ചൂടിലും വസന്തം തീര്‍ക്കാന്‍ ജമന്തിയും സീന്നിയയും

ഈ കാലാവസ്ഥയില്‍ നടാന്‍ അനുയോജ്യമായ ചില ചെടികളുണ്ട്. ഇവ കടുത്ത വേനലിനെ പ്രതിരോധിച്ചു നല്ല പോലെ വളര്‍ന്നു വസന്തം തീര്‍ക്കും

By Harithakeralam
2024-02-18

പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍ നടാന്‍ അനുയോജ്യമായ ചില ചെടികളുണ്ട്. ഇവ കടുത്ത വേനലിനെ പ്രതിരോധിച്ചു നല്ല പോലെ വളര്‍ന്നു വസന്തം തീര്‍ക്കും. അത്തരം ചെടികള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍.

1. ജമന്തി

ജമന്തി ഒരിക്കലെങ്കിലും നട്ടുവളര്‍ത്താത്തവരുണ്ടാകില്ല. നല്ല തിളക്കമുള്ള നിറവും മനോഹരമായ പൂക്കളും ജമന്തിയുടെ പ്രത്യേകതയാണ്.  മഞ്ഞ, ഓറഞ്ച്, ചുവപ്പ്, മെറൂണ്‍ എന്നീ നിറങ്ങളില്‍ പൂക്കളുള്ള ഇനങ്ങളുണ്ടെങ്കിലും മഞ്ഞയാണ് മിക്കയിടത്തും കാണാന്‍ കഴിയുക. കടുത്ത വേനലിനെയും വരള്‍ച്ചയെയും അതിജീവിക്കാന്‍ കഴിയുന്നവയാണ്  ജമന്തിപ്പൂക്കള്‍. പരാഗണകാരികളെയും മറ്റ് ഗുണം ചെയ്യുന്ന പ്രാണികളെയും ആകര്‍ഷിക്കാന്‍  പച്ചക്കറികള്‍ക്കൊപ്പം  ജമന്തി വളര്‍ത്തുന്നവരുമുണ്ട്. ജമന്തിപ്പൂവിന്റെ രൂക്ഷഗന്ധം  കീടങ്ങളെ തുരത്തും.

തൈ നടാം

നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണിലായിരിക്കണം ജമന്തി നടേണ്ടത്. അതു പോലെ ദിവസവും 7 മുതല്‍ 8 മണിക്കൂര്‍ വരെ സൂര്യപ്രകാശം നിര്‍ബന്ധമാണ്. മണ്ണില്‍ നല്ല പോലെ ജൈവവളങ്ങള്‍ കൂട്ടികലര്‍ത്തി  11 ഇഞ്ച് ആഴത്തിലും 12-18 ഇഞ്ച് അകലത്തിലും നേരിട്ട് വിത്ത് വിതച്ച് ജമന്തി  നടാം. ഒരാഴ്ച കൊണ്ട് വിത്തുകള്‍ മുളച്ച് തുടങ്ങും. രണ്ടു മാസം കൊണ്ടു വളര്‍ന്ന് പൂന്തോട്ടമാകെ പൂക്കളുണ്ടാകും.

പരിചരണം

ജമന്തി ചെടി നല്ല വളര്‍ച്ചയെത്തുന്നതു വരെ പതിവായി നനയ്ക്കുക. പിന്നീട് ഒരുതവണ നനച്ച വെള്ളം നല്ല പോലെ ഉണങ്ങിപ്പോയ ശേഷമേ അടുത്ത നന പാടുള്ളൂ. നടുന്ന സമയത്തും പൂവിടാന്‍ തുടങ്ങുമ്പോഴും ജൈവവളങ്ങള്‍ നല്‍കണം. നടുമ്പോള്‍ വളം നല്‍കിയാല്‍ പിന്നെ പൂക്കാന്‍ തുടങ്ങുമ്പോള്‍ നല്‍കിയാല്‍ മതി. ഇതിനിടെ നല്‍കിയാല്‍ ചെടിയുടെ വളര്‍ച്ച വേഗത്തിലാകുമെങ്കിലും പൂക്കളുണ്ടാകില്ല.

2. സീന്നിയ

ജമന്തിയെപ്പോലെ നല്ല പോലെ ഉണങ്ങിപ്പൊടിഞ്ഞ മണ്ണില്‍ വേണം സിന്നിയയും നടാന്‍. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലത്ത് ഒരു കാരണവശാലും ഈ ചെടി നടാന്‍ പാടില്ല. വേരു ചീയല്‍ പിടിപെടാന്‍ സാധ്യതയുള്ള ഇനമാണിത്.

നടീല്‍ രീതി

ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ സീന്നിയകള്‍ നടാന്‍ അനുയോജ്യമായ സമയമാണ്. നല്ല പോലെ വെയില്‍ ലഭിച്ചാല്‍ മാത്രമേ ഈ ചെടി വളര്‍ന്നു പൂക്കുകയുള്ളൂ. ദിവസവും ഏഴു മുതല്‍ എട്ട് മണിക്കൂര്‍ വരെ വെയില്‍ ലഭിക്കുന്ന സ്ഥലത്ത് മാത്രമേ സിന്നിയ നടാന്‍ പാടുള്ളൂ. ഇല്ലെങ്കില്‍ പൂക്കളുണ്ടാകാതെ ചെടി മുരടിച്ചു നില്‍ക്കും. ഒരാഴ്ച മുതല്‍ പത്ത് ദിവസം കൊണ്ടു വിത്ത് മുളയ്ക്കും. രണ്ടു മാസം കൊണ്ടു പൂര്‍ണ വളര്‍ച്ചയെത്തി പൂവിടും.  

പരിചരണം

നനവ് വളരെ കുറച്ച് മതി സീന്നിയകള്‍ക്ക്. ചെടിയുടെ ചുവട്ടിലൊരിക്കലും വെള്ളം കെട്ടിക്കിടക്കരുത്. വിത്തിട്ട സമയത്ത് വളം ചേര്‍ത്ത് നല്‍കിയാല്‍ പിന്നെ  ഒന്നര മാസം കഴിഞ്ഞു മാത്രമേ വളം നല്‍കാവൂ.  

Leave a comment

വെയിലിനോട് ഇഷ്ടക്കൂടുതല്‍ ; പൂക്കളിലെ വര്‍ണ വൈവിധ്യം ; പരിചരണം വളരെക്കുറവ് - കടലാസ് പൂവ് പ്രിയങ്കരമാകുമ്പോള്‍

വെയിലിനെ പ്രണയിക്കുന്ന ചെടിയാണ് കടലാസ് പൂവെന്നു നാം വിളിക്കുന്ന ബോഗന്‍ വില്ല. വര്‍ണ വൈവിധ്യമാണ് ബോഗന്‍ വില്ലയെ ഏവര്‍ക്കും പ്രിയങ്കരമാക്കുന്നത്.   ചുവപ്പും വെള്ളയും നിറത്തിലുള്ള നാടന്‍ ഇനങ്ങളെക്കൂടാതെ…

By Harithakeralam
മുറ്റം നിറയെ കുഞ്ഞു പൂക്കള്‍: വെയിലത്തും പൂന്തോട്ടം കളര്‍ഫുള്‍

വീട്ട് മുറ്റവും മതിലുമെല്ലാം ആകര്‍ഷകമാക്കാന്‍ ഏറെ അനുയോജ്യമായ ചെടിയാണ് പത്ത്മണി ചെടി. പല നിറത്തിലുള്ള കുഞ്ഞുപൂക്കള്‍ ധാരാളമുണ്ടാകുന്ന പത്ത് മണിച്ചെടികള്‍ കാണാന്‍ തന്നെ നല്ല ഭംഗിയാണ്.  ടേബിള്‍ റോസ്,…

By Harithakeralam
വെയിലത്ത് മനോഹരമായ പൂക്കള്‍: ബേഡ് ഓഫ് പാരഡൈസ്

ഇന്ത്യോനേഷ്യയില്‍  കാണപ്പെടുന്ന അതിമനോഹരിയായ പക്ഷിയാണ് ബേഡ് ഓഫ് പാരഡൈ്, വലപ്പോഴും മാത്രമാണ് ഈ പക്ഷി ചിറകുകള്‍ വിടര്‍ത്തുക. ഈ പക്ഷിയോട് സാമ്യമുള്ള പൂക്കളുണ്ടാകുന്ന ചെടിക്കും ഇതേ പേരാണ്. ഇന്‍ഡോര്‍…

By Harithakeralam
ഇരപിടിയന്‍ ചെടിയെ വളര്‍ത്താം

സസ്യലോകത്തെ മാസംഭോജികളായ നെപ്പന്തസിനെക്കുറിച്ച് സ്‌കൂളില്‍ പഠിച്ചിട്ടുണ്ടാകും. കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ അത്ഭുതത്തോടെ കേട്ട നെപ്പന്തസ് ചെടിയിപ്പോള്‍ നമ്മുടെ വീട്ടിലും വളര്‍ത്താം ലഭിക്കും. ഇരപിടിയന്‍…

By Harithakeralam
വെയിലൊന്നും പ്രശ്‌നമല്ല ; റോസ് പൂത്തുലയും

പൂന്തോട്ടത്തിലെ രാജ്ഞിയാണ് റോസ്. റോസാച്ചെടിയില്ലാത്ത പൂന്തോട്ടത്തിന് അഴക് കുറവായിരിക്കും. വിവിധ നിറത്തിലും വലിപ്പത്തിലും പൂക്കളുണ്ടാകുന്ന ധാരാളമിനം റോസുകളുണ്ട്. അന്തരീക്ഷത്തില്‍ ചൂട് വര്‍ധിച്ചു വരുന്നതിനാല്‍…

By Harithakeralam
താമരക്കുളം നിറയെ പൂക്കള്‍ വേണ്ടേ...? പരിപാലനം എളുപ്പമാക്കാം

വലിയ തടാകത്തിലും വെള്ളം കയറിക്കിടക്കുന്ന പാടങ്ങളിലുമൊക്കെ തനിയെ വളര്‍ന്നിരുന്ന താമരയെ വീട്ട്മുറ്റത്ത് ചെറിയ കുളം നിര്‍മിച്ചും പാത്രത്തിലുമൊക്കെ വളര്‍ത്തുന്നവരുണ്ട്. മുറ്റത്തൊരു താമരക്കുളം വീടിന്റെ ലുക്ക്…

By Harithakeralam
വേനല്‍ക്കാലത്തും പൂന്തോട്ടം കളര്‍ഫുള്‍: പ്രയോഗിക്കാം അത്ഭുത വളം

പൂന്തോട്ടത്തിലെ ചെടികള്‍ നല്ല പോലെ പൂക്കാറില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ട്. മികച്ച പരിചരണം നല്‍കിയാലും ചെടികളില്‍ വിരിയുക ഒന്നോ രണ്ടോ പൂക്കള്‍ മാത്രം. എന്നാല്‍ ഇതേ ചെടികള്‍ തന്നെ മറ്റു ചിലരുടെ വീട്ടുമുറ്റത്ത്…

By Harithakeralam
കോളേജ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു: ജമന്തിപ്പൂക്കള്‍ വിറ്റ് സമ്പാദിക്കുന്നത് കോടികള്‍

കൊല്‍ക്കത്ത് നഗരത്തിനോട് ചേര്‍ന്ന് താമസിക്കുന്ന അരൂപ് ഘോഷ് എന്ന യുവാവിന്റെ ജീവിതം മാറ്റി മറിച്ചത് ജമന്തിപ്പൂക്കളാണ്. ജമന്തിപ്പൂവും തൈകളും വിത്തുമെല്ലാം വില്‍പ്പന നടത്തി അരൂപ് സമ്പാദിക്കുന്നത് കോടികളാണ്.…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs