പാവയ്ക്ക നടാം; പരിചരണം ഇങ്ങനെ വേണം

നിരവധി ഗുണങ്ങള്‍ നിറഞ്ഞ പാവയ്ക്ക നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലം പാവയ്ക്ക കൃഷിക്ക് നല്ലതാണ്.

By Harithakeralam
2023-09-24

നിരവധി ഗുണങ്ങള്‍ നിറഞ്ഞ പാവയ്ക്ക നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലം പാവയ്ക്ക കൃഷിക്ക് നല്ലതാണ്. കുറച്ചുകാലമായി നല്ല വിലയും പാവയ്ക്കയ്ക്ക് ലഭിക്കുന്നുണ്ട്. പന്തല്‍ വിളയായതിനാല്‍ കീടങ്ങളുടെ ആക്രമണം കൂടുതലായിരിക്കും. അതില്‍ വിത്തിടുമ്പോള്‍ മുതല്‍ നല്ല ശ്രദ്ധ നല്‍കേണ്ട വിളയാണിത്.

നടീല്‍ സമയം

ജനുവരി- മാര്‍ച്ച്, മെയ്- ആഗസ്റ്റ് അല്ലെങ്കില്‍ സെപ്റ്റംബര്‍- ഡിസംബര്‍ എന്നീ സമയങ്ങളിലാണ് പാവയ്ക്ക നടുന്നതിനുള്ള സമയം. ഈ സമയത്ത് കൃഷി ആരംഭിക്കുകയാണ് നല്ലത്. മഴയും വെയിലും മഞ്ഞുമെല്ലാമുള്ള കാലാവസ്ഥയില്‍ നല്ല വിളവ് തുടര്‍ച്ചയായി ലഭിക്കും. നാടന്‍ ഇനങ്ങളോടൊപ്പം അത്യുല്‍പാദന ശേഷിയുള്ള ഹൈബ്രിഡ് ഇനങ്ങളുമുണ്ട്. പ്രീതി, പ്രിയങ്ക എന്നീ ഇനങ്ങള്‍ കേരളത്തിന്റെ കാലാവസ്ഥയ്ക്ക് നല്ലതാണ്. വിത്ത് ഉപയോഗിച്ചാണ് കൃഷി ആരംഭിക്കേണ്ടത്.

പരിപാലനം

1. മഴയില്ലെങ്കില്‍ പതിവായി നനയ്ക്കണം, എന്നാല്‍ തടത്തില്‍ വെള്ളം കെട്ടികിടക്കാന്‍ പാടില്ല.

2. വള്ളി വീശി തുടങ്ങിയാല്‍ പന്തലിട്ടു നല്‍കണം.  

3.  പ്രൂണിംഗ് നടത്തിയാല്‍ വിളവ് വര്‍ധിക്കും.  മുളച്ച് 3-4 ആഴ്ചകള്‍ക്ക് ശേഷം, ചെടിയ്ക്ക് ചിനപ്പുപൊട്ടല്‍ വികസിപ്പിക്കാന്‍ തുടങ്ങും. 2-3 അടി നീളമുള്ള ശാഖകളുടെ അഗ്രഭാഗങ്ങള്‍ മുറിക്കുക. ചെടി പിന്നീട് പാര്‍ശ്വ ശാഖകള്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങുകയും വേഗത്തില്‍ കൂടുതല്‍ പൂക്കളുണ്ടാകുന്നതിന് സഹായിക്കും.

4. പരാഗണം നല്ല പോലെ നടന്നാല്‍ മാത്രമേ കായ്പിടുത്തമുണ്ടാകൂ. പൂവിട്ടിട്ടും കായ്കളുണ്ടാകാത്ത അവസ്ഥയുണ്ടാകും. ഈ സാഹചര്യം മറികടക്കാന്‍ കൈപ്പ നടുന്നതോടൊപ്പം കുറച്ചു പൂച്ചെടികളും നടുക. തേനീച്ചകളെത്തി നല്ല പോലെ പരാഗണം നടക്കും.  

5. കായ് പിടിച്ചു തുടങ്ങുമ്പോള്‍ തന്നെ  പേപ്പര്‍ കൊണ്ട് കവര്‍ ചെയ്യാം. ഇത് കായീച്ചകളില്‍ നിന്നും  സംരക്ഷണം നല്‍കും.  

6. ആഴ്ചയിലൊരിക്കല്‍ ജൈവ സ്ലറി ഒഴിച്ച് കൊടുക്കുക. നല്ല ഫലം ലഭിക്കും.  

Leave a comment

ഏതു വെയിലത്തും ചെടികള്‍ തഴച്ചു വളരും, നിറയെ കായ്ക്കും : അടുക്കള അവശിഷ്ടങ്ങള്‍ കൊണ്ടൊരു വളര്‍ച്ചാ ഹോര്‍മോണ്‍

ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ഇവയുടെ നിര്‍മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…

By Harithakeralam
ഗ്രോബാഗിലെ തക്കാളിച്ചെടിയില്‍ ഇരട്ടി വിളവ്

തക്കാളി കൃഷിയുടെ കാര്യത്തില്‍ നമ്മള്‍ കേരളീയര്‍ വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ വീട്ടാവശ്യത്തിനുള്ളവ…

By Harithakeralam
കറിവേപ്പ് തഴച്ചു വളരാന്‍ തൈര്, മുളകിലെ കായ് പൊഴിച്ചിലിനു തേങ്ങാവെള്ളം, വേനലിന്റെ ചെറുക്കാന്‍ നാട്ടറിവുകള്‍

വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന്‍ നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില്‍ ഒഴിവാക്കാനും തുടങ്ങി കര്‍ഷകര്‍ക്ക് സഹായകമാകുന്ന  ചില നാട്ടറിവുകള്‍.

By Harithakeralam
ഇലകളില്‍ പൂപ്പലും വെള്ളപ്പൊടിയും ; പച്ചക്കറിച്ചെടികളെ സംരക്ഷിക്കാം

വേനല്‍ മഴ നല്ല പോലെ   ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്‍ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്‍ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…

By Harithakeralam
കരിയിലയുടെ അത്ഭുത ഗുണങ്ങള്‍

കരിയില ധാരാളം ലഭിക്കുന്ന സമയമാണിപ്പോള്‍. കരിയില കത്തിക്കാതെ ചെടികളുടെ തടത്തിലിട്ടു കൊടുക്കാം. മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കാനിതു സഹായിക്കും. കത്തുന്ന വേനലിലും തണുപ്പും ചൂടും മണ്ണിനും വിളകള്‍ക്കും ഇതിലൂടെ…

By Harithakeralam
വേനല്‍ക്കാല വെണ്ടക്കൃഷിയില്‍ വില്ലനായി പൊടിക്കുമിള്‍ രോഗം

വെയിലും മഴയും മഞ്ഞുമൊന്നും പ്രശ്‌നമാക്കാതെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. പൊള്ളുന്ന വെയിലത്തും കോരിച്ചൊരിയുന്ന മഴക്കാലത്തും വെണ്ട ഒരു പോലെ വിളവ് തരും. ഉത്സവ സീസണുകളില്‍ വെണ്ടയ്ക്ക് നല്ല വിലയും…

By Harithakeralam
വേനലിലും പച്ചക്കറിത്തോട്ടം നിറയെ വിളവിന് അത്ഭുത ലായനി

മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…

By Harithakeralam
ടെറസില്‍ ഗ്രോബാഗ് ഒരുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം

വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്‍കിയാല്‍ മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം.  സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs