കമ്പോസ്റ്റ് നിര്‍മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഈ കാലാവസ്ഥയില്‍ കമ്പോസ്റ്റ് നിര്‍മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

By Harithakeralam
2025-09-04

നല്ല മഴയും വെയിലും മാറി മാറി വരുന്ന കാലാവസ്ഥയാണിപ്പോള്‍. ഇതിനിടെ അടുക്കള മാലിന്യങ്ങള്‍ സംസ്‌കരിക്കല്‍ വലിയ പണിയാണ്. അടുക്കളമാലിന്യങ്ങളും കരിയിലകളും മറ്റും ഉപയോഗിച്ച് കമ്പോസ്റ്റ് ഉണ്ടാക്കുന്നവര്‍ നിരവധി പേരുണ്ട്. ഗ്രോബാഗിലും ചാക്കിലുമെല്ലാം പച്ചക്കറികള്‍ കൃഷി ചെയ്യുന്നുണ്ടെങ്കില്‍ കമ്പോസ്റ്റിനോളം നല്ലൊരു വളം മറ്റൊന്നില്ല. ഈ കാലാവസ്ഥയില്‍ കമ്പോസ്റ്റ് നിര്‍മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

1. കമ്പോസ്റ്റുണ്ടാക്കുന്ന സ്ഥലത്ത് ഒരിക്കലും വെള്ളം കെട്ടി നില്‍ക്കരുത്. ഇതിനു വേണ്ട നടപടികള്‍ എടുത്തുവേണം പ്രവര്‍ത്തനം തുടങ്ങാന്‍.  

2. കമ്പോസ്റ്റ് മഴെ വള്ളത്തില്‍ ഒലിച്ചുപോകാതെയും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയും ശ്രദ്ധിക്കണം. തണലില്‍ വേണം കമ്പോസ്റ്റുണ്ടാക്കാന്‍.

3. പച്ചച്ചാണം ലഭിക്കുമെങ്കില്‍ ഇടയ്ക്ക് കലക്കി ഒഴിച്ചു കൊടുക്കുന്നത് നല്ലതാണ്.  

4. കടലപ്പിണ്ണാക്കും എല്ലു പൊടിയും ഇട്ട് കൊടുക്കുന്നതും കമ്പോസ്റ്റിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ സഹായിക്കും.  

5. പച്ചക്കറികളും മറ്റ് അവശിഷ്ടങ്ങളും ചെറുതായി അരിഞ്ഞ് വേണം കമ്പോസ്റ്റ് ബിന്നിലേക്കിടാന്‍.

 6. ഇഎം ലായനി, തൈരും ശര്‍ക്കരയും ചേര്‍ത്ത ലിക്വിഡ് എന്നിവ കമ്പോസ്റ്റ് മേക്കറായി ഇടയ്ക്ക് ഒഴിച്ചു കൊടുക്കാം.  ഒരു ഗ്ലാസ് തൈരെടുത്തു ചെറിയൊരു കഷ്ണം ശര്‍ക്കര മുറിച്ചിടുക. എന്നിട്ട് അടപ്പുള്ള പാത്രത്തിലായി മൂന്നു ദിവസമെടുത്തു വയ്ക്കുക. ദിവസവും ഇളക്കി കൊടുക്കണം. മൂന്നു ദിവസത്തിന് ശേഷമെടുത്ത് ഇതിലേക്ക് അഞ്ച് ഗ്ലാസ് വെള്ളംകൂടി ചേര്‍ത്ത് ഉപയോഗിക്കാം.

7. കരിയിലയ്‌ക്കൊപ്പം പച്ചിലയും ഉപയോഗിക്കാം. കരിയിലയില്‍ കാര്‍ബണും പച്ചിലയില്‍ നൈട്രജന്റെ അംശവും ധാരാളമുണ്ടാകും. ഇവ ചെടികളുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും.

Leave a comment

രാവിലെയോ വൈകുന്നേരമോ...? ചെടികള്‍ നനയ്ക്കാന്‍ ഏതാണ് നല്ല സമയം

നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…

By Harithakeralam
കോവക്കയില്‍ കുരുടിപ്പ് ; തക്കാളിയില്‍ മഞ്ഞളിപ്പ് - വേനല്‍ക്കാലക്കൃഷിയില്‍ വിജയം കാണാന്‍

കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…

By Harithakeralam
ഇലതീനീപ്പുഴുക്കളെ തുരത്തി പച്ചമുളക് വിളയിക്കാം

കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…

By Harithakeralam
അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
വേനല്‍ക്കാലത്ത് കൃഷി വിജയമാക്കാം; ഓര്‍ത്തിരിക്കണം ഈ നാട്ടറിവുകള്‍

കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…

By Harithakeralam
വെള്ളരി വര്‍ഗവിളകളില്‍ കായ് ചീയല്‍ രൂക്ഷം; ജൈവ രീതിയില്‍ നിയന്ത്രിക്കാം

വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…

By Harithakeralam
മഴയും വെയിലും മാറി വരുന്നു; വെണ്ടയില്‍ പച്ചത്തുള്ളന്റെ ശല്യം, കുരുമുളകില്‍ മഞ്ഞളിപ്പ്

പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…

By Harithakeralam
ഗ്രോബാഗില്‍ നിന്നു തക്കാളി വിളവെടുത്തു മടുക്കും

തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs