കൃഷിത്തോട്ടത്തിന് പുത്തനുണര്‍വ് നല്‍കാന്‍ ജീവാമൃതം

ചെലവ് കുറഞ്ഞതും അടുക്കളത്തോട്ടത്തിലെ എല്ലാത്തരം പച്ചക്കറികള്‍ക്കും മറ്റു ഫല വൃഷങ്ങള്‍ക്കും പുത്തന്‍ ഉണര്‍വും മികച്ച വിളവും നല്‍കാന്‍ പോന്നതുമാണ് ജീവാമൃതം.

By Harithakeralam
2024-04-06

വേനലില്‍ വാടി നില്‍ക്കുന്ന കൃഷിത്തോട്ടത്തിന് പുത്തനുണര്‍വ് നല്‍കാന്‍ അനുയോജ്യമായ ജൈവലായനിയാണ് ജീവാമൃതം. ചക്കയും മാങ്ങയും മറ്റു പഴങ്ങളുമെല്ലാം പഴുക്കാന്‍ തുടങ്ങുന്ന സമയമാണിപ്പോള്‍. നിരവധി പഴങ്ങള്‍ നാം വേണ്ട രീതിയില്‍ ഉപയോഗിക്കാത്തതിനെ തുടര്‍ന്ന് കേടായിപ്പോകുന്നുണ്ട്. ഇവയെല്ലാം ഉപയോഗിച്ച് ഒന്നാംതരം ജൈവവളങ്ങളാക്കി കൃഷിയെ പരിപോഷിപ്പിക്കാന്‍ സാധിക്കും. ഇതില്‍ പ്രധാനമാണ് ജീവാമൃതം. വളരെ ചെലവ് കുറഞ്ഞതും അടുക്കളത്തോട്ടത്തിലെ എല്ലാത്തരം പച്ചക്കറികള്‍ക്കും മറ്റു ഫല വൃഷങ്ങള്‍ക്കും പുത്തന്‍ ഉണര്‍വും മികച്ച വിളവും നല്‍കാന്‍ പോന്നതുമാണ് ജീവാമൃതം.

ജീവാമൃതത്തിന്റെ ഗുണങ്ങള്‍

1. സസ്യങ്ങള്‍ക്കാവശ്യമുള്ള എല്ലാ മൂലകങ്ങളും ലഭിക്കുന്നു.  

2. മണ്ണിന്റെ ആരോഗ്യം പുഷ്ടിപ്പെടുത്തി നിലനിര്‍ത്തുന്നു.

3. സസ്യങ്ങളെ വരള്‍ച്ചയെ അതിജീവിക്കാന്‍ സഹായിക്കുന്നു.

4. മണ്ണില്‍ സൂക്ഷ്മാണുക്കളും വിരകളും പെരുകുന്നു.  

5. റബ്ബര്‍ പാലിന് കൊഴുപ്പ് കൂടുന്നു.  

6. ക്യഷിച്ചെലവ് തീരെ കുറവും വിളവ് കൂടുതലുമാണ്.  

7. പുരയിടത്തിലെ കൊതുകു ശല്യം മാറുന്നു.  

8. നെല്‍ മണികള്‍ക്ക് സ്വര്‍ണ്ണ നിറം ലഭിക്കുന്നു

തയ്യാറാക്കുന്ന രീതി

വന്‍പയര്‍ 100 ഗ്രാം തലേ ദിവസം വെള്ളത്തിലിട്ട് രാവിലെ വെള്ളമൂറ്റി തുണിയില്‍ കിഴി കെട്ടി വയ്ക്കുക. ഒന്നു രണ്ടു ദിവസത്തിനുള്ളില്‍ പയര്‍ കിളിര്‍ത്തു വരും. കിളിര്‍ത്ത പയര്‍ അരച്ചെടുക്കുക. 10 ലിറ്റര്‍ കൊള്ളുന്ന ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ ഒരു കിലോ ചാണകവും ഒരു പിടി മണ്ണും പയറരച്ചതും 500 ഗ്രാം പഴവും (ഏത് തരം പഴവും ഇതിനായി ഉപയോഗിക്കാം) കൂട്ടി നന്നായി ഇളക്കുക. പഴം കൈകൊണ്ട് ഉടച്ച് തൊലി ഉള്‍പ്പെടെ ചേക്കുന്നതാണ് നല്ലത്. 750 ml ഗോമൂത്രവും അഞ്ച് ലിറ്റര്‍ ശുദ്ധ ജലവും ചേര്‍ത്ത് ഒരു വടി ഉപയോഗിച്ച് നന്നായി ഇളക്കുക. അതിനു ശേഷം ഒരു ചാക്കു കൊണ്ട് മൂടി തണലത്ത് വയ്ക്കുക. ദിവസവും മൂന്നു നേരം ഇളക്കണം. മൂന്നാം ദിവസം ഒരു ലിറ്ററെടുത്ത് 10 ലിറ്റര്‍ വെള്ളം ചേര്‍ത്ത് എല്ലാ വിളകളുടെയും ചുവട്ടില്‍ ഒഴിച്ചു കൊടുക്കാം.

പച്ചക്കറികള്‍ക്കും പഴച്ചെടികള്‍ക്കും

തെങ്ങ്, കവുങ്ങ്, മാവ്, കൊക്കോ, ജാതി, വാഴ, പൈനാപ്പിള്‍, പച്ചക്കറികള്‍, ചീര, നെല്ല് ഇവയ്‌ക്കെല്ലാം ഉത്തമമാണ്. പാടത്ത് വെള്ളമുള്ളതിനാല്‍ നെല്ലില്‍ പ്രയോഗിക്കുമ്പോള്‍ വെള്ളം ചേര്‍ക്കേണ്ട ആവശ്യമില്ല. ഈ വളം പ്രയോഗിച്ചാല്‍ വിളകളില്‍ കാര്യമായ രോഗങ്ങളോ കീടങ്ങളോ വരില്ല. എല്ലാ വിളകളിലും രാസവളം ചെയ്യുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ വിളവ് കൂടുതലായിരിക്കും. ഏഴു ദിവസം വരെ ഈ വളം സൂക്ഷിച്ചുവയ്ക്കാം. പഴക്കടകളില്‍ കേടായ പഴങ്ങള്‍ വെറുതെ കളയുന്നത് വാങ്ങി ഇതിനായി ഉപയോഗിക്കാം.

Leave a comment

വിളവ് വര്‍ധിപ്പിക്കാം - കീടങ്ങളെ തുരത്താം ; പ്രയോഗിക്കൂ എഗ്ഗ് അമിനോ ആസിഡ്

ഒന്നു രണ്ടു മഴ കിട്ടിയതോടെ പച്ചക്കറിച്ചെടികള്‍ അല്‍പ്പമൊന്നു ജീവന്‍ വച്ചു നില്‍ക്കുകയായിരിക്കും. എന്നാല്‍ പല തരത്തിലുള്ള കീടങ്ങളും ഈ സമയത്ത് പ്രശ്‌നക്കാരായി എത്തും. ഇവയെ തുരത്താനും  പച്ചക്കറികളുടെ…

By Harithakeralam
പയറിലും വഴുതനയിലും നിറയെ കായ്കള്‍; റോസാച്ചെടി പൂത്തുലയും: പ്രയോഗിക്കാം അത്ഭുത ലായനി

മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…

By Harithakeralam
കാന്താരിക്കൃഷിയില്‍ വില്ലന്‍മാരായി ഇലപ്പേനും വെളളീച്ചയും

ഏതു കാലാവസ്ഥയിലും നന്നായി വളരുന്ന കാന്താരി മുളകിനെ സാധാരണ കീട-രോഗ ബാധ വലിയ തോതില്‍ ബാധിക്കാറില്ല. എന്നാല്‍ ചൂട് അനിയന്ത്രിതമായി വര്‍ധിച്ച സാഹചര്യത്തില്‍ ഇലപ്പേന്‍, വെള്ളീച്ച പോലുള്ളവ കാന്താരിയെ വലിയ തോതില്‍…

By Harithakeralam
ഇലകള്‍ക്ക് മഞ്ഞളിപ്പ് ; വാടിത്തളര്‍ന്ന് ചെടികള്‍ - പരിഹാരം ഇതൊന്നു മാത്രം

പച്ചക്കറികള്‍ മുതല്‍ ഫല വൃക്ഷങ്ങളും തെങ്ങും കവുങ്ങുമെല്ലാം ഇലകള്‍ മഞ്ഞളിച്ചു വാടിത്തളര്‍ന്നു നില്‍ക്കുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയാണിപ്പോള്‍. കനത്ത ചൂട് മൂലം ചെടികള്‍ക്കെല്ലാം ക്ഷീണമുണ്ടെങ്കിലും മഞ്ഞളിപ്പ്…

By Harithakeralam
കോഴിക്കാഷ്ടം വിളകള്‍ക്ക് പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക

എല്ലാം തികഞ്ഞ ജൈവവളമാണ് കോഴിക്കാഷ്ടം. കേരളത്തിലും അയല്‍സംസ്ഥാനങ്ങളിലും ധാരാളം കോഴിഫാമുകള്‍ ഉള്ളതിനാല്‍ ഇതു ലഭിക്കാനും ബുദ്ധിമുട്ടില്ല. അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലുമെല്ലാം നമ്മള്‍ ധാരാളം കോഴിക്കാഷ്ടം…

By Harithakeralam
തക്കാളിയില്‍ ചിത്രകീടം

തക്കാളിച്ചെടിയെ ആക്രമിക്കുന്നതില്‍ പ്രധാനിയാണ് ചിത്രകീടം. ഇലകളില്‍ക്കൂടി വളഞ്ഞുപുളഞ്ഞു വെള്ള നിറത്തിലുള്ള വരകള്‍ കാണുന്നതാണ് പ്രഥമ ലക്ഷണം. പിന്നീട് ഇവ കരിഞ്ഞ് ഇലകള്‍ നശിച്ചുപോകുന്നു. ചെറിയ തൈകളിലും വലിയ…

By Harithakeralam
പൂകൊഴിച്ചില്‍ തടയാന്‍ കടലപ്പിണ്ണാക്കും ശര്‍ക്കരയും

വേനല്‍ക്കാലത്ത് പച്ചക്കറികളില്‍ കാണുന്ന പ്രധാന പ്രശ്‌നമാണ് പൂകൊഴിച്ചില്‍. കടുത്ത ചൂട് കാരണം പൂക്കളെല്ലാം കൊഴിയുന്നു, ഇതിനാല്‍ വിളവ് ലഭിക്കുന്നുമില്ല. പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളിലാണ് ഈ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ സോപ്പ് പൊടിയും പുല്‍ത്തൈലവും

പയര്‍ കൃഷി ചെയ്യുന്നുണ്ടോ...? എന്നാല്‍ മുഞ്ഞ ശല്യം ഉറപ്പാണ്. ഏതു കാലാവസ്ഥയില്‍ പയര്‍ വളര്‍ത്തിയാലും നശിപ്പിക്കാനായി മുഞ്ഞയെത്തും. മുഞ്ഞയുടെ കൂടെയെത്തുന്ന ഉറുമ്പുകളും പയറിന്റെ കായും ഇളം തണ്ടുകളും തിന്നു…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs