വീട്ടുമുറ്റത്ത് കുളമുണ്ടാക്കി താറാവിനെ വളര്‍ത്താം

വീട്ടുവളപ്പില്‍ താല്‍ക്കാലിക കുളങ്ങളുണ്ടാക്കി താറാവുകളെ വളര്‍ത്താം

By Harithakeralam
2025-02-08

തേങ്ങാപ്പാലൊഴിച്ച താറാവുകറി മലയാളിയുടെ പ്രിയപ്പെട്ട വിഭവമാണ്. ഇതു കഴിക്കാന്‍ കുട്ടനാട്ടിലെ കള്ളുഷാപ്പുകളിലേക്ക് വണ്ടി കയറാന്‍ വരട്ടേ... ഒന്നു മനസുവച്ചാല്‍ നമ്മുടെ വീട്ടില്‍ ചെറിയ കുളമുണ്ടാക്കി താറാവിനെ വളര്‍ത്താം. നല്ല മുട്ടയും കൊഴുപ്പുമില്ലാത്ത ഇറച്ചിയാണ് താറാവിന്റെത്. ഏതു പ്രായക്കാര്‍ക്കും കഴിക്കാവുന്ന താറാവിറച്ചിയില്‍ വിറ്റാമിന്‍ ബി 3 ധാരാളം അടങ്ങിയിട്ടുമുണ്ട്.

വീട്ടുവളപ്പില്‍ താല്‍ക്കാലിക കുളങ്ങള്‍

വ്യാവസായിക അടിസ്ഥാനത്തില്‍ താറാവ് വളര്‍ത്താന്‍ ധാരാളം സ്ഥലം ആവശ്യമാണ്. എന്നാല്‍ സ്ഥലപരിമിതി ഉള്ളവര്‍ക്കും വീട്ടുവളപ്പില്‍ താല്‍ക്കാലിക കുളങ്ങളുണ്ടാക്കി താറാവുകളെ വളര്‍ത്താം. ആറ് അടി നീളവും നാല് അടി വീതിയും രണ്ട് അടി ആഴവുമുള്ള കുഴിയുണ്ടാക്കലാണ് ആദ്യ പടി. കുഴിയില്‍ നിന്നുമാറ്റിയ മണ്ണുപയോഗിച്ച് വരമ്പുണ്ടാക്കണം. കുഴിയില്‍ പ്ലാസ്റ്റിക്ക് ചാക്കുവിരിച്ചതിനു ശേഷം മുകളില്‍ ടാര്‍പ്പായ വിരിക്കണം. ടാര്‍പ്പായയ്ക്കു മുകളില്‍ ഇഷ്ടിക വച്ച് ഷീറ്റ് ടാങ്കിലേക്ക് വീഴാതെ തടയണം. തുടര്‍ന്ന് ടാങ്കിലേക്ക് വെള്ളം നിറച്ച്, നാലാഴ്ച പ്രായമായ താറാവു കുഞ്ഞുങ്ങളെ കുളത്തിലേക്ക് വിടാം. കുളത്തിനു ചുറ്റുമായി 10 അടി നീളത്തിലും അഞ്ച് അടി വീതിയിലും ഒരു വേലി തീര്‍ക്കണം. മേല്‍പ്പറഞ്ഞ അളവില്‍ തീര്‍ത്ത ടാങ്കില്‍ 300 ലിറ്റര്‍ വെള്ളം നിറക്കാം. ഇതില്‍ 25 താറാവു കുഞ്ഞുങ്ങളെ വരെ വളര്‍ത്താം.

ഭക്ഷണം

അടുക്കളയില്‍ ബാക്കി വരുന്ന അവശിഷ്ടങ്ങള്‍, വാഴതട, പപ്പായ എന്നിവ ചെറു കഷ്ണങ്ങളാക്കി താറാവുകള്‍ക്ക് ഭക്ഷണമായി കൊടുക്കാം. കുതിര്‍ത്ത് പകുതി വേവിച്ച ഗോതമ്പും അരിയും തുല്യമായി കലര്‍ത്തി ദിവസവും 50 ഗ്രാം ഒരുതാറാവിനെന്ന കണക്കിനു കൊടുക്കണം. അസോള, ഗോതമ്പുമാവ് കുറുക്കിയത്, ഉണക്കമീന്‍ എന്നിവ കൂട്ടികലര്‍ത്തിയും നല്‍കാം. പകല്‍ സമയങ്ങളില്‍ താറാവുകളെ അഴിച്ചുവിടുന്നത് നല്ലതാണ്.

പരിചരണം

ചെറു പ്രായത്തില്‍ തന്നെ താറാവു വസന്ത പോലുള്ള രോഗങ്ങള്‍ തടയാന്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. രാത്രി സമയത്ത് താറാവുകള്‍ക്ക് ഉറങ്ങാന്‍ ചെലവുകുറഞ്ഞ വൃത്തിയുള്ള കൂടുകള്‍ തയ്യാറാക്കണം. അറക്കപ്പൊടി അല്ലെങ്കില്‍ ഉമി തറയില്‍ ഇട്ടുകൊടുക്കുന്നതിലൂടെ താറാവിന്റെ കാഷ്ടവും മറ്റും വൃത്തിയാക്കാന്‍ എളുപ്പമാകും. 120 ദിവസമാകുന്നതോടെ താറാവുകള്‍ മുട്ടയിട്ടു തുടങ്ങും. ഒരു താറാവ് ശരാശരി 200 മുട്ടവരെ ഒരുവര്‍ഷം തരും.

Leave a comment

രോഗ നിര്‍ണയം മരണ ശേഷം മാത്രം, പേവിഷബാധയെ കരുതിയിരിക്കാം - വളര്‍ത്ത് മൃഗങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ

പേവിഷബാധ കാരണം കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശിയായ ആറു വയസുകാരിക്ക് ജീവന്‍ നഷ്ടമായിരിക്കുന്നു. പ്രതിരോധ വാക്‌സിന് എടുത്തിട്ടും കുട്ടിക്ക് പേവിഷബാധയേറ്റത് ഞെട്ടലോടെയാണ് നാം കേട്ടത്. എന്നാല്‍ തലയ്ക്ക് കടിയേറ്റതിനാല്‍…

By Harithakeralam
കോഴിക്കുഞ്ഞുങ്ങള്‍ക്ക് വേനലില്‍ നിന്നും പരിരക്ഷ

കനത്ത ചൂട് മനുഷ്യനെപ്പോലെ പക്ഷിമൃഗാദികള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.  തക്ക സമയത്ത് വേണ്ട പരിരക്ഷ കൊടുത്തില്ലങ്കില്‍ പ്രത്യേകിച്ച് കോഴിക്കുഞ്ഞുങ്ങള്‍ ചത്തുപ്പോകും. അതു കൊണ്ട് തന്നെ ചില…

By Harithakeralam
മരണം വരെ പൊരുതുന്ന പോരാളി; അങ്കക്കോഴികളില്‍ കേമന്‍ അസില്‍

അങ്കക്കോഴികളില്‍ കേമനാണ് അസില്‍... കോഴിപ്പോര് നമ്മുടെ നാട്ടില്‍ നിരോധിച്ചെങ്കിലും അസില്‍ ഇനത്തെ ധാരാളം പേര്‍ ഇപ്പോഴും വളര്‍ത്തുന്നുണ്ട്. വലിപ്പത്തിലും സൗന്ദര്യത്തിനുമൊപ്പം പോരാട്ടവീര്യം കൂടി ചേര്‍ന്നവയാണ്…

By Harithakeralam
ക്യാപ്റ്റന്‍ കൂളിന്റെ പ്രിയപ്പെട്ട ഇനം , പ്രോട്ടീന്‍ സമ്പുഷ്ടം, ഒരു കിലോ ഇറച്ചിക്ക് വില 1200

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് പ്രസിദ്ധമാണ്. എത്ര ശക്തനായ ബൗളറാണെങ്കിലും പന്ത് കൂളായി ക്യാപ്റ്റന്‍ ഗ്യാലറിയിലേത്തിക്കും. അത്ര ശക്തമായ സിക്‌സറുകള്‍…

By Harithakeralam
വേനല്‍ക്കാല പശു പരിപാലനത്തില്‍ ശ്രദ്ധിക്കാന്‍

കടുത്ത വേനലില്‍ പശുക്കള്‍ക്കും സൂര്യതാപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യതയേറെയാണ്. സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളില്‍ നിരവധി കന്നുകാലികള്‍ക്ക് സൂര്യാഘാതമേറ്റ് ജീവന്‍ നഷ്ടമായിട്ടുണ്ട്. പകല്‍ 11 നും 3 നും…

By ഡോ. എം. മുഹമ്മദ് ആസിഫ്
ത്രിപുരയിലെ സുന്ദരി താറാവ് അംഗീകാര നിറവില്‍

ത്രിപുരയിലെ തനത് ഇനം താറാവായ ത്രിപുരേശ്വരിക്ക് അംഗീകാരം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചര്‍ റിസോഴ്‌സിന്റെ (ഐസിഎആര്‍) കീഴിലുള്ള നാഷനല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക് റിസോഴ്‌സ് (എന്‍ബിഎജിആര്‍) ന്റെ അംഗീകാരമാണ്…

By Harithakeralam
വീട്ടുമുറ്റത്ത് കുളമുണ്ടാക്കി താറാവിനെ വളര്‍ത്താം

തേങ്ങാപ്പാലൊഴിച്ച താറാവുകറി മലയാളിയുടെ പ്രിയപ്പെട്ട വിഭവമാണ്. ഇതു കഴിക്കാന്‍ കുട്ടനാട്ടിലെ കള്ളുഷാപ്പുകളിലേക്ക് വണ്ടി കയറാന്‍ വരട്ടേ... ഒന്നു മനസുവച്ചാല്‍ നമ്മുടെ വീട്ടില്‍ ചെറിയ കുളമുണ്ടാക്കി താറാവിനെ…

By Harithakeralam
ഒട്ടക ഇറച്ചി കേരളത്തില്‍ വേണ്ട: നടപടിയുമായി പൊലീസ്

മലപ്പുറത്ത് ഒട്ടകത്തെ കശാപ്പ് ചെയ്ത് ഇറച്ചി വില്‍ക്കാനുള്ള നീക്കത്തിനെതിരേ നടപടിയുമായി പൊലീസ്. ജില്ലയിലെ കാവനൂരിര്‍, ചീക്കോട് എന്നീ സ്ഥലങ്ങളിലാണ് ഒട്ടകത്തെ കൊന്ന് ഇറച്ചി വില്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തിയിരുന്നത്.…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs