ബജി മുളക് നടാം

പച്ചമുളക് കൃഷി ചെയ്യുന്നതിലുമെളുപ്പം നമുക്ക് ബജി മുളക് വളര്‍ത്താം.

By Harithakeralam
2024-07-03

നല്ല മഴയുള്ള വൈകുന്നേരം ചായയും ചൂടന്‍ മുളക് ബജിയും കഴിക്കാന്‍ ഇഷ്ടപ്പെടാത്തവരുണ്ടാകില്ല. റോഡരുകിലെ തട്ടുകടയില്‍ നിന്നും ലഭിക്കുന്ന മുളക് ബജി നമുക്ക് വീട്ടില്‍ തന്നെയുണ്ടാക്കാന്‍ നോക്കിയാല്‍ പലപ്പോഴും മുളക് ലഭിക്കല്‍ തടസമാകും. പച്ചമുളക് പോലെ ബജി മുളക് ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ വളരെ എളുപ്പത്തില്‍ അടുക്കളത്തോട്ടത്തില്‍ വിളയിക്കാവുന്ന ഒന്നാണിതെന്ന കാര്യം ആരുമത്ര ശ്രദ്ധിക്കാറില്ല. പച്ചമുളക് കൃഷി ചെയ്യുന്നതിലുമെളുപ്പം നമുക്ക് ബജി മുളക് വളര്‍ത്താം.

തൈ നടാം

വിത്ത് പാകിയും നഴ്‌സറികളില്‍ നിന്ന് തൈ വാങ്ങിയും കൃഷി ആരംഭിക്കാം. വിത്ത് പാകുന്നതിനേക്കാള്‍ നല്ലത് തൈകള്‍ വാങ്ങി കൃഷി ചെയ്യുന്നതാണ്. ആഗസ്റ്റ് - സപ്റ്റംബര്‍, ജനുവരി- ഫെബ്രുവരി മാസങ്ങളാണ് കൃഷി ആരംഭിക്കാന്‍ അനുയോജ്യം. തടങ്ങളുണ്ടാക്കി നാലില പ്രായമായ തൈകള്‍ നടാം. ഉണങ്ങിയ ചാണകപ്പൊടി, ഉണങ്ങിയ ആട്ടിന്‍ കാഷ്ടം, എല്ല് പൊടി എന്നിവ തടത്തിലിട്ടു കൊടുക്കണം. സ്യൂഡോമോണസ് ലായനിയില്‍ മുക്കിയ ശേഷം തൈകള്‍ നടാം. സൂര്യപ്രകാശം അത്യാവശ്യം ലഭിക്കുന്ന സ്ഥലം വേണം തെരഞ്ഞെടുക്കാന്‍.

ഗ്രോബാഗിലും നല്ല വിളവ്

ഗ്രോബാഗ് കൃഷിക്കും ഏറെ അനുയോജ്യമാണ് ബജി മുളക്. മണ്ണ്്, ഉണങ്ങിയ ചാണകപ്പൊടി, ഉണങ്ങിയ ആട്ടിന്‍ കാഷ്ടം, കരിയില എന്നിവ ഉപയോഗിച്ച് ഗ്രോബാഗ് തയ്യാറാക്കാം.  മണ്ണ് ലഭിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ചകിരിച്ചോര്‍ ഉപയോഗിക്കാം. നടീല്‍ മിശ്രിതത്തില്‍ അല്പം വേപ്പിന്‍ പിണ്ണാക്ക്, കപ്പലണ്ടി പിണ്ണാക്ക് എന്നിവ ചേര്‍്ക്കുന്നെങ്കില്‍ നല്ലതാണ്.  ടെറസ് കൃഷിക്ക് ഏറെ അനുയോജ്യമാണ് ബജി മുളക്.

കീടനിയന്ത്രണം

സാധാരണ പച്ചമുളകിനെപ്പോലെ വലിയ തോതിലുള്ള കീടങ്ങളും രോഗങ്ങളും ബജി മുളകിനെ ബാധിക്കാറില്ല. വേപ്പെണ്ണ ലായനി തളിച്ച് കൊടുത്തും കീടങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാവുന്നതാണ്. നല്ല ആരോഗ്യമുളള തൈകളാണെങ്കില്‍ 70 മുളകുകള്‍ വരെ ഒരു മാസം കൊണ്ട് വിളവെടുക്കാനാകും.

Leave a comment

ഏതു വെയിലത്തും ചെടികള്‍ തഴച്ചു വളരും, നിറയെ കായ്ക്കും : അടുക്കള അവശിഷ്ടങ്ങള്‍ കൊണ്ടൊരു വളര്‍ച്ചാ ഹോര്‍മോണ്‍

ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ഇവയുടെ നിര്‍മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…

By Harithakeralam
ഗ്രോബാഗിലെ തക്കാളിച്ചെടിയില്‍ ഇരട്ടി വിളവ്

തക്കാളി കൃഷിയുടെ കാര്യത്തില്‍ നമ്മള്‍ കേരളീയര്‍ വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ വീട്ടാവശ്യത്തിനുള്ളവ…

By Harithakeralam
കറിവേപ്പ് തഴച്ചു വളരാന്‍ തൈര്, മുളകിലെ കായ് പൊഴിച്ചിലിനു തേങ്ങാവെള്ളം, വേനലിന്റെ ചെറുക്കാന്‍ നാട്ടറിവുകള്‍

വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന്‍ നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില്‍ ഒഴിവാക്കാനും തുടങ്ങി കര്‍ഷകര്‍ക്ക് സഹായകമാകുന്ന  ചില നാട്ടറിവുകള്‍.

By Harithakeralam
ഇലകളില്‍ പൂപ്പലും വെള്ളപ്പൊടിയും ; പച്ചക്കറിച്ചെടികളെ സംരക്ഷിക്കാം

വേനല്‍ മഴ നല്ല പോലെ   ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്‍ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്‍ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…

By Harithakeralam
കരിയിലയുടെ അത്ഭുത ഗുണങ്ങള്‍

കരിയില ധാരാളം ലഭിക്കുന്ന സമയമാണിപ്പോള്‍. കരിയില കത്തിക്കാതെ ചെടികളുടെ തടത്തിലിട്ടു കൊടുക്കാം. മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കാനിതു സഹായിക്കും. കത്തുന്ന വേനലിലും തണുപ്പും ചൂടും മണ്ണിനും വിളകള്‍ക്കും ഇതിലൂടെ…

By Harithakeralam
വേനല്‍ക്കാല വെണ്ടക്കൃഷിയില്‍ വില്ലനായി പൊടിക്കുമിള്‍ രോഗം

വെയിലും മഴയും മഞ്ഞുമൊന്നും പ്രശ്‌നമാക്കാതെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. പൊള്ളുന്ന വെയിലത്തും കോരിച്ചൊരിയുന്ന മഴക്കാലത്തും വെണ്ട ഒരു പോലെ വിളവ് തരും. ഉത്സവ സീസണുകളില്‍ വെണ്ടയ്ക്ക് നല്ല വിലയും…

By Harithakeralam
വേനലിലും പച്ചക്കറിത്തോട്ടം നിറയെ വിളവിന് അത്ഭുത ലായനി

മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…

By Harithakeralam
ടെറസില്‍ ഗ്രോബാഗ് ഒരുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം

വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്‍കിയാല്‍ മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം.  സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs