ലാക്റ്ററേറ്റ് കലര്‍ന്ന മണ്ണില്‍ മത്തന്‍ നല്ല വിളവ് നല്‍കണമെങ്കില്‍ പ്രത്യേക പരിചരണം നല്‍കിയേ പറ്റൂ.
മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലെന്നാണ് പഴം ചൊല്ല്. എന്നാല്‍ മത്തന്‍ തന്നെ മര്യാദയ്ക്ക് വിളയുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഇതിന് പ്രധാന കാരണം നമ്മുടെ പരിചരണത്തിലെ പോരായ്മകള്‍ തന്നെയാണ്. ലാക്റ്ററേറ്റ് കലര്‍ന്ന മണ്ണില്‍ മത്തന്‍ നല്ല വിളവ് നല്‍കണമെങ്കില്‍ പ്രത്യേക പരിചരണം നല്‍കിയേ പറ്റൂ.
ഗുണങ്ങള്‍
കാല്‍സ്യം, വൈറ്റിമന്‍ എ, മംഗ്നീഷ്യം, പ്രോട്ടീന്‍, പൊട്ടാസ്യം, സിങ് എന്നിവയെല്ലാം ധാരാളം അടങ്ങിയ പച്ചക്കറിയാണ് മത്തന്‍. ക്യാന്‍സര്‍, പ്രമേഹം എന്നിവയെ ചെറുക്കാനും കണ്ണ്, ഹൃദയം എന്നിവയുടെ ആരോഗ്യത്തിനും മത്തന്‍ ഏറെ നല്ലതാണ്. മത്തങ്ങയെപ്പോലെ ഇതിന്റെ ഇലയും പൂവും കുരുവുമെല്ലാം നാം കഴിക്കാറുണ്ട്. എന്നാല്‍ മുകളില്‍പ്പറഞ്ഞവയെല്ലാം മത്തങ്ങയിലുണ്ടാകണമെങ്കില്‍ നാം വളമായി ഇവ നല്‍കിയേ പറ്റൂ. കേരളത്തിലെ മണ്ണില്‍ ഇത് വളരെ കുറവായതിനാല്‍ വളമായി തന്നെ നല്‍കണം.
പൂ കൊഴിച്ചില്‍
മത്തന്‍ കൃഷി ചെയ്യുന്ന എല്ലാവരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമാണ് പൂ കൊഴിച്ചില്‍. മൂലകങ്ങളുടെ അഭാവം തന്നെയാണിതിന് കാരണം. നടാനായി തടം ഒരുക്കുന്നതുമുതല്‍ ഇക്കാര്യം ശ്രദ്ധിക്കണം. മണ്ണ് നന്നായി കിളച്ച് ഇളക്കി കുമ്മായം ചേര്‍ത്ത് നനയ്ക്കണം. തടങ്ങള്‍ തമ്മിലും വിത്തിട്ട കുഴികള്‍ തമ്മിലും നാല് അടിയെങ്കിലും അകലം പാലിക്കണം. എന്നാലെ വളങ്ങള്‍ വലിച്ചെടുക്കാന്‍ പാകത്തിന് വള്ളികള്‍ക്ക് വളരാന്‍ കഴിയൂ.
വളപ്രയോഗം
കുമ്മായം ചേര്‍ത്തിളക്കിയ ശേഷം മാത്രമേ വിത്തിടാന്‍ പാടൂ എന്നു മുന്നേ പറഞ്ഞല്ലോ. ഇനി അഞ്ച് കിലോയെങ്കിലും കാലിവളം ചേര്‍ത്ത് മണ്ണിളക്കണം. ട്രൈക്കോഡര്‍മ ചേര്‍ത്തിളക്കിയ കാലിവളമാണെങ്കില്‍ ഏറെ നല്ലത്. നട്ട് 15 ദിവസം കഴിഞ്ഞാല്‍ തടത്തില്‍ മഗ്നീഷ്യം സള്‍ഫേറ്റ് ചേര്‍ക്കാം 35 ഗ്രാം എന്ന തോതില്‍ ചേര്‍ക്കുന്നത് ഏറെ നല്ലതാണ്. മഞ്ഞളിപ്പ് വരുകയാണെങ്കില്‍ കുമ്മായം ചേര്‍ത്തു പരിഹരിക്കണം.
വള്ളികള്‍ പടര്‍ത്താം
നല്ല സൂര്യപ്രകാശം ലഭിച്ചാല്‍ മാത്രമേ വള്ളികള്‍ ആരോഗ്യത്തോടെ വളരൂ. ഇവയ്ക്ക് പടരാനായി നിലത്ത് ഉണങ്ങിയ തെങ്ങിന്‍പട്ടയും കരിയിലകളുമിട്ടു കൊടുക്കാം. നല്ല പോലെ കായ്കള്‍ വരാനുമിതു സഹായിക്കും. കൃത്യമായി ഇടവേളകളില്‍ വളപ്രയോഗം നടത്തണം. മത്തന്‍ വണ്ടുകളും പുഴുക്കളുമെല്ലാം ശത്രുക്കളായി എത്തും. ഇതിന് ഫിഷ് അമിനോ ആഡിഡ്, വേപ്പെണ്ണ കലര്‍ന്ന കീടനാശിനികള്‍ ഉപയോഗിക്കാം.
ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ഇവയുടെ നിര്‍മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…
തക്കാളി കൃഷിയുടെ കാര്യത്തില്‍ നമ്മള് കേരളീയര്‍ വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ വീട്ടാവശ്യത്തിനുള്ളവ…
വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന്‍ നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില്‍ ഒഴിവാക്കാനും തുടങ്ങി കര്‍ഷകര്‍ക്ക് സഹായകമാകുന്ന ചില നാട്ടറിവുകള്‍.
വേനല്‍ മഴ നല്ല പോലെ ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്‍ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…
കരിയില ധാരാളം ലഭിക്കുന്ന സമയമാണിപ്പോള്‍. കരിയില കത്തിക്കാതെ ചെടികളുടെ തടത്തിലിട്ടു കൊടുക്കാം. മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കാനിതു സഹായിക്കും. കത്തുന്ന വേനലിലും തണുപ്പും ചൂടും മണ്ണിനും വിളകള്‍ക്കും ഇതിലൂടെ…
വെയിലും മഴയും മഞ്ഞുമൊന്നും പ്രശ്നമാക്കാതെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. പൊള്ളുന്ന വെയിലത്തും കോരിച്ചൊരിയുന്ന മഴക്കാലത്തും വെണ്ട ഒരു പോലെ വിളവ് തരും. ഉത്സവ സീസണുകളില്‍ വെണ്ടയ്ക്ക് നല്ല വിലയും…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…
വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്കിയാല് മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം. സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…
© All rights reserved | Powered by Otwo Designs
Leave a comment