എല്ലുകള്‍ക്ക് കരുത്ത് പകരാന്‍ ഈ ഭക്ഷണങ്ങള്‍

എല്ലുകള്‍ ബലം നല്‍കാനുള്ള ഭക്ഷണം കഴിച്ചിട്ടില്ലെങ്കില്‍ പ്രായം കൂടും തോറും പ്രയാസം വര്‍ധിക്കും.

By Harithakeralam
2026-01-20

ഒരു പ്രായം കഴിഞ്ഞാല്‍ ശരീരത്തില്‍ എളുപ്പത്തില്‍ ക്ഷീണിക്കുന്നവയാണ് എല്ലുകള്‍. 35-40 വയസാകുമ്പോഴേക്കും എല്ലുകള്‍ ക്ഷീണിച്ചു തുടങ്ങും. നടുവേദന, മുട്ട് വേദന പോലുള്ള പ്രശ്‌നങ്ങളിപ്പോള്‍ ഈ പ്രായത്തിലുള്ളവരെ അലട്ടാന്‍ തുടങ്ങിയിട്ടുണ്ടാകും. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലി സാധാരണമായതോടെ പ്രശ്‌നം രൂക്ഷമായി. എല്ലുകള്‍ക്ക് ബലം നല്‍കാനുള്ള ഭക്ഷണം കഴിച്ചിട്ടില്ലെങ്കില്‍ പ്രായം കൂടും തോറും പ്രയാസം വര്‍ധിക്കും.

1. എല്ലുകളുടെ ആരോഗ്യത്തില്‍ പ്രധാനിയാണ് കാല്‍സ്യം.  ഇലക്കറികള്‍, റാഗി എള്ള്, പാല്‍, തൈര്, ചീസ്, പനീര്‍ പോലുള്ള ഇലക്കറികള്‍ കാല്‍സ്യം ധാരാളമുണ്ട്. ഇവ പതിവായി കഴിക്കുക.

2. വൈറ്റമിന്‍ ഡിയില്ലാതെ കാല്‍സ്യത്തിനു നമ്മുടെ അസ്ഥികള്‍ക്ക് ബലം നല്‍കാന്‍ സാധി്ക്കില്ല. വൈറ്റമിന്‍ ഡിയുടെ ഏറ്റവും വലിയ ഉറവിടം സൂര്യപ്രകാശമാണ്. സാല്‍മണ്‍, കൂണ്‍, ധാന്യങ്ങള്‍, മുട്ടയുടെ മഞ്ഞക്കരു തുടങ്ങിയ ഭക്ഷണങ്ങളില്‍ നിന്നും ് വൈറ്റമിന്‍ ഡി ലഭിക്കും.

3. എല്ലുകളുടെ ആരോഗ്യത്തിന് പ്രോട്ടീനുമേറെ പ്രധാനമാണ്. പയര്‍വര്‍ഗങ്ങള്‍, മുട്ട, പാലുല്‍പ്പന്നങ്ങള്‍, മത്സ്യം, പരിപ്പ്, കടല എന്നിവ എന്നിവ പ്രോട്ടീന്‍ സമ്പുഷ്ടമാണ്.

4. അസ്ഥികളുടെ പ്രവര്‍ത്തനം  മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ് മഗ്നീഷ്യം.  കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവയുമായി സംയോജിച്ച് പ്രവര്‍ത്തിക്കും. മത്തങ്ങ വിത്തുകള്‍, സൂര്യകാന്തി വിത്തുകള്‍, നട്‌സ്, ധാന്യങ്ങള്‍ എന്നിവയില്‍ ധാരാളം മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്.

5. ഇവയൊക്കെ ദിവസം കഴിച്ചിട്ടും കാര്യമില്ല, ഇതിനേക്കാളേറെ പ്രധാനമാണ് വ്യായാമം. അസ്ഥികള്‍ക്ക് വഴക്കം ലഭിക്കാന്‍ വ്യായാമം ചെയ്‌തേ പറ്റൂ. ജിമ്മില്‍ പോയി ഭാരം എടുത്തുപൊക്കിയുള്ള വ്യായാമം ചെയ്യുന്നത് ഏറെ നല്ലതാണ്.  

Leave a comment

ഓട്‌സ് കഴിക്കേണ്ടത് ഈ രീതിയില്‍

ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്.  ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…

By Harithakeralam
റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs