ഇലകള്‍ക്ക് മഞ്ഞളിപ്പ് ; വാടിത്തളര്‍ന്ന് ചെടികള്‍ : മംഗ്നീഷ്യം കുറവ് പരിഹരിക്കാം

ഇലകള്‍ മഞ്ഞളിച്ചതു കാരണം ചെടിക്ക് തീരെ ആരോഗ്യമില്ലാതാകുന്നു. വടക്കന്‍ കേരളത്തിലാണ് ഈ പ്രശ്‌നം രൂക്ഷമായിട്ടുള്ളത്. മംഗ്‌നീഷ്യമെന്ന മൂലകത്തിന്റെ കുറവാണിതിനു കാരണം.

By Harithakeralam
2025-04-10

പച്ചക്കറികള്‍ മുതല്‍ ഫല വൃക്ഷങ്ങളും തെങ്ങും കവുങ്ങുമെല്ലാം ഇലകള്‍ മഞ്ഞളിച്ചു വാടിത്തളര്‍ന്നു നില്‍ക്കുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയാണിപ്പോള്‍. കനത്ത ചൂട് മൂലം ചെടികള്‍ക്കെല്ലാം ക്ഷീണമുണ്ടെങ്കിലും മഞ്ഞളിപ്പ് വലിയ പ്രശ്‌നം സൃഷ്ടിക്കുകയാണ്. ഇലകള്‍ മഞ്ഞളിച്ചതു കാരണം ചെടിക്ക് തീരെ ആരോഗ്യമില്ലാതാകുന്നു. വടക്കന്‍ കേരളത്തിലാണ് ഈ പ്രശ്‌നം രൂക്ഷമായിട്ടുള്ളത്. മംഗ്‌നീഷ്യമെന്ന മൂലകത്തിന്റെ കുറവാണിതിനു കാരണം. കേരളത്തിലെ മണ്ണില്‍ മംഗ്‌നീഷ്യത്തിന്റെ കുറവ് വലിയ തോതിലുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. രണ്ടു വെള്ളപ്പൊക്കങ്ങളും കാലാവസ്ഥയിലുണ്ടായ മാറ്റവുമെല്ലാം ഇതിനു കാരണമാണ്. മംഗ്‌നീഷ്യത്തിന്റെ കുറവ് പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കാം.

1. ഒരേക്കര്‍ സ്ഥലത്തേക്ക് 32 കിലോ എന്നതാണ് വിദഗ്ധര്‍ അംഗീകരിച്ച കണക്ക്. ഇത് മണ്ണൊരുക്കുമ്പോള്‍ ചേര്‍ത്ത് കൊടുക്കാം.

2. ഒരു തെങ്ങിന് വര്‍ഷം അര കിലോ തടത്തിലിട്ടു കൊടുക്കാം. ഇത് ഒരു കിലോവരെയായാലും പ്രശ്‌നമില്ല.

3. പച്ചക്കറികള്‍ക്ക്  ഒരു സെന്റിലേക്ക് 320 ഗ്രാം എന്നതാണ് കണക്ക്.

4. ഗ്രോബാഗിലാണെങ്കില്‍ മണ്ണൊരുക്കുന്ന സമയത്ത് ഒരു ബാഗില്‍ 15 ഗ്രാമെന്ന തരത്തില്‍ ചേര്‍ക്കാം.

5.വെള്ളത്തില്‍ കലക്കിയും പച്ചക്കറികള്‍ക്ക് നല്‍കാം. ഒരു ലിറ്റര്‍ വെളളത്തില്‍ 5 മുതല്‍ 10 ഗ്രാം വരെ ലയിപ്പിച്ച് ചുവട്ടിലൊഴിച്ചു കൊടുക്കാം. പത്ത് ദിവസത്തിലൊരിക്കല്‍ ഇങ്ങനെ ചെയ്താല്‍ നല്ല വിളവ് ലഭിക്കും.

Leave a comment

പഴത്തൊലി മികച്ച ജൈവവളം

ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്.  മിക്ക പഴങ്ങളും തൊലി ചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്ക്…

By Harithakeralam
മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs