വേനല്‍ച്ചൂടിനെ തുരത്താന്‍ വെള്ളരി നടാം

ചൂടിന്റെ കാഠിന്യം കുറച്ചു ശരീരം തണുപ്പിക്കാന്‍ വെള്ളരി കഴിക്കുന്നത് സഹായിക്കും. പച്ചയ്ക്കും വിവിധ തരം വിഭവങ്ങള്‍ തയാറാക്കിയും വെള്ളരിയുപയോഗിക്കാം.

By Harithakeralam
2024-12-08

വെയില്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്, വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെള്ളരി. ചൂടുള്ള കാലാവസ്ഥയില്‍ വെള്ളരി കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിനുമേറെ നല്ലതാണ്. ചൂടിന്റെ കാഠിന്യം കുറച്ചു ശരീരം തണുപ്പിക്കാന്‍ വെള്ളരി കഴിക്കുന്നത് സഹായിക്കും. പച്ചയ്ക്കും വിവിധ തരം വിഭവങ്ങള്‍ തയാറാക്കിയും വെള്ളരിയുപയോഗിക്കാം.

പരിചരണം

1. ആഴ്ചയില്‍ മൂന്നു തവണയെങ്കിലും നനയ്ക്കുക. എന്നാല്‍ മാത്രമേ പൂക്കള്‍ പിടിച്ച് കായ്കളായി മാറൂ.

2. വള്ളികള്‍ക്ക് പടരാന്‍ ചുള്ളിക്കമ്പുകളും ഉണങ്ങിയ തെങ്ങിന്‍ മടലുമെല്ലാം ഇട്ടു നല്‍കുക. നല്ല പടര്‍ന്നു വളരാനിതു സഹായിക്കും.

3. എല്ല് പൊടി, കോഴിക്കാഷ്ടം (തണുത്തത്) എന്നിവയിട്ട് കൊടുത്താല്‍ കായ്കള്‍ അധികമുണ്ടാകും.

4. ഇല തിന്നു നശിപ്പിക്കുന്ന വണ്ട് ഈ സമയത്ത് വെള്ളരിയെ ആക്രമിക്കാനെത്തും. ദിവസവും കൃഷിയിടത്തിലെത്തി പരിശോധന നടത്തിയാല്‍ മാത്രമേ ഇവയെ കണ്ടെത്താനാകൂ.  2% വേപ്പണ്ണസോപ്പ് വെളുത്തുള്ളി ലായനി തളിച്ചാല്‍ ഒരു പരിധിവരെ ഈ  കീടങ്ങളെ തുരത്താം.

5. ചുവന്ന മത്തന്‍ വണ്ടാണ് മറ്റൊരു പ്രശ്‌നം. ഇലകളും വേരും നശിപ്പിക്കുന്ന ഈ ജീവി ഇലകളില്‍ വിവിധ ആകൃതിയില്‍ ദ്വാരങ്ങളുണ്ടാക്കും. വേപ്പിന്‍പിണ്ണാക്ക് തടത്തില്‍ ചേര്‍ത്താല്‍ ഒരു പരിധി വരെ ഇവയെ ഓടിക്കാം. ഒരു കുഴിക്ക് 20 ഗ്രാം എന്ന തരത്തില്‍ ചേര്‍ക്കണം. പുകയിലകഷായം ഇലയുടെ അടിവശം നനയുന്ന രീതിയില്‍ തളിക്കുന്നതും ഫലം ചെയ്യും.

6. തടത്തില്‍ മറ്റു പുല്ലുകള്‍ എന്തെങ്കിലും വളര്‍ന്നിട്ടുണ്ടെങ്കില്‍ അവയെ പറിച്ചു മാറ്റണം. അല്ലെങ്കില്‍ അവ വളം വലിച്ചെടുത്ത് വെളളരിയുടെ വളര്‍ച്ച തടയും.

7. കായ്കള്‍ യഥാസമയം പറിച്ചെടുക്കുക. നല്ല കായ്ക്കാന്‍ ഇതും കൂടി ചെയ്യണം.

Leave a comment

പഴത്തൊലി മികച്ച ജൈവവളം

ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്.  മിക്ക പഴങ്ങളും തൊലി ചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്ക്…

By Harithakeralam
മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs