ഒരിക്കല്‍ നട്ടാല്‍ ദീര്‍ഘകാലം വിളവ് : അടുക്കളത്തോട്ടത്തില്‍ ഇവ നിര്‍ബന്ധമായും വളര്‍ത്തുക

ദീര്‍ഘകാല പച്ചക്കറികളില്‍ പ്രധാനിയാണ് കോവല്‍.

By Harithakeralam
2025-12-08

ഒരിക്കല്‍ നട്ടാല്‍ ദീര്‍ഘകാലം വിളവ് തരുന്ന ഇനങ്ങള്‍. ഇവ നട്ടു പരിപാലിച്ചാല്‍ അടുക്കളയില്‍ പച്ചക്കറിക്ക് ക്ഷാമമുണ്ടാകില്ല. ചെറിയ പരിപാലനം കൊണ്ടു തന്നെ നല്ല വിളവ് തരുന്നവയാണ് ഇവ. അത്തരം പച്ചക്കറികളാണ് കോവല്‍, വള്ളിച്ചീര, മധുരച്ചീര എന്നിവ. ഇവ നട്ടു പരിപാലിച്ച് വിളവെടുക്കേണ്ട രീതികള്‍ നോക്കാം.

കോവല്‍

ദീര്‍ഘകാല പച്ചക്കറികളില്‍ പ്രധാനിയാണ് കോവല്‍. കറിവയ്ക്കാന്‍ മാത്രമല്ല, സാലഡിനും കോവയ്ക്ക നല്ലതാണു. എല്ലാ മണ്ണിലും വളരുമെങ്കിലും നീര്‍വാര്‍ച്ചയുള്ള മണല്‍ കലര്‍ന്ന മണ്ണാണു യോജ്യം. നല്ല സൂര്യപ്രകാശം അത്യാവശ്യം. കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ അത്യുല്‍പാദനശേഷിയുള്ള ഇനമാണ് സുലഭ. ഇളംപച്ചനിറവും പുറത്തു വെള്ളവരകളുമുള്ള കായ്കള്‍ക്കു വലുപ്പമേറും. ആണും പെണ്ണുമുള്ളതിനാല്‍ നന്നായി കായ്ക്കുന്ന കോവലിന്റെ തണ്ടു മുറിച്ചുനടാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരടി നീളവും 4-5 മുട്ടുകളുമുള്ള തണ്ടുകള്‍ നടാം. ഓരോ കുഴിയിലും 3-4 തണ്ടു നടണം. 2 മീറ്റര്‍ ഉയരത്തില്‍ പന്തലിട്ട് വള്ളികള്‍ പടര്‍ത്താം. പൊടിഞ്ഞ കാലിവളവും കാല്‍ കിലോ രാജ്‌ഫോസും മേല്‍മണ്ണും കുഴികളില്‍ ഇളക്കിച്ചേര്‍ത്തു വേണം നടേണ്ടത്. കൂടുതല്‍ ശിഖരങ്ങള്‍ ഉണ്ടാകാനായി അഗ്രമുകുളങ്ങള്‍ ചെറുതായി പ്രൂണ്‍ ചെയ്യണം. നട്ട് ഒരു മാസം കഴിഞ്ഞ് 750 ഗ്രാം യൂറിയയും 50 ഗ്രാം പൊട്ടാഷും നല്‍കാം. രണ്ടാഴ്ചയിലൊരിക്കല്‍ പൊടിഞ്ഞ ജൈവവളം മാറി മാറി പ്രയോഗിക്കാം. തൈകള്‍ നട്ട കുഴികളില്‍ കള വളര്‍ച്ച അനുവദിക്കരുത്. വേനല്‍ക്കാലത്തു നന നിര്‍ബന്ധം. കായീച്ചയാക്രമണം ഒഴിവാക്കാന്‍ ഫെറമോണ്‍കെണി പന്തലില്‍ തൂക്കാം.

വള്ളിച്ചീര

നിറയെ ശാഖകളോടുകൂടി പന്തലില്‍ നിറഞ്ഞു പടരുന്ന ഇലക്കറിയാണ് വള്ളിച്ചീര. തണ്ട് മുറിച്ചാണ് നടുക. ഒന്നരയടി വലുപ്പത്തില്‍ കുഴിയെടുത്ത് 5 കിലോ ഉണങ്ങിപ്പൊടിഞ്ഞ കാലിവളവും മേല്‍മണ്ണും നിറച്ച ശേഷം തണ്ട് മുറിച്ചു നടാം. പന്തലില്‍ പടര്‍ത്തി വളര്‍ത്തുകയാണെങ്കില്‍ നട്ട് 6 ആഴ്ചയ്ക്കുള്ളില്‍ വിളവെടുക്കാം. ഇലയും മൂക്കാത്ത ഇളം തണ്ടുമാണ് രുചികരം. ഉല്‍പാദനം കൂട്ടുന്നതിനായി രണ്ടാഴ്ചയിലൊരിക്കല്‍ പൊടിഞ്ഞ ജൈവവളം നല്‍കാം. പ്രോട്ടീന്‍, നാരുകള്‍, കാത്സ്യം, ഇരുമ്പ്, ബീറ്റാകരോട്ടീന്‍, വൈറ്റമിന്‍ സി എന്നിവയുടെ മികച്ച സ്രോതസാണ് വള്ളിച്ചീര.

മധുരച്ചീര

അടുക്കളത്തോട്ടത്തിന്റെ അതിരുകളില്‍ അടുപ്പിച്ചു നടാവുന്ന ഇലക്കറിയിനം. മറ്റു ചീരകളുമായി താരതമ്യം ചെയ്യുമ്പോള്‍ മധുരച്ചീരയ്ക്കു പോഷകഗുണം കൂടും. എല്ലാത്തരം മണ്ണിലും വളര്‍ത്താം. നനവും തണലുമുള്ള പ്രദേശങ്ങളില്‍ നന്നായി വളരും. ഒരടി നീളത്തില്‍ ഇളതണ്ടുകള്‍ മുറിച്ചു നട്ടാണ് കൃഷി ചെയ്യുന്നത്. ഒരടി വീതിയില്‍ ചാലുകീറി അതില്‍ മേല്‍മണ്ണും പൊടിഞ്ഞ കംപോസ്റ്റും ചേര്‍ത്തിളക്കുക. ചാലില്‍ ഒരടി അകലത്തില്‍ കമ്പുകള്‍ നടാം. നടും മുന്‍പ് കമ്പിലെ ഇലകള്‍ നീക്കണം. ആഴ്ചയിലൊരിക്കല്‍ നന നിര്‍ബന്ധം. നട്ട് രണ്ടാം മാസത്തില്‍ ഇല മുറിച്ചെടുക്കാം.

Leave a comment

പഴത്തൊലി മികച്ച ജൈവവളം

ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്.  മിക്ക പഴങ്ങളും തൊലി ചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്ക്…

By Harithakeralam
മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs