തനി നാടന്‍ നായ്ക്കളാണ് കോമ്പൈ, നമ്മുടെ കാലാവസ്ഥയില്‍ മിതമായ തീറ്റയില്‍ അസുഖങ്ങള്‍ ഒന്നുമില്ലാതെ ഇവ വളരും.
തമിഴ്‌നാട്ടിലെ തേനി ജില്ലയിലുള്ളൊരു മലയോര പട്ടണമാണ് കോമ്പൈ... പശ്ചിമഘട്ട മലനിരകളുടെ താഴ്‌വരയിലുള്ള മനോഹര ഗ്രാമം. ഈ ഗ്രാമത്തിന് പേരും പ്രശസ്തിയും നല്‍കിയത് നായ്ക്കളാണ്... കോമ്പൈ നായ്ക്കള്‍. രാജപാളയത്തെപ്പോലെ യുദ്ധ വീരന്‍ തന്നെയാണ് കോമ്പൈയും. മരുതപാണ്ഡ്യന്റെ സൈന്യത്തിനൊപ്പം ചേര്‍ന്ന് ബ്രിട്ടീഷ് സൈന്യത്തെ കടിച്ചോടിച്ച വീരന്‍മാരാണിവര്‍. നൂറ്റാണ്ടുകളായി മനുഷ്യനൊപ്പമുള്ള കോമ്പൈ നായ്ക്കള്‍ കേരളത്തില്‍ അത്രയധികം പ്രചാരത്തില്‍ ഇല്ല.
തനി നാടന്‍ നായ്ക്കളാണ് കോമ്പൈ, നമ്മുടെ കാലാവസ്ഥയില്‍ മിതമായ തീറ്റയില്‍ അസുഖങ്ങള്‍ ഒന്നുമില്ലാതെ ഇവ വളരും. കണ്ടാല്‍ നമ്മുടെ നാട്ടിലുള്ള തെരുവു നായ്ക്കളുടെ ലുക്ക് തന്നെയാണ്. കറുത്ത നിറമുള്ള മുഖമാണിവയുടെ പ്രത്യേകത. സാധാരണ രോമം മാത്രമുള്ള ഇവയുടെ കൈകാലുകള്‍ ബലിഷ്ഠമായിരിക്കും. നല്ല വേഗത്തില്‍ ഒടാനുള്ള കഴിവുമുണ്ട്. ശക്തമായ കോമ്പല്ലുകളാണ് മറ്റൊരു പ്രത്യേകത. കോമ്പല്ലുകള്‍ ശക്തമായതിനാലാണ് കോമ്പൈ എന്ന പേരു കിട്ടിയതെന്നും പറയപ്പെടുന്നുണ്ട്. കണ്ണുകളുടെ മുകളില്‍ കറുത്ത പാട്, കറുത്ത നഖം, മുതുകിലും വാലിലും ബ്ലാക്ക് ഷേഡ് എന്നിവയെല്ലാം ഇവയുടെ പ്രത്യേകതകളാണ്. ഏകദേശം 20 മുതല്‍ 30 വരെ കിലോ തൂക്കം വയ്ക്കുന്ന ഇവ 14 മുതല്‍ 16 വര്‍ഷം വരെ ജീവിക്കും.
വനത്തിന് അടുത്ത് കൃഷി ചെയ്തു ജീവിച്ചിരുന്നവരാണ് കോമ്പൈ നായ്ക്കളെ വളര്‍ത്തിയിരുന്നത്. കൃഷിയിടം നശിപ്പിക്കാനെത്തുന്ന വന്യമൃഗങ്ങളെ തുരത്താന്‍ ഏറെ കേമന്‍മാരാണിവര്‍. നാലു കോമ്പൈ ചേര്‍ന്നാല്‍ ഒരു പുലി പറക്കുമെന്നാണ് തമിഴ്‌നാട്ടിലെ വര്‍ത്തമാനം. നമ്മുടെ നാട്ടില്‍ കാട്ടുപന്നിയെ തുരത്താനിപ്പോള്‍ ധാരാളം പേര്‍ കോമ്പൈയെ വളര്‍ത്തുന്നുണ്ട്. കരടിയെ വരെ ആക്രമിച്ച് ഓടിക്കുന്നതിനാല്‍ ബിയര്‍ ഹൗണ്ട് എന്നും വിളിപ്പേരുണ്ട്.
ആക്രമണ സ്വഭാവം കൊണ്ട് ഇന്ത്യന്‍ റോട്ട് വീലര്‍ എന്നു വിശേഷിപ്പിക്കുന്നു. 18ാം നൂറ്റാണ്ടില്‍ മരുതുപാണ്ഡ്യര്‍ ബ്രിട്ടീഷുകാരുമായി യുദ്ധം ചെയ്തപ്പോള്‍ പ്രധാന കുന്തമുന കോമ്പൈ നായ്ക്കളായിരുന്നു. വെടിക്കോപ്പ് ഉള്ളതു കൊണ്ടുമാത്രമാണ് ഈ യുദ്ധം വെള്ളക്കാര്‍ ജയിച്ചതെന്നും കോമ്പൈ നായ്ക്കളുടെ കടിയേറ്റ് സായിപ്പ് ഏറെ ബുദ്ധിമുട്ടിയെന്നുമാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. നല്ല ഉരിശുള്ള കോമ്പൈ നായ്ക്കളെയെല്ലാം വെള്ളപ്പട്ടാളം വെടിവച്ചു കൊല്ലുകയും ചെയ്തുവത്രേ.
ജീവനുള്ള സിസി ടിവിയെന്ന് കോമ്പൈ നായ്ക്കളെ പറ്റി പറഞ്ഞാല്‍ ഒട്ടും കുറഞ്ഞു പോകില്ല. കാരണം സ്വന്തം അധീനതയിലുള്ള സ്ഥലത്തേക്ക് ഇവര്‍ ആരെയും അടുപ്പിക്കില്ല. ഏതു സമയത്തും ആക്റ്റീവായി ഓടി നടക്കുക ഇവയുടെ രീതിയാണ്. ചെറുപ്പം മുതലേ പരിശീലനം നല്‍കിയില്ലെങ്കില്‍ മറ്റു നായ്ക്കളോടോ ജീവികളോടെ ഇണങ്ങില്ല. സ്വന്തം യജമാനനോട് മാത്രമായിരിക്കും കൂറ്, തക്കം കിട്ടിയാല്‍ മനുഷ്യനെ കടിക്കാനും ഒട്ടും മടിയില്ല. എസ്‌റ്റേറ്റുകളിലും മറ്റും വളര്‍ത്താനാണ് ഇവ അനുയോജ്യം. ഫഌറ്റുകളിലും ചെറിയ വീടുകളിലുമൊന്നും വളര്‍ത്താന്‍ അനുയോജ്യമല്ല. ഇന്ത്യന്‍ ബ്രീഡ് നായ്ക്കളെ സംരക്ഷിക്കുന്ന പലരും ഇപ്പോള്‍ കോമ്പൈ നായ്ക്കളെയും സംരക്ഷിക്കുന്നുണ്ട്.
വളര്‍ത്തുമത്സ്യങ്ങളെ ഭീമന്മാരാണ് ജയന്റ് ഗൗരാമികള്‍. പേരു സൂചിപ്പിക്കുന്നതുപോലെ വലുപ്പം തന്നെ ഇതിന്റെ പ്രധാന പ്രത്യേകത. ഇവയുടെ പ്രധാന ഭക്ഷണം ഇലകളായതിനാല്‍ തീറ്റയ്ക്കുവേണ്ടി പ്രത്യേകം പണം മുടക്കേണ്ടതില്ല.…
കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നല്‍കുന്നതായി അനുഭവസ്ഥര്‍ പറയുന്നു.…
രാജ്യത്തിന്റെ പാലുല്‍പാദനരംഗം മികച്ചതാക്കാന്‍ അത്യുല്‍പാദനശേഷിയുള്ള രണ്ടു സിന്തറ്റിക് പശുവിനങ്ങളെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ സര്‍ക്കാര്‍. അത്യുല്‍പാദനശേഷിയുള്ള കരണ്‍ ഫ്രീസ്, വൃന്ദാവനി…
പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്‍കി താലോലിക്കുന്നവരുമുണ്ടാകും. കാലാവസ്ഥ ചൂടു കൂടിയതായതോടെ…
ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍…
കുട്ടി ജനിച്ചയുടന്‍ തന്നെ ശാസ്ത്രീയ പരിചരണങ്ങളും തുടങ്ങണം. വിദേശ ജനുസുകളില്‍പ്പെട്ട പശുക്കള്‍ക്ക് ശാസ്ത്രീയ പരിചരണം നിര്‍ബന്ധമാണ്.
കുട്ടി ജനിച്ചയുടന്‍ അനുവര്‍ത്തിക്കേണ്ട പരിപാലന മുറകള്‍
1)…
1963ല്‍ ഇന്‍ഡോ സ്വിസ്സ് പ്രൊജക്റ്റ് മാട്ടുപട്ടിയില്‍ ആരംഭിച്ചതുമുതല്‍ കേരളത്തില്‍ സങ്കരയിനം പശുക്കളുടെ ആവിര്‍ഭാവമായി. ഇന്ത്യയില്‍ തന്നെ ആദ്യമായി കാളകളുടെ ബീജം ഗാഢശീതികരണം നടത്തി, കൃത്രിമ ബീജ സങ്കലനപ്രക്രിയയിലൂടെ…
അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തേക്ക് കേരളം കടന്നു കൊണ്ടിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും ചൂട് പ്രശ്നം സൃഷ്ടിക്കും. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്കാണ് ചൂട്…
© All rights reserved | Powered by Otwo Designs
Leave a comment