ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ കൃത്യമായി ചികിത്സ നടത്തേണ്ടത് അത്യാവശ്യമാണ്.
ഭക്ഷണ സംസ്‌കാരം മാറുകയും ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കല്‍ സ്ഥിരമാകുകയും ചെയ്തതോടെ വയറില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ പലര്‍ക്കുമുണ്ട്. പലരും ഇതൊന്നും കാര്യമായി എടുക്കാറില്ല, സ്വയം ചികിത്സ നടത്തുന്നവരും കുറവല്ല. എന്നാല്‍ കാന്‍സര്‍ പോലുള്ള മാരക പ്രശ്‌നങ്ങളുടെ തുടക്കമായേക്കാമിതെല്ലാം. അതിനാല്‍ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ കൃത്യമായി ചികിത്സ നടത്തേണ്ടത് അത്യാവശ്യമാണ്.
1. ഇടയ്ക്കിടെ മലബന്ധവും കറുത്ത നിറമുള്ള മലം പോകുന്നതും സംഭവിച്ചാല്‍ ഉടനേ നല്ലൊരു ഡോക്റ്ററെ കാണണം. വയറിനകത്ത് പ്രശ്‌നം രൂക്ഷമായതിന്റെ സൂചനയാണിത്.
2.ഒരു കാര്യവുമില്ലാതെ ശരീരഭാരം കുറയുകയും ക്ഷീണം തോന്നുകയും ചെയ്താലും ശ്രദ്ധിക്കണം.
3. നീര്‍വീക്കം, ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട്, വിശപ്പില്ലായ്മ തുടങ്ങിയവയൊക്കെ ചിലപ്പോള്‍ വയറിലെ അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ ആകാം.
4. ഭക്ഷണം കഴിച്ചാല്‍ ഉടനേ കക്കൂസില്‍ പോകുക, ം ഇടയ്ക്കിടെ ഛര്‍ദ്ദില്‍ ഉണ്ടാവുക, ഛര്‍ദ്ദിക്കുമ്പോള്‍ രക്തം വരുക തുടങ്ങിയവയും പ്രശ്‌നമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഉടനേ ഡോക്റ്ററേ കാണണം.
5. എല്ലാവരും നിസാരമായി കണ്ട് അവഗണിക്കുന്ന ലക്ഷണങ്ങളാണ് ദഹനക്കേട്, നെഞ്ചെരിച്ചില്‍, അല്ലെങ്കില്‍ വയറ്റിലെ അസ്വസ്ഥത എന്നിവ. എന്നാല്‍ ഇവ പലതരം പ്രശ്‌നങ്ങളുടെ തുടക്കമാണ്. ഒരിക്കലും നിസാരമായി കാണരുത്. ഉടനേ വിദഗ്ധ ചികിത്സ തേടണം.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment