തക്കാളി കറുത്ത് ചീയുന്നു; കാരണവും പരിഹാരവും

പല തരത്തിലുള്ള രോഗങ്ങള്‍ തക്കാളിയെ ബാധിക്കും. ഇത്തരമൊരു പ്രധാന പ്രശ്‌നമാണ് ബ്ലോസം എന്‍ഡ് റോട്ട്.

By Harithakeralam
2025-08-20

നിരവധി വിഭവങ്ങളുടെ ചേരുവയാണ് തക്കാളി, എന്നാല്‍ ഈ വിള  കൃഷി ചെയ്യല്‍ അത്ര എളുപ്പമല്ല. കേരളത്തിന്റെ മണ്ണും കാലാവസ്ഥയും തക്കാളിക്കൃഷിക്ക് അത്ര യോജിച്ചതല്ല. എന്നാല്‍ നല്ല പരിചരണം നല്‍കിയാല്‍ ഗ്രോബാഗിലും മണ്ണിലുമെല്ലാം തക്കാളി തരക്കേടില്ലാത്ത വിളവ് തരും. എന്നാല്‍ പല തരത്തിലുള്ള രോഗങ്ങള്‍ തക്കാളിയെ ബാധിക്കും. ഇത്തരമൊരു പ്രധാന പ്രശ്‌നമാണ് ബ്ലോസം എന്‍ഡ്  റോട്ട്.

കുരുമുളക്, വഴുതന, വെള്ളരി, മത്തന്‍ തുടങ്ങിയ വിളകളുടെ ഒരു പ്രധാന പ്രശ്‌നമാണിത്. തക്കാളികളുടെ കായ്കളുടെ അടിവശം കറുത്ത് വരും, ക്രമേണ കായകള്‍ ചീഞ്ഞു പോകും. കാല്‍സ്യത്തിന്റെ കുറവ് മൂലമാണ് പ്രധാനമായും ഇതു സംഭവിക്കുന്നത്. എന്നാല്‍  തടത്തില്‍ അമിതമായ നനവ്, അമിതമായ നൈട്രജന്‍, മഗ്‌നീഷ്യം എന്നിവ കൊണ്ടും ഇങ്ങനെ സംഭവിക്കാം.  

കുമ്മായം, ഡോളോമൈറ്റ് എന്നിവ പ്രയോഗിച്ച ശേഷം കൃഷി ആരംഭിക്കണം. ഒരു സെന്റിന് രണ്ടു കിലോ എന്ന തോതില്‍ കുമ്മായം, ഡോളോമൈറ്റ് എന്നിവ ചേര്‍ക്കാം. ഗ്രോബാഗിലാണെങ്കില്‍ നടീല്‍ മിശ്രിതത്തിലും കുമ്മായം ചേര്‍ക്കണം. തുടര്‍ന്ന് ഒരാഴ്ച കഴിഞ്ഞ ശേഷം മാത്രം തൈകള്‍ നടുക. കാല്‍സ്യത്തിന്റെ കുറവ് കാണിക്കുകയാണെങ്കില്‍ കാല്‍സ്യം നൈട്രേറ്റ്  മൂന്നു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഇലകളില്‍ തളിക്കുക.  

Leave a comment

പഴത്തൊലി മികച്ച ജൈവവളം

ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്.  മിക്ക പഴങ്ങളും തൊലി ചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്ക്…

By Harithakeralam
മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs