ഇപ്പോഴേ ശ്രദ്ധിച്ചാല്‍ മാത്രമേ വിഷുക്കാലത്ത് നല്ല വിളവ് ലഭിക്കൂ.
മലയാളിയുടെ കാര്‍ഷിക ഉത്സവമാണ് വിഷു. കണികാണാനും സദ്യയൊരുക്കാനുമെല്ലാം മലയാളികള്‍ക്ക് പച്ചക്കറികള്‍ കൂടിയേ തീരു. കണിവെള്ളരിക്കൃഷി വിഷുവിനെ അടിസ്ഥാനമാക്കിയാണ് കര്‍ഷകര്‍ ഒരുക്കുന്നത്. വെള്ളരി, മത്തന്‍, കുമ്പളം, പാവല്‍, പടവലം എന്നീ പച്ചക്കറികളാണ് വിഷുക്കാലത്തിനായി കൃഷി ചെയ്യാറ്. ഇപ്പോഴേ ശ്രദ്ധിച്ചാല്‍ മാത്രമേ വിഷുക്കാലത്ത് നല്ല വിളവ് ലഭിക്കൂ.
1. മണ്ണിര കമ്പോസ്റ്റ്, ചാണകപ്പൊടി,ആട്ടിന്‍കാഷ്ടം പോലുള്ള ജൈവവളങ്ങള്‍ നന്നായി അടിവളമായി നല്‍കി തൈകള്‍ നടുക.
2. സ്യൂഡോമോണസ് പ്രയോഗം നടത്തിയ ശേഷം മാത്രം തൈകളും വിത്തുകളും നടുക. ചെടികള്‍ വളര്‍ന്നു തുടങ്ങുമ്പോള്‍ തന്നെ ഇടയ്ക്ക് സ്യൂഡോമോണസ് സ്േ്രപ ചെയ്തു നല്‍കുക.
3. നന മിതമായ രീതിയില്‍ നല്‍കാന്‍ ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ ഫംഗസ് ബാധ, ബാക്റ്റീരിയല്‍ വാട്ടം പോലുള്ള പ്രശ്‌നങ്ങളുണ്ടാകും.
4. പന്തല്‍ വിളകളായ പാവല്‍, പടവലം എന്നിവയില്‍ കായീച്ച ശല്യം ഉണ്ടാകാതിരിക്കാന്‍ കേടുവന്ന കായ്കള്‍ നശിപ്പിക്കുക. പ്രത്യേകമായ ഫിറമോണ്‍ കെണിയായ ക്യൂലുര്‍ 6 എണ്ണം ഒരു ഏക്കറിന് എന്ന തോതിലും കൂടാതെ തുളസി/പഴക്കെണികള്‍ ഉപയോഗിക്കുന്നതും നല്ലതാണ്. എന്നിട്ടും കുറവില്ലെങ്കില്‍ രണ്ട് മില്ലി മാലത്തിയോണ്‍ ഒരു ലിറ്റര്‍ വെളളത്തില്‍ 10 ഗ്രാം ശര്‍ക്കര ചേര്‍ത്ത് പൂക്കുന്ന സമയത്തും കായ് പിടിക്കുന്ന സമയത്തും തളിച്ചു കൊടുക്കണം.
5. വെള്ളരി, മത്തന്‍, കുമ്പളം എന്നിവയ്ക്ക് വള്ളി വീശാനുള്ള സൗകര്യങ്ങള്‍ നല്‍കണം. കായ്കള്‍ ഇലകള്‍ കൊണ്ടു മൂടി വയ്ക്കുന്നതു നല്ലതാണ്. വെയിലേറ്റു കേടുവരുന്നതു തടയാന്‍ സഹായിക്കും.
ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്. മിക്ക പഴങ്ങളും തൊലി ചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്ക്…
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
© All rights reserved | Powered by Otwo Designs
Leave a comment