പച്ചയും ചുവപ്പും ഇടകലര്‍ത്തി നടാം, നന നിയന്ത്രിക്കാം

ഇലപ്പുള്ളി രോഗമാണ് ചീരയുടെ പ്രധാന ശത്രു. ഇതിനെ നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കാം.

By Harithakeralam
2023-08-25

മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലക്കറിയാണ് ചീര. ശ്രദ്ധയോടെ പരിപാലിച്ചാല്‍ ഏതു കാലത്തും ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. ഇലപ്പുള്ളി രോഗമാണ് ചീരയുടെ പ്രധാന ശത്രു. ഇതിനെ നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കാം.

ഇലപ്പുള്ളിരോഗം

ഇലപ്പുള്ളി രോഗമാണ് ചീരയെ ബാധിക്കുന്ന പ്രധാന രോഗം. ചുവന്ന ചീരയെയാണ് ഇതു പ്രധാനമായും ബാധിക്കുന്നത്.

1. നനയ്ക്കുമ്പോള്‍ മണ്ണിലെ ചെളി തെറിച്ച് ഇലകളില്‍ പടരുന്നതിലൂടെയാണ് പ്രധാനമായും ഇലപ്പുള്ളി രോഗം ഉണ്ടാകുന്നത്. നനയ്ക്കുമ്പോള്‍ ചുവട്ടില്‍ മാത്രം വെള്ളമൊഴിക്കാന്‍ ശ്രമിക്കുക.

2. ചുവന്ന ചീരയോടൊപ്പം പ്രതിരോധശേഷിയുള്ള പച്ചയിനം കൂടി കലര്‍ത്തി വിതറുക.

3. സ്യൂഡോമോണസ് വിത്തില്‍ പുരട്ടി അര മണിക്കൂര്‍ തണലില്‍ വച്ചതിനുശേഷം നടുക.

4. പറിച്ചു നടുകയാണെങ്കില്‍ 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളമെന്ന തോതില്‍ കലക്കി വേരു മുക്കി നടുകയോ,നട്ട ശേഷം ചുവട്ടിലൊഴിക്കുകയോ ചെയ്യാം.

5. വിത്തു നടുന്ന സ്ഥലം നല്ലപോലെ കിളച്ചു കല്ലും കളയും കട്ടയും മാറ്റി നന്നായി ജൈവാംശം ചേര്‍ക്കുക.

6. കോഴിവളം, ചകിരിച്ചോര്‍,  ചാണകസ്ലറി, തൊഴുത്തു കഴുകിയ വെള്ളം മൂത്രത്തോടൊപ്പം നേര്‍പ്പിച്ചത് എന്നിവ  ഒഴിക്കുന്നത് ചീര വേഗത്തില്‍ വളരാന്‍ സഹായിക്കും.

7. ട്രെക്കോഡര്‍മ്മ ചേര്‍ത്തു സമ്പുഷ്ടമാക്കിയ ജൈവവളം മണ്ണില്‍ ചേര്‍ത്ത ശേഷം വിത്തിടുക.

8. ഇലപ്പുള്ളി കാണുന്ന ചെടികള്‍ ഉടന്‍ പറിച്ചുമാറ്റുക.

9. ഒരു ടീസ്പൂണ്‍ അപ്പക്കാരത്തില്‍ 4 ടീസ്പൂണ്‍ മഞ്ഞള്‍പൊടി ചേര്‍ത്ത് 6 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഇലകളില്‍ തളിക്കുന്നത് ഇലപ്പുള്ളി രോഗവ്യാപനം തടയും.

കൂടുകെട്ടി പുഴു/ ഇല തീനി പുഴുക്കള്‍

ഇലകളില്‍ കൂടുകെട്ടി തിന്നു നശിപ്പിക്കുകയാണ് ഇവ ചെയ്യുക.  

1. പുഴുക്കളെ ഇലയോടുകൂടി ശേഖരിച്ച് നശിപ്പിക്കുക.

2. ജൈവകീടനാശിനി (ബിടികെ) 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ കലക്കി തളിക്കുക.

3.  പെരുവലത്തിന്റെ ഇലച്ചാര്‍  45 മില്ലി ഒരു ലിറ്റര്‍ വെള്ളം എന്ന തോതില്‍ തളിക്കാം.

4. വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്ത് വിത്തു നടുക.

5. വേപ്പധിഷ്ടിത കീടനാശിനി 5% വീര്യത്തില്‍ തളിക്കുക.

Leave a comment

ഏതു വെയിലത്തും ചെടികള്‍ തഴച്ചു വളരും, നിറയെ കായ്ക്കും : അടുക്കള അവശിഷ്ടങ്ങള്‍ കൊണ്ടൊരു വളര്‍ച്ചാ ഹോര്‍മോണ്‍

ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ഇവയുടെ നിര്‍മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…

By Harithakeralam
ഗ്രോബാഗിലെ തക്കാളിച്ചെടിയില്‍ ഇരട്ടി വിളവ്

തക്കാളി കൃഷിയുടെ കാര്യത്തില്‍ നമ്മള്‍ കേരളീയര്‍ വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ വീട്ടാവശ്യത്തിനുള്ളവ…

By Harithakeralam
കറിവേപ്പ് തഴച്ചു വളരാന്‍ തൈര്, മുളകിലെ കായ് പൊഴിച്ചിലിനു തേങ്ങാവെള്ളം, വേനലിന്റെ ചെറുക്കാന്‍ നാട്ടറിവുകള്‍

വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന്‍ നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില്‍ ഒഴിവാക്കാനും തുടങ്ങി കര്‍ഷകര്‍ക്ക് സഹായകമാകുന്ന  ചില നാട്ടറിവുകള്‍.

By Harithakeralam
ഇലകളില്‍ പൂപ്പലും വെള്ളപ്പൊടിയും ; പച്ചക്കറിച്ചെടികളെ സംരക്ഷിക്കാം

വേനല്‍ മഴ നല്ല പോലെ   ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്‍ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്‍ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…

By Harithakeralam
കരിയിലയുടെ അത്ഭുത ഗുണങ്ങള്‍

കരിയില ധാരാളം ലഭിക്കുന്ന സമയമാണിപ്പോള്‍. കരിയില കത്തിക്കാതെ ചെടികളുടെ തടത്തിലിട്ടു കൊടുക്കാം. മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കാനിതു സഹായിക്കും. കത്തുന്ന വേനലിലും തണുപ്പും ചൂടും മണ്ണിനും വിളകള്‍ക്കും ഇതിലൂടെ…

By Harithakeralam
വേനല്‍ക്കാല വെണ്ടക്കൃഷിയില്‍ വില്ലനായി പൊടിക്കുമിള്‍ രോഗം

വെയിലും മഴയും മഞ്ഞുമൊന്നും പ്രശ്‌നമാക്കാതെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. പൊള്ളുന്ന വെയിലത്തും കോരിച്ചൊരിയുന്ന മഴക്കാലത്തും വെണ്ട ഒരു പോലെ വിളവ് തരും. ഉത്സവ സീസണുകളില്‍ വെണ്ടയ്ക്ക് നല്ല വിലയും…

By Harithakeralam
വേനലിലും പച്ചക്കറിത്തോട്ടം നിറയെ വിളവിന് അത്ഭുത ലായനി

മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…

By Harithakeralam
ടെറസില്‍ ഗ്രോബാഗ് ഒരുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം

വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്‍കിയാല്‍ മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം.  സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs