കൊടും വെയില്‍ പ്രശ്‌നമല്ല; ദിവസങ്ങള്‍ക്കുള്ളില്‍ വിളവെടുക്കാം - മൈക്രോഗ്രീനാണ് താരം

കൃഷി ചെയ്യാന്‍ പ്രത്യേകം സ്ഥലമോ വളമോ വേണ്ട, കൃഷിപ്പണികളുമില്ല, വീട്ടില്‍ ജനല്‍പ്പടിയിലോ ബാല്‍ക്കണിയോ പോഷക സമ്പുഷ്ടമായ ഇലക്കറികളും ധാന്യങ്ങളും വളര്‍ത്താം... ഇതാണ് മൈക്രോ ഗ്രീന്‍.

By Harithakeralam
2024-05-06

കാലാവസ്ഥ വ്യതിയാനം കാരണം ദുരിതത്തിലാണ് കേരളത്തിലെ കര്‍ഷകര്‍. വേനല്‍മഴ എത്തിനോക്കുക പോലും ചെയ്യാത്തതിനാല്‍ കൃഷിയെല്ലാം നാശത്തിന്റെ വക്കിലാണ്. ജലക്ഷാമം രൂക്ഷമാണ്. ഈ അവസ്ഥയില്‍ വീട്ടില്‍ അടുക്കളത്തോട്ടമൊരുക്കുന്നതു പോലും പ്രയാസമാണ്. ഇവിടെയാണ് മൈക്രോ ഗ്രീന്‍ കൃഷി രീതി രക്ഷയ്‌ക്കെത്തുന്നത്.

കൃഷി ചെയ്യാന്‍ പ്രത്യേകം സ്ഥലമോ വളമോ വേണ്ട, കൃഷിപ്പണികളുമില്ല, വീട്ടില്‍ ജനല്‍പ്പടിയിലോ ബാല്‍ക്കണിയോ പോഷക സമ്പുഷ്ടമായ ഇലക്കറികളും ധാന്യങ്ങളും വളര്‍ത്താം... ഇതാണ് മൈക്രോ ഗ്രീന്‍. അതായത് ചുരുക്കിപ്പറഞ്ഞാല്‍ ഒരു ചെടി മുളച്ച് ഒരാഴ്ചയ്ക്കുള്ളില്‍ വിളവെടുക്കുന്ന രീതി. വിത്തിട്ട് തൈയുണ്ടായി അതു നട്ട് കായ് വന്നു പറിച്ചെടുക്കാന്‍ മാസങ്ങള്‍ കാത്തിരിക്കുന്നതിനേക്കാള്‍ നല്ലതല്ലേ പോഷസമ്പുഷ്ടമായ മൈക്രോ ഗ്രീന്‍ രീതി. കൂടുതല്‍ അറിയാന്‍ തുടര്‍ന്നു വായിക്കുക.

ധാന്യങ്ങള്‍ ഉത്തമം

ചെറുപയര്‍, ധാന്യങ്ങള്‍, ചീരവിത്തുകള്‍, കടുക് തുടങ്ങി പ്രാദേശികമായി കിട്ടുന്നവയെല്ലാം മൈക്രോ ഗ്രീന്‍ രീതിയില്‍ കൃഷി ചെയ്യാം. ചെറുപയര്‍ പോലുള്ള ധാന്യങ്ങളാണ് ഏറ്റവും ഉത്തമം. രണ്ട് ചെറിയ ബീജപത്രങ്ങളും നീളം കുറഞ്ഞ ഒരുതണ്ടും ആദ്യത്തെ തളിരിലകളും ചേര്‍ന്നതാണ് മൈക്രോഗ്രീന്‍. ഇവ മുറിച്ചെടുത്ത് തോരനോ കറിയോ തയാറാക്കാം, അല്ലെങ്കില്‍ രുചികരമായ സലാഡുകള്‍ ഒരുക്കാം.

മൈക്രോ ഗ്രീന്‍ രീതി

സുക്ഷിരങ്ങളുള്ള പ്ലാസ്റ്റിക് ട്രേയും കുറച്ചു വിത്തുകളും ചകിരിച്ചോറുമാണ് മൈക്രോ ഗ്രീന്‍ വളര്‍ത്തിയെടുക്കാന്‍ ആവശ്യം. ചകിരിച്ചോര്‍ പ്ലാസ്റ്റിക് ട്രേയില്‍ നിരത്തി വളരാനുള്ള ബഡ് തയാറാക്കുക. ട്രേയില്‍ പകുതിയോളം മാത്രം ചകിരിച്ചോര്‍ നിറച്ചാല്‍ മതി. നനച്ച ശേഷം വേണം നിറയ്ക്കാന്‍. ഒരാഴ്ചമാത്രമാണ് നമ്മള്‍ ചെടികള്‍ വളര്‍ത്തുന്നത്, ഇതിനാല്‍ വളങ്ങള്‍ ആവശ്യമില്ല. എട്ടു മണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ന്ന വിത്തുകളാണ് നടേണ്ടത്. എട്ടുമണിക്കൂര്‍ വെള്ളത്തിലിട്ടുവച്ചാല്‍ വിത്തുകള്‍ മുളച്ചു തുടങ്ങും. ഇവ ചകിരിച്ചോറിട്ടു തയാറാക്കിയ പ്ലാസ്റ്റിക് ട്രേയില്‍ വിതറുക. നന്നായി ഇടതൂര്‍ന്നു വേണം വിത്തുകള്‍ വിതറാന്‍. ശേഷം മുകളില്‍ കുറച്ചു ചകിരിച്ചോര്‍ ഇട്ട് അമര്‍ത്തുക. മൂന്നോ നാലോ ദിവസം കഴിയുമ്പോഴേക്കും ചെടികള്‍ വളര്‍ന്നു ചകിരിച്ചോറില്‍ നിന്നു പുറത്തേക്കു വരും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അഞ്ചോ ആറോ ദിവസം കൂടിയാല്‍ പത്ത്- ഇതിനകം ചെടികള്‍ പറിച്ചെടുക്കണം. ദിവസം കൂടും തോറും പോഷക ഗുണങ്ങള്‍ കുറയും. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വേണം പ്ലാസ്റ്റിക്ക് ട്രേകള്‍ വയ്ക്കാന്‍. വെള്ളം വാര്‍ന്നു പോകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. വല്ലാതെ വാട്ടമുണ്ടെങ്കില്‍ ഇടയ്ക്ക് മുകളില്‍ വെള്ളം തളിച്ചു കൊടുക്കാം. തട്ടുകളാക്കി ട്രേ വയ്ക്കാന്‍ കഴിയുമെങ്കില്‍ ദിവസവും മൈക്രോ ഗ്രീന്‍ വിളവെടുക്കാം. ഒരു ട്രേയില്‍ ഒരുക്കിയ ചകിരിച്ചോറില്‍ നാലോ അഞ്ചോ തവണ വിത്ത് വിതയ്ക്കാം.

ഗുണങ്ങള്‍ നിരവധി

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പോലുള്ള ഗുരുതരമായ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മൈക്രോഗ്രീന്‍സ് പച്ചക്കറികള്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആന്റി ഓക്‌സിഡന്റുകളുടെ കലവറ കൂടിയാണിവ.ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ഇവയുടെ ഉപയോഗം സഹായിക്കും. പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും മൈക്രോ ഗ്രീന്‍ സഹായിക്കുമെന്നാണ് ഡോക്റ്റര്‍മാര്‍ പറയുന്നത്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. പക്ഷാഘാതം പോലുള്ള അവസ്ഥകള്‍ പൂര്‍ണമായും ഇല്ലാതാക്കാനും കൂടിയ രക്തസമ്മര്‍ദ്ദത്തേയും ഇല്ലാതാക്കാനും സഹായിക്കും. ഇതിലുമെല്ലാം ഏറ്റവും വലിയ സംഗതി മൈക്രോ ഗീന്‍ രീതിയില്‍ ധാന്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ കുറച്ചു സ്ഥലം മതി, വലിയ അധ്വാനം ആവശ്യമില്ല എന്നതു തന്നെയാണ്.

Leave a comment

ഏതു വെയിലത്തും ചെടികള്‍ തഴച്ചു വളരും, നിറയെ കായ്ക്കും : അടുക്കള അവശിഷ്ടങ്ങള്‍ കൊണ്ടൊരു വളര്‍ച്ചാ ഹോര്‍മോണ്‍

ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ഇവയുടെ നിര്‍മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…

By Harithakeralam
ഗ്രോബാഗിലെ തക്കാളിച്ചെടിയില്‍ ഇരട്ടി വിളവ്

തക്കാളി കൃഷിയുടെ കാര്യത്തില്‍ നമ്മള്‍ കേരളീയര്‍ വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ വീട്ടാവശ്യത്തിനുള്ളവ…

By Harithakeralam
കറിവേപ്പ് തഴച്ചു വളരാന്‍ തൈര്, മുളകിലെ കായ് പൊഴിച്ചിലിനു തേങ്ങാവെള്ളം, വേനലിന്റെ ചെറുക്കാന്‍ നാട്ടറിവുകള്‍

വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന്‍ നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില്‍ ഒഴിവാക്കാനും തുടങ്ങി കര്‍ഷകര്‍ക്ക് സഹായകമാകുന്ന  ചില നാട്ടറിവുകള്‍.

By Harithakeralam
ഇലകളില്‍ പൂപ്പലും വെള്ളപ്പൊടിയും ; പച്ചക്കറിച്ചെടികളെ സംരക്ഷിക്കാം

വേനല്‍ മഴ നല്ല പോലെ   ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്‍ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്‍ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…

By Harithakeralam
കരിയിലയുടെ അത്ഭുത ഗുണങ്ങള്‍

കരിയില ധാരാളം ലഭിക്കുന്ന സമയമാണിപ്പോള്‍. കരിയില കത്തിക്കാതെ ചെടികളുടെ തടത്തിലിട്ടു കൊടുക്കാം. മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കാനിതു സഹായിക്കും. കത്തുന്ന വേനലിലും തണുപ്പും ചൂടും മണ്ണിനും വിളകള്‍ക്കും ഇതിലൂടെ…

By Harithakeralam
വേനല്‍ക്കാല വെണ്ടക്കൃഷിയില്‍ വില്ലനായി പൊടിക്കുമിള്‍ രോഗം

വെയിലും മഴയും മഞ്ഞുമൊന്നും പ്രശ്‌നമാക്കാതെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. പൊള്ളുന്ന വെയിലത്തും കോരിച്ചൊരിയുന്ന മഴക്കാലത്തും വെണ്ട ഒരു പോലെ വിളവ് തരും. ഉത്സവ സീസണുകളില്‍ വെണ്ടയ്ക്ക് നല്ല വിലയും…

By Harithakeralam
വേനലിലും പച്ചക്കറിത്തോട്ടം നിറയെ വിളവിന് അത്ഭുത ലായനി

മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…

By Harithakeralam
ടെറസില്‍ ഗ്രോബാഗ് ഒരുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം

വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്‍കിയാല്‍ മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം.  സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs