ഭാരം കുറച്ച് എന്നാല്‍ വളത്തിന്റെ മേന്മയൊട്ടും കുറയാതെ തന്നെ നമുക്ക് ഗ്രോബാഗ് തയാറാക്കാം. തെങ്ങിന്റെ ഉണങ്ങിയ ഓലയാണ് ഇതിലെ പ്രധാന താരം.
ടെറസിന് മുകളില്‍ പച്ചക്കറി വളര്‍ത്തുന്നവരുടെ പ്രധാന പ്രശ്നമാണ് ഭാരമുളള ഗ്രോബാഗും ചട്ടികളുമെല്ലാം ചുമക്കുകയെന്നത്. മണ്ണും ചാണകവും ചകിരിച്ചോറുമെല്ലാം ചേര്‍ത്ത മിശ്രിതം നിറയ്ക്കുന്നതോടെ ഗ്രോബാഗും ചട്ടികളുമെല്ലാം നല്ല കനമുള്ളതായി മാറും. വീടിനകത്തും പൂമുഖത്തുമെല്ലാം വയ്ക്കുകയും തൂക്കിയിടുകയും ചെയ്യുന്ന ചെടിച്ചട്ടികളുടെ കാര്യവുമിതു തന്നെ. ഭാരം കുറച്ച് എന്നാല്‍ വളത്തിന്റെ മേന്മയൊട്ടും കുറയാതെ തന്നെ നമുക്ക് ഗ്രോബാഗ് തയാറാക്കാം. തെങ്ങിന്റെ ഉണങ്ങിയ ഓലയാണ് ഇതിലെ പ്രധാന താരം.
ഉണങ്ങിയ ഓലക്കഷ്ണങ്ങള്‍
തെങ്ങിന്റെ ഓല നന്നായി ഉണങ്ങിയത് കുറച്ചു സംഘടിപ്പിക്കണം. എന്നിട്ട് ഈര്‍ക്കിലില്‍ നിന്നും അവ വേര്‍പ്പെടുത്തിയെടുത്ത് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. നമ്മുടെ ചെറുവിരലിന്റെ നീളമുള്ള കഷ്ണങ്ങളാക്കുകയാണ് ഉചിതം. ഇതിനു ശേഷം മിശ്രിതം നിറയ്ക്കേണ്ട ഗ്രോബാഗോ ചട്ടിയോ എടുക്കുക. മൂന്നോ നാലോ കഷ്ണം ഉണങ്ങിയ ചകിരി ഇതിലിട്ട് പരത്തുക. തുടര്‍ന്ന് ഇതിന്റെ നടുക്ക് വിസ്താരം കുറഞ്ഞ ഒരു പ്ലാസ്റ്റിക്ക് പാത്രം വയ്ക്കുക. ഈ പാത്രത്തിനു ചുറ്റുമായി മുറിച്ച ഓലക്കഷ്ണങ്ങളിട്ടു കൊടുക്കുക. ഫല വൃക്ഷങ്ങളെല്ലാം നടാന്‍ നാം പിള്ളക്കുഴി തയാറാക്കാറില്ലേ, അതു പോലെ പ്ലാസ്റ്റിക്ക് പാത്രം വച്ച സ്ഥലത്തൊഴികെ ഗ്രോബാഗോ ചട്ടിയോ നിറച്ച് ഓലക്കഷ്ണങ്ങളിടുക. നിറഞ്ഞു കഴിഞ്ഞാല്‍ പാത്രം പതുക്കെയെടുത്ത് ഈ സ്ഥലത്ത് ചാണകവും മണ്ണും ചേര്‍ത്ത് മിശിത്രമിടുക. മുകള്‍ ഭാഗത്ത് മിശ്രിതം പരത്തിയിടണം. തുടര്‍ന്ന് നടുക്ക് ചെടി നടാം.
ഇന്‍ഡോര്‍ പ്ലാന്റുകള്‍ക്ക്
ഏറെ അനുയോജ്യം
പച്ചക്കറികളെപ്പോലെ തന്നെ ഇന്‍ഡോര്‍ പ്ലാന്റുകള്‍ക്കും തൂക്കിയിട്ട ചട്ടിയില്‍ വളര്‍ത്തുന്ന ചെടികള്‍ക്കും ഈ മാതൃകയില്‍ ചട്ടികളും ഗ്രോബാഗും നിറയ്ക്കുന്നത് ഗുണം ചെയ്യും. ഉണങ്ങിയ ഒലക്കഷ്ണങ്ങള്‍ ഉള്ളതിനാല്‍ ചെടികള്‍ക്ക് നല്ല വേരോട്ടും ലഭിക്കും. വെള്ളം കെട്ടിക്കിടക്കില്ല, നല്ല നീര്‍വാര്‍ച്ചയുണ്ടാകും. വെണ്ട, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികള്‍ ഇത്തരത്തില്‍ തയാറാക്കിയ ഗ്രോബാഗില്‍ നടാന്‍ നല്ലത്. ദീര്‍ഘകാലം നിലനില്‍ക്കുന്ന വിളകള്‍ ഇത്തരത്തില്‍ തയാറാക്കുന്ന ഗ്രോബാഗില്‍ നടുന്നത് അത്ര അനുയോജ്യമല്ല.
ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ഇവയുടെ നിര്‍മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…
തക്കാളി കൃഷിയുടെ കാര്യത്തില്‍ നമ്മള്‍ കേരളീയര്‍ വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ വീട്ടാവശ്യത്തിനുള്ളവ…
വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന്‍ നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില്‍ ഒഴിവാക്കാനും തുടങ്ങി കര്‍ഷകര്‍ക്ക് സഹായകമാകുന്ന ചില നാട്ടറിവുകള്‍.
വേനല്‍ മഴ നല്ല പോലെ ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്‍ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്‍ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…
കരിയില ധാരാളം ലഭിക്കുന്ന സമയമാണിപ്പോള്‍. കരിയില കത്തിക്കാതെ ചെടികളുടെ തടത്തിലിട്ടു കൊടുക്കാം. മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കാനിതു സഹായിക്കും. കത്തുന്ന വേനലിലും തണുപ്പും ചൂടും മണ്ണിനും വിളകള്‍ക്കും ഇതിലൂടെ…
വെയിലും മഴയും മഞ്ഞുമൊന്നും പ്രശ്‌നമാക്കാതെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. പൊള്ളുന്ന വെയിലത്തും കോരിച്ചൊരിയുന്ന മഴക്കാലത്തും വെണ്ട ഒരു പോലെ വിളവ് തരും. ഉത്സവ സീസണുകളില്‍ വെണ്ടയ്ക്ക് നല്ല വിലയും…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…
വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്‍കിയാല്‍ മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം. സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…
© All rights reserved | Powered by Otwo Designs
Leave a comment