കറിവേപ്പ് വളര്‍ത്തി നല്ല പോലെ ഇലകള്‍ ലഭിക്കാനുള്ള മാര്‍ഗങ്ങള്‍
അടുക്കളയില്‍ എല്ലാതരം കറിക്കൂട്ടിലും ഒരേ പ്രധാന്യത്തോട ഉപയോഗിക്കുന്ന വസ്തുവാണ് കറിവേപ്പ് തന്നെയാണ്. മിക്കവാറുമെല്ലാ കറികള്‍ക്കും മുകളില്‍ കുറച്ചു കറിവേപ്പ് ഇലകള്‍ വിതറുന്ന സ്വഭാവമുള്ളവരാണ് മലയാളികള്‍. കൊടിയ വിഷം പ്രയോഗിച്ചാണ് കറിവേപ്പിലകള്‍ നമ്മുടെ അടുക്കളയിലെത്തുന്നത്. വീട്ടില്‍ തന്നെ ഒന്നോ രണ്ടോ കറിവേപ്പ് ചെടികള്‍ വളര്‍ത്തിയാല്‍ ഈ പ്രശ്നത്തിന് പരിഹാരമായി. കറിവേപ്പ് വളര്‍ത്തി നല്ല പോലെ ഇലകള്‍ ലഭിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കാം.
1. നീളത്തില്‍ വളരാന്‍ അനുവദിക്കരുത്
വലിയ മരമായി നീളത്തില്‍ വളരാന്‍ കറിവേപ്പിനെ അനുവദിക്കരുത്. ഒരാള്‍ പൊക്കത്തിലെത്തിയാല്‍ കമ്പുകള്‍ മുറിച്ചു കൊടുക്കണം. ഇങ്ങനെ ചെയ്താല്‍ ധാരാളം ശിഖിരങ്ങളുണ്ടായി ഇവയില്‍ നിറയെ ഇലകള്‍ വളരും.
2. വളപ്രയോഗം
കറിവേപ്പ് ചെടി വളര്‍ന്ന് നല്ല പോലെ ഇലകള്‍ നല്‍കാന്‍ വലിയ പ്രയാസമാണ്. ചെടി മുരടിച്ചു നില്‍ക്കുകയാണെന്ന പരാതിയായിരിക്കും മിക്കവര്‍ക്കും. തടത്തില്‍ ആവശ്യത്തിന് ജൈവവളം നല്‍കിയാല്‍ ഇലകള്‍ ധാരാളമുണ്ടാകും. ഒരു കിലോ ചാണപ്പോടി, ഒരു പിടി വീതം വേപ്പിന്‍ പിണ്ണാക്കും എല്ലുപൊടിയും ഇടയ്ക്ക് തടത്തിലിട്ടു കൊടുക്കുക.
3. പുളിച്ച മോരും ഗോമൂത്രവും
പുളിച്ച മോരും ഗോ മൂത്രവും വെള്ളത്തില്‍ നേര്‍പ്പിച്ച് തടത്തിലൊഴിച്ചു കൊടുക്കുന്നത് കറിവേപ്പിന് ഏറെ ഗുണം ചെയ്യും. ഇലയുടെ മുരടിപ്പ് മാറാന്‍ ഇലകളില്‍ തളിക്കുന്നതും ഗുണം ചെയ്യും.
5. അടുക്കള അവശിഷ്ടങ്ങള്‍
കറിവേപ്പിന് നന്നായി വളരാനുള്ള വളം അടുക്കളയില്‍ നിന്നു തന്നെ ലഭിക്കും. മീന്‍-ഇറച്ചി എന്നിവ കഴുകിയ വെളളം നല്ല വളമാണ്. തടത്തില്‍ തളിച്ചു നല്‍കാം.
6. അടുക്കള അവശിഷ്ടങ്ങള്‍ കമ്പോസ്റ്റാക്കിയ ശേഷം വളമായി നല്‍കണം. ഭക്ഷണ പദാര്‍ഥങ്ങള്‍ അതു പോലെ ചുവട്ടിലിട്ടു നല്‍കിയാല്‍ ഉറുമ്പു പോലുള്ള പ്രാണികളുടെ ശല്യമുണ്ടാകും.
7. കറിവേപ്പ് വിളവെടുക്കുമ്പോള്‍ ഇലകള്‍ അടര്‍ത്തി എടുക്കാതെ ശീഖിരങ്ങള്‍ ഒടിച്ച് എടുക്കുകയാണ് വേണ്ടത്.ഇങ്ങനെ ചെയ്യുമ്പോള്‍ ഒടിച്ചതിന്റെ തഴെ നിന്ന് പുതിയ ധാരാളം തലപ്പുകള്‍ വന്നു കൊള്ളും.
ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്ക്ക് ഇവയുടെ നിര്മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…
തക്കാളി കൃഷിയുടെ കാര്യത്തില് നമ്മള് കേരളീയര് വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില് കുറച്ച് തക്കാളിച്ചെടികള് വളര്ത്തുകയാണെങ്കില് വീട്ടാവശ്യത്തിനുള്ളവ…
വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന്‍ നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില് ഒഴിവാക്കാനും തുടങ്ങി കര്ഷകര്ക്ക് സഹായകമാകുന്ന ചില നാട്ടറിവുകള്‍.
വേനല് മഴ നല്ല പോലെ ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…
കരിയില ധാരാളം ലഭിക്കുന്ന സമയമാണിപ്പോള്‍. കരിയില കത്തിക്കാതെ ചെടികളുടെ തടത്തിലിട്ടു കൊടുക്കാം. മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കാനിതു സഹായിക്കും. കത്തുന്ന വേനലിലും തണുപ്പും ചൂടും മണ്ണിനും വിളകള്ക്കും ഇതിലൂടെ…
വെയിലും മഴയും മഞ്ഞുമൊന്നും പ്രശ്നമാക്കാതെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. പൊള്ളുന്ന വെയിലത്തും കോരിച്ചൊരിയുന്ന മഴക്കാലത്തും വെണ്ട ഒരു പോലെ വിളവ് തരും. ഉത്സവ സീസണുകളില് വെണ്ടയ്ക്ക് നല്ല വിലയും…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല് പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്ക്ക് നല്ലൊരു വളര്ച്ചാ ഹോര്മോണ് തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന് ഇതു വളരെ…
വേനല്ക്കാലത്ത് ടെറസില് പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്‍കിയാല്‍ മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം. സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…
© All rights reserved | Powered by Otwo Designs
Leave a comment