പച്ചക്കറിക്കൃഷിയില്‍ വിജയം കൈവരിക്കാന്‍ സഹായിക്കുന്ന ചില അറിവുകളാണിന്ന് പങ്കുവയ്ക്കുന്നത്. വര്‍ഷങ്ങളായി കൃഷി ചെയ്യുന്ന കര്‍ഷകര്‍ അവരുടെ അനുഭവത്തില്‍ നിന്നും പകര്‍ത്തിയവയാണിത്.
1. പച്ചക്കറികളുടെ വിത്തിനങ്ങള്‍ സൂക്ഷിക്കുന്ന പാത്രത്തില്‍ കുറച്ചു വേപ്പില കൂടെയിട്ടു വയ്ക്കുക. കീടബാധ തടയാം.
2. വിത്തുകളുടെ പുറത്ത് വെളിച്ചെണ്ണയുടെ ഒരാവരണം കൊടുത്താല്‍ കീട ശല്യം കുറയും.
3. പലതരം വിത്തുകളുടെയും ഗുണമേന്മ നിലനിര്‍ത്താന്‍ കരിനൊച്ച ഇല കൂടി വിത്തിനൊടൊപ്പമിട്ടു വയ്ക്കുന്നത് നല്ലതാണ്.
4. ഉണങ്ങിയ ആറ്റുമണലില്‍ പയര്‍ വിത്ത് കലര്‍ത്തി മണ്‍കലത്തില്‍ സൂക്ഷിച്ചാല്‍ അങ്കുരണ ശേഷി നശിക്കാതിരിക്കും.
5. വെണ്ട, പയര്‍ ഇവ ഉണങ്ങിയ ഉടന്‍ തന്നെ വിത്തിനെടുക്കണം. അല്ലെങ്കില്‍ അവയുടെ അങ്കുരണ ശേഷി കുറയും.
6. പാവല്‍, പടവലം എന്നിവ പഴുക്കുന്നതിന് തൊട്ടുമുമ്പു വിത്തിനെടുക്കണം.
7. അമര, ചതുരപ്പയര്‍ തുടങ്ങിയവ മഞ്ഞു കൊണ്ടാല്‍ യഥാസമയം കായിക്കും. ഇവ ഒരോ വര്‍ഷവും നടേണ്ടതില്ല. ഒരിക്കല്‍ നട്ടുവളര്‍ത്തിയാല്‍ മൂപ്പെത്തിയ രണ്ടു മൂന്നു കായ്കള്‍ പറിക്കാതെ നിര്‍ത്തുക. ഇത് ഉണങ്ങിമണ്ണില്‍ വീഴും. മീനത്തില്‍ പെയ്യുന്ന മഴക്ക് താനെ കിളിര്‍ത്തു കൊള്ളും.
8. പടവലത്തിന്റെ വിത്ത് ചാണകത്തില്‍ പതിച്ചു സൂക്ഷിച്ചാല്‍ കീട രോഗാക്രമണം കുറയും.
9. വറ്റല്‍മുളകിന്റെ വിത്ത് നീക്കം ചെയ്ത തോടിനൊടൊപ്പം പയര്‍ വിത്ത് സൂക്ഷിച്ചാല്‍ കീട ശല്യം അകറ്റാം. പയര്‍ വിത്തിന്റെ മുളനശിക്കയുമില്ല.
10. മത്തന്‍ വിത്ത് സെപ്റ്റംബര്‍ - ഒക്റ്റോബര്‍ മാസത്തില്‍ നടുക. മഞ്ഞളിപ്പ് രോഗ സാധ്യത കുറയും.
ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ഇവയുടെ നിര്‍മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…
തക്കാളി കൃഷിയുടെ കാര്യത്തില്‍ നമ്മള്‍ കേരളീയര്‍ വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ വീട്ടാവശ്യത്തിനുള്ളവ…
വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന്‍ നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില്‍ ഒഴിവാക്കാനും തുടങ്ങി കര്‍ഷകര്‍ക്ക് സഹായകമാകുന്ന ചില നാട്ടറിവുകള്‍.
വേനല്‍ മഴ നല്ല പോലെ ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്‍ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്‍ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…
കരിയില ധാരാളം ലഭിക്കുന്ന സമയമാണിപ്പോള്‍. കരിയില കത്തിക്കാതെ ചെടികളുടെ തടത്തിലിട്ടു കൊടുക്കാം. മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കാനിതു സഹായിക്കും. കത്തുന്ന വേനലിലും തണുപ്പും ചൂടും മണ്ണിനും വിളകള്‍ക്കും ഇതിലൂടെ…
വെയിലും മഴയും മഞ്ഞുമൊന്നും പ്രശ്‌നമാക്കാതെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. പൊള്ളുന്ന വെയിലത്തും കോരിച്ചൊരിയുന്ന മഴക്കാലത്തും വെണ്ട ഒരു പോലെ വിളവ് തരും. ഉത്സവ സീസണുകളില്‍ വെണ്ടയ്ക്ക് നല്ല വിലയും…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…
വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്‍കിയാല്‍ മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം. സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…
© All rights reserved | Powered by Otwo Designs
Leave a comment