മരച്ചീനിക്ക് മൂടഴുകല്‍; ചേനയുടെ കട ചീയുന്നു : കനത്ത മഴയില്‍ കിഴങ്ങ് വര്‍ഗങ്ങള്‍ക്ക് നാശം

മരച്ചീനി, ചേന തുടങ്ങിയ വിളകളാണ് ശരിക്കും നാശത്തിന്റെ വക്കിലായത്.

By Harithakeralam
2025-06-18

മഴയില്‍ കൃഷിയിടം വെള്ളത്തിലായതോടെ കിഴങ്ങ് വര്‍ഗ വിളകള്‍ നാശത്തിന്റെ വക്കിലാണ്. മരച്ചീനി, ചേന തുടങ്ങിയ വിളകളാണ് ശരിക്കും നാശത്തിന്റെ വക്കിലായത്. ഇവ വളര്‍ന്നു വിളവെടുക്കാനൊന്നും ആയിട്ടില്ലെങ്കിലും കിഴങ്ങുകള്‍ രൂപപ്പെട്ടു വരുന്ന സമയമാണിപ്പോള്‍. എന്നാല്‍ വെള്ളം കെട്ടി കിടക്കുന്നതു കാരണം ഇവ നശിച്ചു പോകും. ഇതിനു പരിഹാരം കാണാം.  

മരച്ചീനിയുടെ മൂടഴുകല്‍

ലക്ഷണം 

ഇലകളില്‍ മഞ്ഞളിപ്പും, ഇലകൊഴിച്ചിലും രണ്ട് ഭാഗം വിണ്ടു കീറി കിഴങ്ങ് അഴുകുകയും ചെയ്യുന്നതാണ് ലക്ഷണം.

നിയന്ത്രണ മാര്‍ഗങ്ങള്‍ 

തീവ്ര രോഗബാധയേറ്റ ചെടികളെ പിഴുതുമാറ്റി തീയിടുക. കൃഷിയിടത്തില്‍ വെള്ളം കെട്ടി നില്‍ക്കാതെ നീര്‍വാര്‍ച്ച ക്രമീകരിക്കുക. ചെടിയൊന്നിന് 20 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് കൊടുക്കുക.

ചേനയുടെ കടചീയല്‍

ചേനയുടെ കടചീയല്‍ വലിയ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടാക്കുക. ഇതു വരാതിരിക്കാന്‍ നടുന്നതിന് മുമ്പേ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കണം.

നിയന്ത്രണ മാര്‍ഗങ്ങള്‍  

വിത്ത് ചേന കഷ്ണങ്ങള്‍ രോഗ കീട വിമുക്തമാക്കുന്നതിനായി ചാണക പാലില്‍ സ്യൂഡോമോണാസ് 20  ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ ചേര്‍ത്ത് കുഴമ്പില്‍ മുക്കി തണലില്‍ ഉണക്കി നടുക. നടുന്ന കുഴിയില്‍ െ്രെടക്കോഡെര്‍മ സംമ്പുഷ്ടീകരിച്ച ചാണകം ഒരു കിലോഗ്രാമെന്ന തോതില്‍ ഇട്ട് നടാവുന്നതാണ്.  

ചേനയ്ക്ക് മണ്ണ് അടിപ്പിക്കുന്ന സമയം കടചീയല്‍ സാധ്യതയുള്ളതിനാല്‍ സ്യൂഡോമോണാസ് 20 ഴ/ഹശ േഎന്ന തോതില്‍ കലക്കി ഇലകളിലും തണ്ടിലും ചുവട്ടിലും ഒഴുക്കുന്നത് ഉണ്ടാകുന്ന മുറിവിലൂടെ കടചീയല്‍ രോഗം ഉണ്ടാകുന്നതിനെ തടയാന്‍ സഹായിക്കും.

Leave a comment

തെങ്ങിന് കൂമ്പടപ്പും മണ്ഡരി ബാധയും; ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുത്തനെ കുറയും

തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…

By Harithakeralam
കുറ്റിക്കുരുമുളകിനെ കണ്ടു, ഇഷ്ടപ്പെട്ടു, സംരംഭമാക്കി- കേരളം മുഴുവന്‍ വില്‍പ്പന

വളര്‍ത്താന്‍ വലിയ മരമോ സ്ഥലമോ വേണ്ട, ഒരു ചെടിച്ചട്ടിയോ പഴയ വാട്ടര്‍ക്യാനോ മതി, അടുക്കളയിലേക്ക് ആവശ്യത്തിന് കുരുമുളകു പറിക്കാം. ഇന്ന് കുറ്റിക്കുരുമുളകിന് ഡിമാന്‍ഡ് ഏറാനുള്ള കാരണമിതുതന്നെ. സ്ഥലപരിമിതിയുള്ളവര്‍ക്കു…

By Harithakeralam
വേനല്‍ വരുന്നു; തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ വേണം

കടുത്ത വേനലാണ്  ഇനി മലയാളിയുടെ മുന്നിലുള്ളത്. ഇടയ്ക്ക് മഴ പെയ്യുന്നുണ്ടെങ്കിലും ചൂടിന് ശമനമൊന്നുമില്ല. തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട സമയമാണിത്. തേങ്ങയ്ക്ക് മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും…

By Harithakeralam
ഇഞ്ചിക്ക് മൂടു ചീയല്‍, തെങ്ങില്‍ കൂമ്പു ചീയല്‍; പ്രതിരോധിക്കാം തുടക്കത്തില്‍ തന്നെ

ഇഞ്ചിക്കും തെങ്ങിനും വളപ്രയോഗം നടത്തേണ്ട സമയമാണിപ്പോള്‍. ഇഞ്ചിയില്‍ മൂടു ചീയലും തെങ്ങില്‍ കൂമ്പു ചീയലും കാണപ്പെടുന്നുണ്ട്. തുടക്കത്തിലേ ഇവ കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കൃഷി…

By Harithakeralam
തുലാവര്‍ഷത്തിന് മുമ്പ് തെങ്ങിനും കവുങ്ങിനും പ്രത്യേക പരിചരണം

കേരളത്തിന്റെ കാര്‍ഷിക സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ് തെങ്ങും കവുങ്ങും. പഴയ പ്രതാപമില്ലെങ്കിലും ഇന്നും നിരവധി പേര്‍ ഈ രണ്ടു വിളകള്‍ കൃഷി ചെയ്യുന്നുണ്ട്. അടയ്ക്കയുടെ ഇന്ത്യയിലെ തന്നെ പ്രധാന ഉത്പാദന കേന്ദ്രമാണ്…

By Harithakeralam
കശുമാവിന് ഭീഷണിയായി തേയില കൊതുക്

കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ പ്രധാനിയായിരുന്നു ഒരു കാലത്ത് കശുവണ്ടി. കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം പോലുള്ള മലയോര ജില്ലകളില്‍ കശുമാവ് തോട്ടങ്ങള്‍ സാധാരണമായിരുന്നു. എന്നാല്‍ റബര്‍ വ്യാപകമായതോടെ കശുവണ്ടിയുടെ…

By Harithakeralam
കൂര്‍ക്ക നടാന്‍ സമയമായി

ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കൂര്‍ക്ക കേരളീയര്‍ക്ക് പ്രിയപ്പെട്ടൊരു കിഴങ്ങു വര്‍ഗമാണ്. രുചിയിലും ഗുണത്തിലും ഏറെ മുന്നിലുള്ള കൂര്‍ക്ക വളരെക്കുറച്ച് കാലം കൊണ്ടു തന്നെ നല്ല വിളവ് തരും.  ഇപ്പോഴത്തെ…

By Harithakeralam
ഇഞ്ചിക്ക് മൂന്നാം വളപ്രയോഗം

ഒൗഷധ ഗുണങ്ങള്‍ ഏറെയുള്ള ഇഞ്ചി മിക്ക വിഭവങ്ങളിലും നാം ഉപയോഗിക്കാറുണ്ട്. പലതരം ഔഷധങ്ങളും കറികളുമെല്ലാം ഉണ്ടാക്കാന്‍ ഇഞ്ചി ഉപയോഗിക്കാറുണ്ടെങ്കിലും നാം വലിയ രീതിയില്‍ ഇതു കൃഷി ചെയ്യാറില്ല. വലിയ തോതില്‍ രാസകീടനാശിനികള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs