പക്ഷിപ്പനി: മുട്ടയോ ഇറച്ചിയോ കഴിക്കുന്നതില്‍ ഭീതി വേണ്ട- ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍

ഇറച്ചിയോ മുട്ടയോ കഴിക്കുന്നതില്‍ അപകടമില്ല,

By Harithakeralam
2025-12-31

പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോഴിയിറച്ചിയും മുട്ടയും കഴിക്കുന്നതില്‍ പൊതുജനങ്ങള്‍ ഭയപ്പെടേണ്ടതില്ല. കൃത്യമായ മുന്‍കരുതലുകള്‍ എടുത്താല്‍ ഇവ പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ ഭാരവാഹികളായ ഡോ. വി.കെ.പി. മോഹന്‍കുമാര്‍ (പ്രസിഡന്റ്), ഡോ. എ. ഇര്‍ഷാദ് (ജനറല്‍ സെക്രട്ടറി ) എന്നിവര്‍ അറിയിച്ചു. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

1. ഇറച്ചിയോ മുട്ടയോ കഴിക്കുന്നതില്‍ അപകടമില്ല, എന്നാല്‍ അവ നന്നായി വെന്തതാണെന്ന് ഉറപ്പുവരുത്തണം. 70 ഡിഗ്രി സെല്‍ഷ്യസില്‍ (70°C) ചൂടാക്കുമ്പോള്‍ 3 മുതല്‍ 5 മിനിറ്റിനകം പക്ഷിപ്പനി വൈറസുകള്‍ നശിക്കും.

2. വേവിക്കാത്തതോ അല്‍പ്പം ചൂടാക്കിയതോ ആയവ  ഒഴിവാക്കുക: പച്ചമുട്ട കുടിക്കുന്നതും, ബുള്‍സ് ഐ (Bullseye) പോലുള്ള പാതിവെന്ത വിഭവങ്ങളും, ഹാഫ് കുക്ക്ഡ് (Half-cooked) ഇറച്ചിയും മുട്ടയും പൂര്‍ണ്ണമായും ഒഴിവാക്കുക. ഇറച്ചി പാകം ചെയ്യുമ്പോള്‍ പിങ്ക് നിറം മാറി നന്നായി വെന്തെന്ന് ഉറപ്പാക്കണം.

3. ഫ്രീസറില്‍ വെച്ചതുകൊണ്ടു മാത്രം സുരക്ഷിതമല്ല: ഫ്രീസറിലെ തണുപ്പില്‍ (Freezing temperature) പക്ഷിപ്പനി വൈറസുകള്‍ നശിക്കില്ല. 4 ഡിഗ്രി താപനിലയില്‍ ഒരു മാസത്തിലേറെയും, 32 ഡിഗ്രിയില്‍ ഒരാഴ്ചയോളവും വൈറസ് നിലനില്‍ക്കും. അതിനാല്‍ ഫ്രിഡ്ജില്‍ വെച്ചതുകൊണ്ട് മാത്രം ഇറച്ചി സുരക്ഷിതമാകില്ല, ശരിയായി പാചകം ചെയ്യുക എന്നതു തന്നെയാണ് പ്രധാനം.

4. ശുചിത്വം പ്രധാനം: കോഴി, താറാവ് എന്നിവയുടെ ഇറച്ചി കൈകാര്യം ചെയ്യുന്നതിന് മുന്‍പും ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക. മുട്ടത്തോടില്‍ കാഷ്ടം പറ്റിയിട്ടുണ്ടെങ്കില്‍ ഉപയോഗിക്കുന്നതിന് തൊട്ടുമുമ്പ് സോപ്പ് വെള്ളത്തില്‍ കഴുകി വൃത്തിയാക്കുക.

5. നിയന്ത്രണങ്ങള്‍ പാലിക്കുക: രോഗം സ്ഥിരീകരിച്ച മേഖലകളില്‍ (Affected Areas) നിന്നുള്ള ഇറച്ചിയും മുട്ടയും വാങ്ങുന്നത് ഒഴിവാക്കണം. ഇത്തരം സ്ഥലങ്ങളില്‍ ഇറച്ചി കൈകാര്യം ചെയ്യുമ്പോള്‍ വൈറസ് പടരാനുള്ള സാധ്യതയുള്ളതിനാലാണിത്. രോഗബാധയില്ലാത്ത പ്രദേശങ്ങളില്‍ നിന്നുള്ള ഇറച്ചിയും മുട്ടയും നന്നായി പാകം ചെയ്ത് കഴിക്കുന്നത് ആരോഗ്യസുരക്ഷിതമാണ്.

 

Leave a comment

കറിവേപ്പില്‍ കറുത്ത പാടുകള്‍, പച്ചമുളക് ഇലകള്‍ വാടുന്നു ; വിദഗ്ധര്‍ നിര്‍ദേശിക്കുന്ന പരിഹാര മാര്‍ഗം

നല്ല വെയിലായതിനാല്‍ അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും വിവിധ തരത്തിലുള്ള പ്രശ്നങ്ങള്‍ കണ്ടുവരുന്നുണ്ട്. പഴങ്ങളും ഇലക്കറികളുമൊക്കെ നേരിട്ട് കഴിക്കുന്നതിനാല്‍ രാസകീടനാശിനികള്‍ പ്രയോഗിക്കാനും കഴിയില്ല.…

By Harithakeralam
പക്ഷിപ്പനി: മുട്ടയോ ഇറച്ചിയോ കഴിക്കുന്നതില്‍ ഭീതി വേണ്ട- ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍

പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോഴിയിറച്ചിയും മുട്ടയും കഴിക്കുന്നതില്‍ പൊതുജനങ്ങള്‍ ഭയപ്പെടേണ്ടതില്ല. കൃത്യമായ മുന്‍കരുതലുകള്‍ എടുത്താല്‍ ഇവ പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് ഇന്ത്യന്‍ വെറ്ററിനറി…

By Harithakeralam
ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങാവാന്‍ ഗോസമൃദ്ധി ഇന്‍ഷുറന്‍സ്

അപ്രതീക്ഷിതമായുണ്ടാവുന്ന അപകടങ്ങള്‍ കാരണമുണ്ടാവുന്ന സാമ്പത്തികനഷ്ടത്തെ അതിജീവിക്കാന്‍ കര്‍ഷകര്‍ക്കുള്ള കൈത്താങ്ങാണ് ക്ഷീരമേഖലയിലെ ഇന്‍ഷുറന്‍സ് പദ്ധതികള്‍. നിലവിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ പ്രീമിയം…

By ഡോ. എം. മുഹമ്മദ് ആസിഫ്
കൃഷിഭവന്‍ സ്മാര്‍ട്ടാകുന്നത് സേവനങ്ങള്‍ സ്മാര്‍ട്ടാകുമ്പോള്‍: മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: കൃഷിഭവനുകള്‍ കര്‍ഷകരുടെ ഭവനമാകണമെന്നും കാര്‍ഷിക സേവനങ്ങള്‍ സ്മാര്‍ട്ടാകുമ്പോഴാണ് കൃഷി ഭവന്‍ സ്മാര്‍ട്ടാകുന്നതെന്നും മന്ത്രി പി. പ്രസാദ്. തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സ്മാര്‍ട്ട് കൃഷിഭവനായ…

By Harithakeralam
ബഹിരാകാശത്ത് പച്ചക്കറി വളര്‍ത്തി സുനിത വില്ല്യംസ് : നടത്തുന്നത് നിര്‍ണായക പരീക്ഷണം

ബഹിരാകാശത്ത് പച്ചക്കറി വളര്‍ത്തി സുനിത വില്ല്യംസ്.  ഭൂഗുരുത്വം കുറഞ്ഞ അവസ്ഥയില്‍ വെള്ളത്തിന്റെ അളവ് എത്രത്തോളം സസ്യങ്ങളെ സ്വാധീനിക്കുന്നു എന്നറിയാനുള്ള പരീക്ഷണമാണ് സുനിത വില്യംസ് നടത്തുന്നത്. ലെറ്റിയൂസ്…

By Harithakeralam
A1, A2 ലേബലിങ് വിലക്ക് : ഉത്തരവില്‍ നിന്നും പിന്മാറി ഭക്ഷ്യസുരക്ഷാഅതോറിറ്റി- എങ്കിലും നമ്മളോര്‍ക്കേണ്ടത്

പാലും പാലുല്‍പ്പന്നങ്ങളും A1, A2 എന്ന് ലേബല്‍ ചെയ്ത് വിപണിയില്‍ എത്തിക്കുന്നത് വിലക്കിയ ഉത്തരവ് പിന്‍വലിച്ച് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ ). ഭക്ഷ്യസുരക്ഷയും വിപണനവുമായി…

By ഡോ. എം. മുഹമ്മദ് ആസിഫ്
തെങ്ങില്‍ ചെമ്പന്‍ ചെല്ലി, പയറിന് കരിവള്ളി രോഗം; കൃഷിയിടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. തെങ്ങുകളിലെ ചെമ്പന്‍ ചെല്ലി ആക്രമണത്തെയും കൊമ്പന്‍ ചെല്ലി ആക്രമണത്തെയും നിയന്ത്രിക്കാന്‍   പാറ്റാ ഗുളികയും   മണലും ചേര്‍ന്ന മിശ്രിതമോ, വേപ്പിന്‍ പിണ്ണാക്കും   മണലും ചേര്‍ന്ന മിശ്രിതമോ,…

By Harithakeralam
പത്തു പശുക്കളെ വരെ ലൈസന്‍സില്ലാതെ വളര്‍ത്താം; സംരംഭകര്‍ക്ക് ആശ്വാസമായി ഫാം ലൈസന്‍സ് ചട്ടങ്ങള്‍

മൃഗസംരക്ഷണ മേഖലയിലേക്ക് കടന്നുവരുന്ന സംരംഭകര്‍ക്ക് മുന്നില്‍ വിലങ്ങുതടിയായി നിന്നിരുന്ന പഞ്ചായത്ത് രാജ് നിയമത്തിലെ ഫാംലൈസന്‍സ്ചട്ടങ്ങള്‍ സംരംഭകസൗഹ്യദമായ രീതിയില്‍ ഭേദഗതി ചെയ്ത് പുതുക്കിയ വിജ്ഞാപനം പുറത്തുവന്നിരിക്കുകയാണ്.…

By ഡോ. എം. മുഹമ്മദ് ആസിഫ്

Related News

Leave a comment

© All rights reserved | Powered by Otwo Designs