ഇസ്രായേല്‍ മാതൃക പകര്‍ത്തി ഉത്തര്‍പ്രദേശിലെ കര്‍ഷകന്‍ കൊയ്യുന്നത് ലക്ഷങ്ങള്‍

രണ്ടു മാസം കൊണ്ടു 5 ടണ്‍ സ്‌ട്രോബറി വിറ്റു, 3 ലക്ഷം വരുമാനം ലഭിച്ചു. കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ മുടക്ക് മുതല്‍ തിരികെ ലഭിക്കുമെന്നു പറയുന്നു ഈ യുവാവ്.

By Harithakeralam
2026-01-23

നമ്മുടെ നാട്ടില്‍ കൃഷി നഷ്ടമാകാനുള്ള പ്രധാന കാരണം എന്താണ്...? ആധുനിക വത്കരണം കാര്‍ഷിക മേഖലയില്‍ വലിയ സ്വാധീനം ചെലുത്താത്തത് തന്നെയാണ് കാരണം. നിലമൊരുക്കാന്‍ ട്രാക്റ്ററും നനയ്ക്കാന്‍ പമ്പ് സെറ്റുമെത്തിയതൊഴിച്ചാല്‍ ഇന്ത്യയിലെ കാര്‍ഷിക മേഖലയില്‍ പുതുപുത്തന്‍ സാങ്കേതിക വിദ്യകള്‍ വലിയതരത്തിലൊന്നും എത്തിനോക്കിയിട്ടില്ല. ഇവിടെ വ്യത്യസ്തനാവുകയാണ് ഉത്തര്‍ പ്രദേശിലെ ബാരബങ്കി ജില്ലയിലെ ധീരജ് വര്‍മയെന്ന യുവ കര്‍ഷകന്‍. ഹൈഡ്രോപോണിക്‌സ് സംവിധാനത്തില്‍ സ്‌ട്രോബറി കൃഷി ചെയ്തു ലക്ഷങ്ങളാണ് ഈ യുവാവ് സമ്പാദിക്കുന്നത്.

ഇസ്രായേല്‍ എന്ന മാതൃക

ആകസ്മികമായാണ് ഒരിക്കല്‍   ഇസ്രായേലിലെ പുത്തന്‍ കാര്‍ഷിക ടെക്‌നോളജിയെക്കുറിച്ചുള്ള ടിവി പോഗ്രാം ധീരജ് കാണുന്നത്. മണ്ണും വളങ്ങളുമൊന്നുമില്ലാതെ കൃഷി ചെയ്യുന്ന ഹൈഡ്രോപോണിക്‌സ് രീതിയിലുള്ള കൃഷിയെക്കുറിച്ചുള്ള വീഡിയോ കണ്ട് താന്‍ ആദ്യമൊക്കെ അമ്പരന്നു പോയെന്നു പറയുന്നു ഇയാള്‍. തുടര്‍ന്ന് ഇതിനെക്കുറിച്ചു പഠിച്ചു. ഈ രീതിയില്‍ കൃഷി ചെയ്യുന്നത് പഠിപ്പിക്കുന്ന പല തരം ശില്‍പ്പശാലകളില്‍ പങ്കെടുത്തു. ശാസ്ത്രീയമായി രീതികള്‍ അഭ്യസിച്ച ശേഷം സ്വന്തം നാട്ടിലിതു പരീക്ഷിക്കാനൊരുങ്ങി. കഴിഞ്ഞ 13 വര്‍ഷമായി പരമ്പരാഗത രീതിയില്‍ അരി, ഗോതമ്പ് എന്നിവ ധീരജ് കൃഷി ചെയ്തിരുന്നു. എന്നാല്‍ അടുത്ത ഗ്രാമത്തിലേക്ക് വില്‍ക്കാനുള്ളതു പോലെ വിളയിക്കാന്‍ കഴിഞ്ഞിരുന്നില്ല. പലതരം കീടനാശിനികളും വളവുമെല്ലാം നല്‍കിയിട്ടും ഉത്പാദനം വളരെക്കുറവ്. ചെലവ് കൂടുകയും ചെയ്യുന്നു. ഇതില്‍ നിന്നൊരു മാറ്റം ലഭിക്കുന്നമെന്ന പ്രതീക്ഷയിലാണ് ഹൈഡ്രോപോണിക്‌സ് കൃഷി ചെയ്യുന്നത്.  

സ്‌ട്രോബറി വിപ്ലവം

സ്വന്തം നാട്ടില്‍ 35000 സ്‌ക്വയര്‍ ഫീറ്റ് സ്‌ട്രോബറി ഫാമാണ് തയാറാക്കിയിരിക്കുന്നത്, 9000 ത്തോളം ചെടികള്‍ നട്ടിട്ടുണ്ട്. ചകിരിച്ചോര്‍ മാധ്യമമാക്കിയാണ് തൈകള്‍ നട്ടത്. ഒന്നര മാസം കൊണ്ടു 12 ലക്ഷം ചെലവാക്കിയാണ് ഹൈഡ്രോപോണിക്‌സ് തയാറാക്കിയത്. മുടക്ക് മുതല്‍ ഒരു തവണയേ ഉള്ളൂ. പിന്നീടു വലിയ തോതില്‍ പണം മുടക്കേണ്ട എന്നതാണ് ഈ രീതിയുടെ മേന്മ. കൃഷിപ്പണിക്ക് ജീവനക്കാരും വളരെക്കുറച്ചു മതി. സാധാരണ സ്‌ട്രോബറി കൃഷി ചെയ്യാന്‍ വലിയ ചെലവാണ്. മണ്ണൊരുക്കി തൈകള്‍ നടാന്‍ ധാരാളം ജോലിക്കാരെ വേണം. നട്ടു കഴിഞ്ഞാല്‍ കളകള്‍ വലിയ തോതില്‍ വളരും. കീടങ്ങളുടെ ആക്രമണം സ്‌ട്രോബറിയില്‍ രൂക്ഷമായിരിക്കും. 

ഇതിനെ നേരിടാന്‍ പലതരം രാസകീടനാശനികള്‍ പ്രയോഗിക്കണം. എന്നാല്‍ ഹൈഡ്രോപോണിക്‌സ് രീതിയില്‍ ഇത്തരം പ്രശ്‌നങ്ങളൊന്നുമില്ല. കീടങ്ങളുടെ ആക്രമണം തീരെയില്ല. വെള്ളത്തിലൂടെയാണ് ചെടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ മൂലകങ്ങള്‍ നല്‍കുന്നത്. നൈട്രജന്‍, പൊട്ടാസ്യം പോലെ 13 തരം മൂലകങ്ങള്‍ കൃത്യമായ സമയത്ത് വെള്ളത്തിലൂടെ നല്‍കും. ശാസ്ത്രീയമായ പരിശീലനം നേടിയതിനാല്‍ ഇതെല്ലാം കൃത്യമായി നല്‍കാന്‍ ധീരജിനു കഴിയുന്നു.  രണ്ടു മാസം കൊണ്ടു 5 ടണ്‍ സ്‌ട്രോബറി വിറ്റു, 3 ലക്ഷം വരുമാനം ലഭിച്ചു. കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ മുടക്ക് മുതല്‍ തിരികെ ലഭിക്കുമെന്നു പറയുന്നു ഈ യുവാവ്.

മാറ്റം അനിവാര്യം

ഇന്ത്യയിലെ കാര്‍ഷിക മേഖലയില്‍ മാറ്റം അനിവാര്യമാണെന്നു പറയുന്നു ധീരജ്. പരമ്പരാഗത രീതികള്‍ പിന്തുടര്‍ന്നു കൃഷി ചെയ്താല്‍ ലാഭവും വിളവും കുറവായിരിക്കും. യുവാക്കളാരും ഈ മേഖലയിലേക്ക് തിരിഞ്ഞു നോക്കുന്നു പോലുമില്ല. ഇതിനൊരു മാറ്റം കാണാന്‍ ആധുനിക സംവിധാനങ്ങളും കൃഷിയും ചേര്‍ത്ത് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ഭൂമി ശാസ്ത്രപരമായി കൃഷി ഏറെ പ്രയാസമുള്ള രാജ്യമാണ് ഇസ്രായേല്‍. 

ജല ലഭ്യത വളരെക്കുറവാണ്, വരണ്ട മണ്ണും കാലാവസ്ഥയും പിന്നെ ജനസാന്ദ്രതയും ഏറെയാണ്. ഇവിടെയാണ് കാര്‍ഷിക മേഖലയില്‍ ഈ രാജ്യം വിപ്ലവം സൃഷ്ടിക്കുന്നത്. സ്വന്തം ആവശ്യത്തിനുള്ളത് ഉത്പാദിപ്പിച്ച ശേഷം അയല്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. സാങ്കേതിക വിദ്യ സ്വീകരിക്കുന്നതു തന്നെയാണിതിനു കാരണം, നമ്മുടെ രാജ്യവും മാറിയേ മതിയാകൂ എന്നാണ് ധീരജിന്റെ പക്ഷം.  

Leave a comment

ദേ നോക്കിക്കേ... ന്യൂസിലാന്‍ഡിലെ മല്ലു ഫാര്‍മര്‍ ഫാമിലി

മലയാളി എവിടെപ്പോയാലും നാടിനെയും സംസ്‌കാരത്തെയും കൂടെ കൊണ്ടു പോകും... ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലുമൊക്കെ താമസിക്കുന്ന മല്ലൂസ് ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഇതു പോലെ കുട്ടിക്കാലത്തേ ശീലമാക്കിയ കൃഷി…

By പി.കെ. നിമേഷ്
ഇസ്രായേല്‍ മാതൃക പകര്‍ത്തി ഉത്തര്‍പ്രദേശിലെ കര്‍ഷകന്‍ കൊയ്യുന്നത് ലക്ഷങ്ങള്‍

നമ്മുടെ നാട്ടില്‍ കൃഷി നഷ്ടമാകാനുള്ള പ്രധാന കാരണം എന്താണ്...? ആധുനിക വത്കരണം കാര്‍ഷിക മേഖലയില്‍ വലിയ സ്വാധീനം ചെലുത്താത്തത് തന്നെയാണ് കാരണം. നിലമൊരുക്കാന്‍ ട്രാക്റ്ററും നനയ്ക്കാന്‍ പമ്പ് സെറ്റുമെത്തിയതൊഴിച്ചാല്‍…

By Harithakeralam
പശു പാല്‍ തരില്ല, സ്വയം നീന്തിയാല്‍ രക്ഷപ്പെടാം: ക്ഷീരമേഖല വിജയിക്കാന്‍ വ്യത്യസ്ത ആശയങ്ങളുമായി ടിംസ്

നല്ല പശുക്കളെ തേടി കേരളത്തിലെ കര്‍ഷകര്‍ അയല്‍ സംസ്ഥാനങ്ങളിലേക്കു വണ്ടി കയറുമ്പോള്‍ നമുക്കും ഇവിടെ പാലുല്‍പാദനമുള്ള പശുക്കുട്ടികളെ വളര്‍ത്തിയെടുക്കാവുന്നതേയുള്ളൂവെന്നു തെളിയിക്കുകയാണ് പാലാ ചേര്‍പ്പുങ്കല്‍…

By ഐബിന്‍ കാണ്ടാവനം
ദിവസം 3600 ലിറ്റര്‍ പാല്‍; 2.72 കോടി വരുമാനം, രണ്ടാം തവണയും ക്ഷീരസഹകാരി പുരസ്‌കാരം നേടി ഇടുക്കിക്കാരന്‍

ക്ഷീരവികസന വകുപ്പിന്റെ വിവിധ പുരസ്‌കാരങ്ങള്‍ ക്ഷീരവികസന വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി പ്രഖ്യാപിച്ചു. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന ക്ഷീരസംഗമം 'പടവ് 2026'ന്റെ ഭാഗമായി ക്ഷീരകര്‍ഷകര്‍ക്ക്…

By ഐബിന്‍ കാണ്ടാവനം
തേനീച്ചയോട് സംസാരിച്ച് അനുമതി ചോദിക്കും; മലഞ്ചെരിവുകളുടെ ഉടമസ്ഥര്‍ തേനീച്ചകളെന്ന് വിശ്വാസം - നാഗന്‍മാരുടെ സാഹസിക ക്ലിഫ് ഹണി ഹണ്ടിങ്

കഴിഞ്ഞ ഞായറാഴ്ചയിലെ മന്‍കി ബാത്തില്‍ രാജ്യത്തിന്റെ തേന്‍ ഉത്പാദനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ തേന്‍ ഉത്പാദനം പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണെന്നും…

By Harithakeralam
സുനിലിന്റെ കാര്‍ഷിക ജീവിതം

പച്ചക്കറികള്‍ വിളയുന്ന ഏക്കര്‍ കണക്കിന് പാടങ്ങളാണ് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ കഞ്ഞിക്കുഴിയെന്ന ഗ്രാമത്തിലുള്ളത്. ഇവിടെയെത്തിയാല്‍ കാര്‍ഷിക കാഴ്ചകളുടെ ഉത്സവമാണ്. നിരവധി പേരാണ് ഇവിടെ കാര്‍ഷിക…

By പി.കെ. നിമേഷ്
ഡോക്റ്റര്‍ ദമ്പതികളുടെ കൃഷിത്തോട്ടം

കോഴിക്കോട് നഗരത്തിലെ വീട്ടുമുറ്റത്തും ടെറസും പച്ചക്കറിത്തോട്ടമൊരുക്കിയിരിക്കുകയാണ് ഈ ഡോക്റ്റര്‍ ദമ്പതികള്‍. നഗരത്തിലെ പ്രമുഖ ആശുപത്രികളില്‍ ഏറെ തിരക്കുള്ള ഡോക്റ്റര്‍മാരായിട്ടും സ്വന്തമായി പച്ചക്കറികള്‍…

By ആന്‍ മരിയ
മാലിന്യം പണമാക്കുന്ന മണ്ണിരകള്‍: കമ്പോസ്റ്റ് നിര്‍മാണത്തില്‍ നിന്നു ലാഭം 35 ലക്ഷം

അറപ്പോടെയല്ലാതെ മണ്ണിരയെ നാം നോക്കാറില്ല. മണ്ണിലും മാലിന്യത്തിലുമെല്ലാം വളഞ്ഞു പുളഞ്ഞു കിടക്കുന്ന മണ്ണിരകള്‍ ഹരിയാന സ്വദേശിയായ സുമിത് ഗിരിക്ക് നേടിക്കൊടുക്കുന്നത് ലക്ഷങ്ങളാണ്, കൃത്യമായി പറഞ്ഞാല്‍ വര്‍ഷം…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs