കൃത്യമായ ഉറക്കം ആരോഗ്യത്തിന് നിര്‍ബന്ധമാണ്. ഉറക്കം ശരിയായില്ലെങ്കില്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാകും. നന്നായി ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
തൈര് : പ്രോബയോട്ടിക്കുകള്‍ കൊണ്ട് സമ്പുഷ്ടമായ തൈര് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. സെറോടോണിന്‍ ഉത്പാദിപ്പിക്കാന്‍ ആരോഗ്യമുള്ള കുടലിന് സാധിക്കും. ് സമ്മര്‍ദ്ദത്തിന്റെയും ഉത്കണ്ഠയുടെയും അളവ് കുറയ്ക്കാനും ഉറക്കത്തെ മെച്ചപ്പെടുത്താനുമിതു സഹായിക്കും.
ബദാം: ബദാമില്‍ മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്. ഒരു പിടി കുതിര്‍ത്ത ബദാം ദിവസവും കഴിക്കുന്നതു സമ്മര്‍ദ്ദം കുറയ്ക്കാനും ഉറക്കം നല്ല പോലെ ലഭിക്കാനും സഹായിക്കും.
വാഴപ്പഴം: സെറോടോണിന്‍ ഉല്‍പാദനത്തിന് അത്യാവശ്യമായ വിറ്റാമിന്‍ ബി6, ട്രിപ്‌റ്റോഫാന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് വാഴപ്പഴം. അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.
മഞ്ഞള്‍ പാല്‍: മഞ്ഞളിലെ കുര്‍ക്കുമിന്‍ തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ഡോപാമൈന്‍, സെറോടോണിന്‍ എന്നിവയുടെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ചൂടുള്ള പാലുമായി ചേര്‍ക്കുമ്പോള്‍ ഇത് ഉത്കണ്ഠ കുറയ്ക്കുകയും ഉറക്കം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment