കടുത്ത ചൂടിന് അറുതി വരുത്തി കേരളത്തില്‍ എല്ലായിടത്തും നല്ല മഴ ലഭിച്ചു കഴിഞ്ഞു. പയര്‍ നടാനുള്ള ഒരുക്കങ്ങള്‍ ഇനിയാരംഭിക്കാം.
അടുക്കളത്തോട്ടത്തിലെ സൂപ്പര്‍ സ്റ്റാറാണ് പയര്‍. അച്ചിങ്ങ എന്ന പേരിലും അറിയപ്പെടുന്നു. അടുക്കളത്തോട്ടത്തില്‍ അനായാസം നട്ടുവളര്‍ത്താവുന്ന ഇനമാണിത്. രുചികരമായ തോരനും മെഴുക്കുപുരട്ടിയുമാണ് പയര്‍ കൊണ്ടുള്ള പ്രധാന വിഭവം. നമുക്കാവശ്യമായ വിറ്റാമിനുകളും ധാതുലവണങ്ങളും പ്രോട്ടീനും ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ളത് പയറു വര്‍ഗങ്ങളിലാണ്. വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി 1, ബി 2, ബി 6, വിറ്റാമിന്‍ സി, നിക്കോട്ടിനിക് ആസിഡ് എന്നിവ പയറില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ വയറിലെ കാന്‍സറിനെ പ്രതിരോധിക്കുകയും പ്രമേഹം നിയന്ത്രിക്കുകയും ചെയ്യുന്നു. കൊളസ്ട്രോള്‍ കുറയ്ക്കാനും പയര്‍ സഹായിക്കും. കനകമണി, ഫിലിപ്പൈന്‍സ്, അക്കോഗരിമ, പൂസാകോമള്‍, കുരുത്തോലപ്പയര്‍, മാലിക, ശാരിക, വൈജയന്തി, കൈരളി എന്നിവയാണ് പ്രധാന പയര്‍ ഇനങ്ങള്‍. കടുത്ത ചൂടിന് അറുതി വരുത്തി കേരളത്തില്‍ എല്ലായിടത്തും നല്ല മഴ ലഭിച്ചു കഴിഞ്ഞു. പയര്‍ നടാനുള്ള ഒരുക്കങ്ങള്‍ ഇനിയാരംഭിക്കാം.
മണ്ണും ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും അല്‍പ്പം എല്ലുപൊടിയും കൂട്ടി കലര്‍ത്തി തടങ്ങളൊരുക്കിയാണ് പയര്‍ നടേണ്ടത്. നാടന്‍ പയറാണ് നടുന്നതെങ്കില്‍ പയറു വിത്ത് ഒരു മണിക്കൂറെങ്കിലും സ്യൂഡോമോണസ് ലായനിയിലിട്ടുവയ്ക്കുന്നത് നല്ലതാണ്. മുള പെട്ടെന്ന് കരുത്താര്‍ജ്ജിക്കുന്നതിനും ഫംഗസ് ബാധ പ്രതിരോധിക്കാനുമിതു സഹായിക്കും. ഒരു തടത്തില്‍ മൂന്നോ നാലോ പയറു വിത്തുകള്‍ നടണം. തടങ്ങള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലം വേണം. നട്ടയുടനെ (വേനക്കാലത്താണങ്കില്‍) വെള്ളം തളിച്ചു കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 15 -20 ദിവസം കൊണ്ട് പയറിന് വള്ളി വന്നു തുടങ്ങും. അപ്പോള്‍ പടര്‍ന്നു കയറാന്‍ കമ്പ് കുത്തിക്കൊടുക്കണം. പയറു വള്ളി മുകളിലെത്തുന്നതിന് അനുസരിച്ച് പടര്‍ന്നു പന്തലിക്കാന്‍ അനുവദിക്കണം. പന്തലിനു പകരം ശിഖരങ്ങളുള്ള വലിയകമ്പ് നാട്ടിയും പയര്‍ കൃഷി ചെയ്യാം. 15 ദിവസം കഴിഞ്ഞ് കോഴിക്കാഷ്ഠം, ചാണകപ്പൊടി, എന്നിവയിലേതെങ്കിലും ഒന്ന് മണ്ണില്‍ ചേര്‍ത്ത് പൊടിമണ്ണ് വിതറിക്കൊടുക്കണം. പിന്നീട് 15 ദിവസം കഴിയുമ്പോള്‍ പച്ചിലകള്‍ ഇട്ട് അതിനു മുകളില്‍ പച്ചച്ചാണക കുഴമ്പ് ഒഴിച്ചുകൊടുക്കുന്നത് ചെടികള്‍ക്ക് നല്ല വളര്‍ച്ചകിട്ടാന്‍ കാരണമാവും.
സ്ഥല പരിമിതിയുള്ളവര്‍ക്ക് ചാക്കിലും ഗ്രോബാഗിലും ഇതേ രീതിയില്‍ പയര്‍ കൃഷിചെയ്യാം. സിമന്റ് ചാക്കാണെങ്കില്‍ വെള്ളത്തില്‍ കഴുകി വൃത്തിയാക്കിതിനു ശേഷമേ ഉപയോഗിക്കാവു. മണ്ണ്, പഴകിയ ചകിരിച്ചേര്‍ കമ്പോസ്റ്റ്, ചാണകപ്പൊടിയും അല്‍പ്പം എല്ല് പൊടി അത്രതന്നെ വേപ്പിന്‍പ്പിണ്ണാക്ക് എന്നിവ ചേര്‍ത്തു നടീല്‍ മിശ്രിതം തയ്യാറാക്കാം. ശേഷം ഗ്രോബാഗിന്റെ 70 ശതമാനം നിറച്ചു പയര്‍ വിത്ത് പാകാം. ഒരു ഗ്രോബാഗില്‍ രണ്ട് വിത്തെന്ന കണക്കിന് നടുന്നതിനു കുഴപ്പമില്ല. പയര്‍ വള്ളി വീശി തുടങ്ങുന്നത് അനുസരിച്ചു പന്തലില്‍ കയറ്റണം.
ഗ്രോബാഗില്‍ പതിനഞ്ച് - ഇരുപത് ദിവസം കൂടുമ്പോള്‍ ജൈവവളങ്ങള്‍ നല്‍കുന്നത് വളര്‍ച്ച വേഗത്തിലാക്കും. വളങ്ങള്‍ വെള്ളത്തിലിട്ട് ഇളക്കിയെടുത്ത് ലായനി രൂപത്തില്‍ ഒഴിക്കുന്നതും വളരെ ഫലപ്രദമാണ്. കടല പിണ്ണാക്ക് - ചാണക ലായനിയുടെ തെളിനീര് വേരിന് ചുറ്റും ഒഴിച്ച് കൊടുക്കുന്നതും നല്ല കായ്ഫലമുണ്ടാകാന്‍ സഹായിക്കും.നൈട്രജന്‍ വളങ്ങളുടെ കുറവ് കൊണ്ട് ഇലകള്‍ മഞ്ഞളിക്കുന്നതായി കാണാറുണ്ട്. പയറിന്റെ തടത്തില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. ഇങ്ങനെ സംഭവിച്ചാല്‍ ഇലകള്‍ക്ക് മഞ്ഞളിച്ച് സാവധാനം പയര്‍ച്ചെടി നശിച്ചുപ്പോകും. തടത്തില്‍ എപ്പോഴും നീര്‍വാഴ്ച്ച ഉറപ്പാക്കണം പ്രത്യേകിച്ച് മഴക്കാലത്ത്.
ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ഇവയുടെ നിര്‍മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…
തക്കാളി കൃഷിയുടെ കാര്യത്തില്‍ നമ്മള്‍ കേരളീയര്‍ വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ വീട്ടാവശ്യത്തിനുള്ളവ…
വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന്‍ നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില്‍ ഒഴിവാക്കാനും തുടങ്ങി കര്‍ഷകര്‍ക്ക് സഹായകമാകുന്ന ചില നാട്ടറിവുകള്‍.
വേനല്‍ മഴ നല്ല പോലെ ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്‍ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്‍ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…
കരിയില ധാരാളം ലഭിക്കുന്ന സമയമാണിപ്പോള്‍. കരിയില കത്തിക്കാതെ ചെടികളുടെ തടത്തിലിട്ടു കൊടുക്കാം. മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കാനിതു സഹായിക്കും. കത്തുന്ന വേനലിലും തണുപ്പും ചൂടും മണ്ണിനും വിളകള്‍ക്കും ഇതിലൂടെ…
വെയിലും മഴയും മഞ്ഞുമൊന്നും പ്രശ്‌നമാക്കാതെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. പൊള്ളുന്ന വെയിലത്തും കോരിച്ചൊരിയുന്ന മഴക്കാലത്തും വെണ്ട ഒരു പോലെ വിളവ് തരും. ഉത്സവ സീസണുകളില്‍ വെണ്ടയ്ക്ക് നല്ല വിലയും…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…
വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്‍കിയാല്‍ മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം. സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…
© All rights reserved | Powered by Otwo Designs
Leave a comment