്‍
തോട്ടങ്ങളിലെ ഉത്പാദനം കുറയുന്നതിനുള്ള പ്രാധാന കാരണം കൃത്യമായ ഇടയകലം നല്‍കാത്തതാണ്. തെങ്ങിന്റെ ഇടവിളയായി കമുക് കൃഷി ചെയ്യാതിരിക്കുകയാണ് നല്ലത്. സൂര്യപ്രകാശത്തിന് വേണ്ടിയുള്ള മത്സരം ഈ രണ്ടു വിളകളും തമ്മില്‍ സ്വാഭാവികമാണ്. ഒരു വര്‍ഷം പ്രായമായ തൈകള്‍ വരികളിലും വരികള്‍ തമ്മിലും 9 അടി (2.7m x2.7m) അകലത്തില്‍ കാലവര്‍ഷാരംഭത്തില്‍ നടാം. കുഴികള്‍ തമ്മില്‍ 60 സെമി ഃ 60 സെമി ഃ 60 സെമി വലിപ്പത്തില്‍ തയാറാക്കണം. നടുന്നതിന് മുമ്പ് കുഴികളില്‍ കാല്‍ ഭാഗം മണ്ണ് ചേര്‍ത്ത് മൂടണം. പിന്നീട് കുഴിയുടെ മധ്യത്തില്‍ തൈ നട്ട് കടഭാഗം വരെ മണ്ണിട്ട് മൂടി ചവുട്ടി ഉറപ്പിക്കണം. മഴവെളളം കുഴികളില്‍ ഒലിച്ചിറങ്ങാതെ ചുറ്റും വരമ്പ് തീര്‍ക്കണം. തുലാമഴയ്ക്ക് തൊട്ട് മുമ്പ് കുഴി ഒന്നിന് 12 കിലോ കാലിവളം/കമ്പോസ്റ്റ് ചേര്‍ത്ത് കൊടുക്കാം. ഉത്പാദനം ആരംഭിച്ച കമുകിന് വര്‍ഷാ വര്‍ഷം 0.75-1 മീറ്റര്‍ വ്യാസത്തില്‍ 200 ഗ്രാം വീതം യൂറിയ രാജ്ഫോസ് മുറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ അര അടി ആഴത്തില്‍ തടങ്ങളില്‍ ചേര്‍ക്കാം. തുലാമഴയ്ക്ക് മുമ്പും കാലവര്‍ഷാരംഭത്തിലുമായി രണ്ട് തവണയാണ് വളം ചേര്‍ക്കേണ്ടത്. ഒന്നിടവിട് വര്‍ഷങ്ങളില്‍ അര കിലോ ഗ്രാം കുമ്മായം വീതം തടത്തില്‍ വേനല്‍മഴ കഴിഞ്ഞപാടെ ചേര്‍ത്ത് കൊടുക്കണം.
രോഗകീടനിയന്ത്രണം
1. മഹാളിരോഗം
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തോട് അനുബന്ധിച്ച് കായ്കള്‍ വന്‍തോതില്‍ അഴുകി കൊഴിയുന്നതാണ് പ്രധാന ലക്ഷണം. അടയ്ക്കയുടെ ഞെട്ടിനടിയില്‍ നനഞ്ഞു കുതിര്‍ന്ന പോലുള്ള പാടുകള്‍ കാണുകയും ക്രമേണ അടയ്ക്കക്ക് ഇരുണ്ട പച്ചനിറമായി കൊഴിയുകയും ചെയ്യുന്നു. മഴക്കാലം അവസാനിക്കുന്നതോടെ രോഗബാധയേറ്റ അഴുകിയ കുലകള്‍ കമുകില്‍ തന്നെ അവശേഷിക്കും. ഫൈറ്റോഫ്ത്തോറ വിഭാഗത്തില്‍പ്പെടുന്ന കുമിളുകളാണ് രോഗത്തിന് കാരണം. രോഗനിയന്ത്രണത്തിനായി രോഗബാധയേറ്റതും കൊഴിഞ്ഞ അടയ്ക്കയും മറ്റുഭാഗങ്ങളും ശേഖരിച്ച് നശിപ്പിക്കണം. രോഗബാധ ഉണ്ടാകാതിരിക്കാനും വ്യാപനം നിയന്ത്രിക്കാനും കാലവര്‍ഷാരംഭത്തില്‍ തന്നെ ഒരു ശതമാനം വീര്യത്തില്‍ തയാറാക്കിയ ബോര്‍ഡോ മിശ്രിതം കുലകളില്‍ തളിക്കേണ്ടതാണ്. 40-45 ദിവസങ്ങള്‍ക്കു ശേഷം കൃത്രിമ പശയും ചേര്‍ത്ത് ഒരിക്കല്‍ കൂടി തളിക്കുകയും കാലവര്‍ഷം നീണ്ടു നില്‍ക്കുകയാണെങ്കില്‍ മൂന്നാമതൊരു തവണ കൂടി ആവര്‍ത്തിക്കുകയും വേണം.
2. പൂങ്കുലകരിച്ചിലും പൊഴിച്ചിലും
വര്‍ഷത്തിലുട നീളം കാണപ്പെടുന്ന ഈ രോഗം ഫെബ്രുവരി മുതല്‍ മേയ് വരെയുള്ള മാസങ്ങളിലാണ് രൂക്ഷമാകുന്നത്. പൂങ്കുലയുടെഅഗ്രഭാഗത്ത് നിന്നുമാരംഭിച്ച് ചുവട്ടിലേക്ക് മഞ്ഞളിക്കുകയും ക്രമേണ കരിയുകയും ചെയ്യുന്നതാണ് ലക്ഷണം. പെണ്‍പൂക്കള്‍ പൊഴിഞ്ഞു പോവുകയും ചെയ്യും. കൊളറ്റോട്രിക്കം ഗ്ലിയോസ്പെറോയിഡ് എന്ന കുമളിാണ് രോഗകാരണം. രോഗം ബാധിച്ച കുലകള്‍ നീക്കം ചെയ്തു തീയിട്ട് നശിപ്പിക്കണം. കൂടാതെ പെണ്‍പൂക്കള്‍ വിരിഞ്ഞ ശേഷം മാങ്കോസെബ് 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ തയാറാക്കി 30 ദിവസം ഇടവിട്ട് രണ്ടുപ്രാവശ്യം കുലകളില്‍ തളിച്ചു കൊടുക്കണം.
3. ഇലപ്പൊട്ടു രോഗം
ചെറുതും വൃത്താകൃതിയിലുള്ളതുമായ കടും തവിട്ടു നിറത്തിലുള്ള പൊട്ടുകള്‍ ഓലകളില്‍ പ്രത്യേക്ഷപ്പെടുന്നതാണ് ലക്ഷണം. ഇളംപ്രായത്തിലുള്ള കമുകുകള്‍ക്കാണ് കൂടുതലായും ഈ രോഗബാധകാണാറുള്ളത്. രോഗബാധമൂലം കരിഞ്ഞ ഓലകള്‍ വെട്ടി തീയിട്ടു നശിപ്പിക്കുകയയും തോട്ടത്തില്‍ വീണ ഓലകളും പാളകളുംമാറ്റി തോട്ടം ശുചിയായി സൂക്ഷിക്കുകയും വേണം. 0.1 ശതമാനം വീര്യമുള്ള പ്രൊപികൊണ്ടാസോള്‍ ഇലകളുടെ ഇരുവശത്തും പതിക്കത്തക്ക രീതിയില്‍ തളിച്ചു കൊടുക്കണം. ഒരു മാസത്തിന് ശേഷം മരുന്നു തളി ആവര്‍ത്തിക്കേണ്ടതാണ്.
4. ഇല മഞ്ഞളിപ്പ്
ഇലകളുടെ അരികിലും തുമ്പുകളിലും പ്രത്യക്ഷപ്പെടുന്ന മഞ്ഞളിപ്പ് ക്രമേണ മധ്യഭാഗത്തേക്കും മടല്‍ ഭാഗത്തേക്കും വ്യാപിക്കുന്നു. എന്നാല്‍ നടുഭാഗം അപ്പോഴും പച്ചനിറമായിരിക്കും. ഏറ്റവും പുറമെയുള്ള ഓലകളിലാണ് മഞ്ഞളിപ്പ് ആദ്യം പ്രത്യേക്ഷപ്പെടുന്നതെങ്കിലും രോഗം ശക്തിപ്പെടുന്നതോടെ മഞ്ഞളിപ്പ് എല്ലാ ഓലകളിലേക്കും പടര്‍ന്ന് അവ ക്രമേണ ഉണങ്ങി കൊഴിഞ്ഞ് തായ്ത്തടി മാത്രമായി അവശേഷിക്കുകയും ചെയ്യും. ഈ രോഗം ബാധിച്ച കവുങ്ങുകളുടെ അടയ്ക്കയുടെ കാമ്പ് മൃദുവും ഉപയോഗശൂന്യവുമായിത്തീരും.പ്രോട്ടീസ്റ്റ മൊയസ്റ്റ എന്ന തുള്ളന്‍ പ്രാണികള്‍ മുഖേന പരക്കുന്ന ഫൈറ്റോപ്ലാസ്മ എന്ന സൂക്ഷ്മജീവി മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. സസ്യസംരക്ഷണോപാധികളിലൂടെ ഈ രോഗം നിയന്ത്രിക്കുക സാധ്യമല്ല. എങ്കിലും ശരിയായ പരിപാലന മുറകളിലൂടെ ആരോഗ്യം മെച്ചപ്പെടുത്താവുന്നതാണ്.
5. കൂമ്പിലച്ചാഴി
കമുകിന്റെ നാമ്പിലും ഇളം ഓലകളിലും നീരൂറ്റിയ പാടുകള്‍ തവിട്ട് നിറത്തിലുള്ള വരകളായി പ്രത്യക്ഷപ്പെടുന്നതാണ് കൂമ്പിലച്ചാഴിയുടെ ആക്രമണ ലക്ഷണം. രൂക്ഷമായ കീടബാധയേറ്റ തിരിയോലകള്‍ വിടരാതെ മണ്ട കുറുകിപ്പോകുന്നു. കീടബാധയുള്ള തോട്ടങ്ങളില്‍ തണല്‍ ക്രമീകരിക്കുക, ഏപ്രില്‍ -മേയ് മാസങ്ങളില്‍ രണ്ടു ഗ്രാം തയാമെത്തോക്സാം 25ംഴ എന്ന കീടനാശിനി അടങ്ങിയ തുളയുള്ള സാഷെകള്‍ ഏറ്റവും ഉള്ളിലുള്ള രണ്ട് ഓലയിടുക്കുകളില്‍ വെക്കുക അല്ലെങ്കില്‍ തയാമെത്തോക്സാം 25wg 0.25 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി കൂമ്പിലയിലും ചുറ്റുമായി തളിക്കുക എന്നീ സംയോജിത മാര്‍ഗങ്ങളിലൂടെ ഈ പ്രാണിയുടെ ശല്യം ഒഴിവാക്കാം.
തയാറാക്കിയത്
ഡോ. പി.എസ്. മനോജ്,
ഡോ. കെ.എം. പ്രകാശ്
ഡോ. കെ.കെ. ഐശ്വര്യ
ഐസിഎആര്‍ കൃഷി വിജ്ഞാന കേന്ദ്രം, പെരുവമണ്ണാമൂഴി, കോഴിക്കോട്
കേരളത്തില്‍ എല്ലായിടത്തും നല്ല രീതിയില്‍ തന്നെ വേനല്‍മഴ ലഭിച്ചു കഴിഞ്ഞു. ഇനി കപ്പ നടാന്‍ തുടങ്ങാം. നമ്മുടെ ഭക്ഷ്യശൃംഖലയില്‍ വലിയ സ്ഥാനമുണ്ടായിരുന്ന കിഴങ്ങ് വിളയായിരുന്നു കപ്പ. എന്നാല്‍ വിലയിടിവും കാട്ടുപന്നിയടക്കമുള്ള…
പുതിയ തലമുറയ്ക്ക് വലിയ പരിചയമില്ലാത്ത കിഴങ്ങു വര്‍ഗ വിളയാണ് നന കിഴങ്ങ്. ഒരു കാലത്ത് കേരളത്തിന്റെ പട്ടിണി മാറ്റിയിരുന്നതില്‍ നന കിഴങ്ങിന് വലിയ സ്ഥാനമുണ്ടായിരുന്നു. പ്രത്യേകിച്ചു പരിചരണമൊന്നുമില്ലാതെ പറമ്പിലും…
മലയാളിയുടെ സമ്പന്നമായ കാര്‍ഷിക പാരമ്പര്യത്തിന്റെ ഓര്‍മപ്പെടുത്തലാണ് പത്താമുദയം, ഇത്തവണ പത്താമുദയം 23ന് ബുധനാഴ്ചയാണ്. വിഷുവിന് കൃഷിയിടങ്ങള്‍ തയാറാക്കിയിടും, പത്താമുദയത്തിന് തൈകള്‍ നടുകയാണ് പതിവ്.…
കിലോയ്ക്ക് 700 രൂപയ്ക്ക് മുകളില്‍ വിലയുണ്ടെങ്കിലും ഉത്പാദനം കുറഞ്ഞതുമൂലം പ്രതിസന്ധിയിലാണ് കുരുമുളക് കര്‍ഷകര്‍. വേനല്‍മഴയാണ് ഇത്തവണ പ്രശ്‌നമുണ്ടാക്കിയത്. ആദ്യത്തെ മഴയിലാണ് കുരുമുളക് വള്ളികള്‍ തളിര്‍ക്കുന്നത്.…
കറികള്‍ക്ക് രുചി വര്‍ധിപ്പിക്കാനും ജ്യൂസ് തയാറാക്കാനുമൊക്കെ നാം പുതിന ഉപയോഗിക്കാറുണ്ട്. ഈ ചൂടത്ത് പുതിന ഇലകൊണ്ടു തയാറാക്കിയ പാനീയം ഏറെ നല്ലതാണ്, എന്നാല്‍ എളുപ്പം നശിക്കുന്ന ഇലയായതിനാല്‍ വലിയ തോതില്‍ കീടനാശിനികള്‍…
എക്കാലത്തും നല്ല വില ലഭിക്കുന്ന വിളയാണ് ജാതി. കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും നല്ല പോലെ വിളവ് ജാതിയില്‍ നിന്നും ലഭിക്കും. കുരുമുളക്, ഏലം എന്നിവയെപ്പോലെ നമുക്ക് വിദേശ നാണ്യം നേടിത്തരുന്ന വിളയാണിത്. എന്നാല്‍…
തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും നല്ല വില ലഭിക്കുന്നുണ്ടെങ്കിലും തെങ്ങില്‍ ഉത്പാദനം കുറവാണ്. വേനല്‍ച്ചൂട് ഇനിയും കൂടാന്‍ തന്നെയാണ് സാധ്യത. ഇതിനാല്‍ തെങ്ങിന്‍ തോട്ടത്തില്‍ നല്ല പരിചരണം നല്‍കണം. ഇല്ലെങ്കില്‍…
റബ്ബര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്‍തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയ…
© All rights reserved | Powered by Otwo Designs
Leave a comment