ബോറോണ്‍ ഇല്ലെങ്കില്‍ പച്ചക്കറികള്‍ മുരടിച്ചു പോകും

വെള്ളരി, പാവല്‍, പടവലം, വെണ്ട, പച്ചമുളക് തുടങ്ങിയ പച്ചക്കറികളും പപ്പായ, വാഴ പോലുള്ള പഴങ്ങളിലും എന്തിന് തെങ്ങിലും കവുങ്ങിലും വരെ ഈ പ്രശ്‌നമുണ്ട്. ഇതിനെല്ലാം കാരണം ഒന്നുമാത്രം, ബോറോണ്‍ എന്ന സൂക്ഷ്മ മൂലകത്തിന്റെ കുറവ്.

By Harithakeralam
2025-08-07

നല്ലപോലെ വളമിട്ട് കീടങ്ങളെ തുരത്തി വളര്‍ത്തിയ പച്ചക്കറിച്ചെടികളില്‍ വികൃത രൂപത്തില്‍ കായ്കളുണ്ടാകുന്നത് പലരും നേരിടുന്ന അവസ്ഥയാണ്.  വെള്ളരി, പാവല്‍, പടവലം, വെണ്ട, പച്ചമുളക് തുടങ്ങിയ പച്ചക്കറികളും പപ്പായ, വാഴ പോലുള്ള പഴങ്ങളിലും എന്തിന് തെങ്ങിലും കവുങ്ങിലും വരെ ഈ പ്രശ്‌നമുണ്ട്. ഇതിനെല്ലാം കാരണം ഒന്നുമാത്രം, ബോറോണ്‍ എന്ന സൂക്ഷ്മ മൂലകത്തിന്റെ കുറവ്. എത്രയധികം കറിയുണ്ടാക്കിയാലും ഒന്നോ രണ്ടോ സ്പൂണ്‍ ഉപ്പിട്ടില്ലെങ്കില്‍ രുചിയുണ്ടാകില്ലല്ലോ... അതു പോലെ തന്നെയാണ് ബോറോണിന്റെ കാര്യവും. നന്നായി വളവും പരിചരണവും നല്‍കിയിട്ടും കാര്യമില്ല, ബോറോണ്‍ ഇല്ലെങ്കില്‍ ഫലവുമില്ല.

വികൃത രൂപം, വളര്‍ച്ചാമുരടിപ്പ്

എല്ലായിനം പച്ചക്കറികളിലും പപ്പായ, വാഴ പോലുളള പഴവര്‍ഗങ്ങള്‍ക്കും നിര്‍ബന്ധമായും ബോറോണ്‍ ആവശ്യമാണ്. നമ്മുടെ മണ്ണില്‍ ബോറോണിന്റെ അളവ് കുറവുമാണ്. ബോറാക്‌സ് എന്ന പേരില്‍ ഈ സൂക്ഷ്മ മൂലകം അറിയപ്പെടും. കിലോയ്ക്ക് 100 മുതല്‍ 150 രൂപവരെയാണ് വില. ജൈവവളങ്ങളോടൊപ്പം ഇവ ഇടയ്ക്കിടെ നിര്‍ബന്ധമായും നല്‍കണം.

പ്രയോഗിക്കേണ്ട രീതി

1. പച്ചക്കറികള്‍ക്ക് നട്ട് 10 ദിവസം കഴിഞ്ഞാല്‍ ബോറോക്‌സ് നല്‍കാം. അഞ്ച് ഗ്രാം ബോറോക്‌സ്   അരകിലോ കമ്പോസ്റ്റിലോ ഉണങ്ങിപ്പൊടിഞ്ഞ ചാണകത്തിലോ ചേര്‍ത്ത് തടത്തിലിട്ട് ഇളക്കി കൊടുക്കുക. 15 ദിവസത്തെ ഇടവേളകളില്‍ ഇതാവര്‍ത്തിക്കുക.

2. പപ്പായയ്ക്ക് 10 ഗ്രാം ബോറോക്‌സ് ചാണകപ്പൊടിയോടൊപ്പം ചേര്‍ത്ത് മാസത്തിലൊരു തവണ നല്‍കുക.

3. തെങ്ങില്‍ വര്‍ഷത്തില്‍ രണ്ടു തവണ നല്‍കാം.  150 ഗ്രാം  നേരിട്ട് തടത്തിലിട്ടു കൊടുത്താല്‍ മതി.  കാലവര്‍ഷത്തിലും തുലാവര്‍ഷത്തിലും നല്‍കുന്നതാണ് നല്ലത്. കവുങ്ങിന് 50 ഗ്രാമാണിട്ടു കൊടുക്കേണ്ടത്. തേങ്ങയുടെ വലിപ്പം കുറയുക, ആകൃതിയിലുള്ള വ്യത്യാസം, അടയ്ക്കയുടെ തലപ്പ് വിണ്ടു കീറുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ബോറോണിന്റെ അഭാവം മൂലമാണ്.  

4. വാഴ നടുമ്പോള്‍ തന്നെ മറ്റു ജൈവവളങ്ങളോടൊപ്പം കുഴിയിലിട്ടു കൊടുക്കാം. ഒരു കുഴിയില്‍ 10 ഗ്രാം എന്ന തോതിലാണ് ചേര്‍ക്കേണ്ടത്. വാഴയുടെ ഇലകള്‍ ചുക്കി ചുളിഞ്ഞു പൊട്ടുന്നതിന് ഇതൊരു പ്രതിവിധിയാണ്. കുലയിലെ എല്ലാ പഴത്തിനും ഒരേ വലിപ്പം ലഭിക്കാനും ബോറോക്‌സ് നല്‍കുന്നതു സഹായിക്കും.

 

5. രണ്ടു ഗ്രാം ബോറോക്‌സ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഒരു ചെറുനാരങ്ങയുടെ നീരും രണ്ടു തുള്ളി ഷാംപൂ കൂടി ചേര്‍ത്ത് സ്്രേപ ചെയ്യുന്നതും നല്ല ഗുണം നല്‍കും.

Leave a comment

പഴത്തൊലി മികച്ച ജൈവവളം

ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്.  മിക്ക പഴങ്ങളും തൊലി ചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്ക്…

By Harithakeralam
മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs