ചൂടു കൂടിയ കാലാവസ്ഥയായതിനാല്‍ പച്ചമുളകില്‍ പൂ കൊഴിച്ചില്‍ വ്യാപകമാണിപ്പോള്‍. ഇതിനുള്ള പരിഹാരം.
അടുക്കളയിലെ വിവിധ കറിക്കൂട്ടുകളിലെ പ്രധാന ചേരുവയാണ് പച്ചമുളക്. ഏതു കാലാവസ്ഥയിലും നമുക്ക് പച്ചമുളക് വിളയിക്കാം. അനുഗ്രഹ, ഉജ്ജ്വല, ജ്വാലാസഖി, ജ്വാലമുഖി, വെള്ളായണി സമൃദ്ധി, അതുല്യ എന്നിങ്ങനെ പല ഇനങ്ങള്‍ കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്. ചൂടു കൂടിയ കാലാവസ്ഥയായതിനാല്‍ പച്ചമുളകില്‍ പൂ കൊഴിച്ചില്‍ വ്യാപകമാണിപ്പോള്‍. ഇതിനുള്ള പരിഹാരം.
പൂ പൊഴിച്ചില്‍
പച്ചമുളകില്‍ ധാരാളം പൂക്കള്‍ ഉണ്ടാക്കുന്നു എന്നാല്‍ ഭൂരിഭാഗവും പൊഴിഞ്ഞു പോകുന്നു, മിക്കവരുടേയും പ്രധാന പ്രശ്നമാണ്. പച്ചമുളക് വളര്‍ത്തുന്നവരില്‍ ഭൂരിഭാഗം പേരും ഈ പ്രശ്നം അഭിമുഖീകരിച്ചിട്ടുണ്ടാകും. ചാരവും മഞ്ഞള്‍പ്പൊടിയും കൂട്ടി ലായനിയുണ്ടാക്കി ചെടിയില്‍ തളിച്ചാല്‍ പൂ പൊഴിച്ചിലിന് പരിഹാരമാകും. ചാരത്തില്‍ ധാരാളം പൊട്ടാഷുണ്ട് , ഇത് ചെടികളിലെ പൂപ്പൊഴിച്ചില്‍ തടയാന്‍ സഹായിക്കും. മഞ്ഞള്‍ മനുഷര്‍ക്ക് എന്നപ്പോലെ ചെടികളുടേയും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറെ കഴിവുള്ളതാണ്. ഒപ്പം കീടബാധകളെ അകറ്റാനുള്ള കഴിവും മഞ്ഞളിന് ഉണ്ട്.
തയാറാക്കുന്ന വിധം
ഒരു ലിറ്റര്‍ വെള്ളത്തിലേക്ക് നാല് ടീസ്പൂണ്‍ ചാരവും ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വെള്ളത്തില്‍ നന്നായി ലയിപ്പിക്കുക. ശേഷം ഒരു അരിപ്പ കൊണ്ട് അരിച്ചെടുത്ത് സ്പ്രേയറിലേക്ക് മാറ്റി ചെടിയില്‍ തളിക്കാം. ഇലയും തണ്ടുമെല്ലാം നനയുന്ന രീതിയില്‍ തളിക്കുക. ഈ രീതിയില്‍ മാസത്തില്‍ രണ്ടു - മൂന്ന് തവണ ആവര്‍ത്തിച്ചാല്‍ പൂ പൊഴിച്ചില്‍ മാറി മുളകില്‍ നിന്നു മികച്ച വിളവ് ലഭിക്കും.
കൃഷിരീതി
തൈകള്‍ പറിച്ചു നടാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് ജൈവ വളങ്ങള്‍ ചേര്‍ത്തു നന്നായി മണ്ണിളക്കി നനച്ചു പാകപ്പെടുത്തിയെടുക്കുക. നന്നായി നനച്ചതിനു ശേഷം മാറ്റിനടാനായി തൈകള്‍ പിഴുതെടുക്കുക. പറിച്ചുനട്ട തൈകള്‍ക്ക് മൂന്നു - നാലു ദിവസം തണല്‍ നല്‍കണം. പത്തു ദിവസത്തിനു ശേഷം വീണ്ടും കാലിവളം, എല്ലുപൊടി എന്നിവ നല്‍കാം. നട്ട് ഒരു മാസത്തിനു ശേഷം ചാണകം കലക്കിയതും ഗോമൂത്രവും എട്ടിരട്ടി വെള്ളവും ചേര്‍ത്ത് തടത്തില്‍ വളമായി നല്‍കണം. കടലപ്പിണ്ണാക്ക് വെള്ളത്തില്‍ കുതിര്‍ത്ത് നല്‍കുന്നതും നല്ലതാണ്. ചെടികള്‍ക്ക് താങ്ങു നല്‍കണം. വേനല്‍ ഒഴികെയുള്ള സമയങ്ങളില്‍ നന അത്ര പ്രധാനമല്ല.
ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ഇവയുടെ നിര്‍മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…
തക്കാളി കൃഷിയുടെ കാര്യത്തില്‍ നമ്മള് കേരളീയര്‍ വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ വീട്ടാവശ്യത്തിനുള്ളവ…
വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന്‍ നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില്‍ ഒഴിവാക്കാനും തുടങ്ങി കര്‍ഷകര്‍ക്ക് സഹായകമാകുന്ന ചില നാട്ടറിവുകള്‍.
വേനല്‍ മഴ നല്ല പോലെ ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്‍ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…
കരിയില ധാരാളം ലഭിക്കുന്ന സമയമാണിപ്പോള്‍. കരിയില കത്തിക്കാതെ ചെടികളുടെ തടത്തിലിട്ടു കൊടുക്കാം. മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കാനിതു സഹായിക്കും. കത്തുന്ന വേനലിലും തണുപ്പും ചൂടും മണ്ണിനും വിളകള്‍ക്കും ഇതിലൂടെ…
വെയിലും മഴയും മഞ്ഞുമൊന്നും പ്രശ്നമാക്കാതെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. പൊള്ളുന്ന വെയിലത്തും കോരിച്ചൊരിയുന്ന മഴക്കാലത്തും വെണ്ട ഒരു പോലെ വിളവ് തരും. ഉത്സവ സീസണുകളില്‍ വെണ്ടയ്ക്ക് നല്ല വിലയും…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…
വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്‍കിയാല്‍ മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം. സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…
© All rights reserved | Powered by Otwo Designs
Leave a comment