വീട്ടില്‍ നിന്നു നിത്യവും മല്ലിച്ചെപ്പ് : സ്വീകരിക്കാം ഈ പരിചരണ രീതികള്‍

വാടാതിരിക്കാന്‍ വലിയ തോതില്‍ കീടനാശിനികള്‍ പ്രയോഗിച്ചാണ് മല്ലിയില നമ്മുടെ മാര്‍ക്കറ്റിലേക്ക് എത്തുന്നത്. വീട്ടില്‍ തന്നെ കുറച്ച് മല്ലി വളര്‍ത്തിയാല്‍ നല്ല ഗുണമുള്ള ഇലകള്‍ നമുക്ക് തന്നെ സ്വന്തമാക്കാം.

By Harithakeralam

കറികള്‍ക്ക് രുചിയും സുഗന്ധവും വര്‍ധിപ്പിക്കാന്‍ മല്ലിയില ഉപയോഗിക്കുന്ന ശീലം നമുക്കെല്ലാമുണ്ട്. ദിവസങ്ങളോളം വാടാതിരിക്കാന്‍ വലിയ തോതില്‍ കീടനാശിനികള്‍ പ്രയോഗിച്ചാണ് മല്ലിയില നമ്മുടെ മാര്‍ക്കറ്റിലേക്ക് എത്തുന്നത്. വീട്ടില്‍ തന്നെ കുറച്ച് മല്ലി വളര്‍ത്തിയാല്‍ നല്ല ഗുണമുള്ള ഇലകള്‍ നമുക്ക് തന്നെ സ്വന്തമാക്കാം. കടയില്‍ നി്ന്നു വാങ്ങുന്ന മല്ലി തന്നെ വിത്തിനായി ഉപയോഗിക്കാം.



നടീല്‍ രീതി
മല്ലിവിത്തുകള്‍ ഒരു തുണിയില്‍ കിഴിയായി കെട്ടി രാത്രി ഒരു പാത്രം വെള്ളത്തില്‍ ആ കിഴി മുക്കി വെക്കുക എന്നതാണ്. രാവിലെ ആ കിഴി എടുത്തു തുറന്നു നോക്കാതെ കൊണ്ടുപോയി മണ്ണില്‍ വെക്കുക, വൈകുന്നേരമായാല്‍ വീണ്ടും ആ കിഴി വെള്ളത്തില്‍ മുക്കി വെക്കുക... പിറ്റേ ദിവസവും രാവിലെ ആ കിഴിയെടുത്തു മണ്ണില്‍ വീണ്ടും വെക്കുക... ഇങ്ങനെ മൂന്നോ നാലോ തവണയിത് തുടര്‍ന്ന ശേഷം ആ കിഴി തുറന്നു നോക്കിയാല്‍ മുഴുവന്‍ വിത്തുകളും മുളച്ചതായി നിങ്ങള്‍ക്കു കാണാന്‍ സാധിക്കും. ഇനി ചെയ്യേണ്ടത്, ചട്ടിയിലോ അല്ലെങ്കില്‍ തോട്ടത്തിലോ, മിക്സ് ചെയ്തു വെച്ച മണ്ണില്‍ ഇതു വിതറി കൊടുക്കലാണ്. അതിന്റെ മുകളില്‍ അല്‍പം മണ്ണ് കൂടെ വിതറുക. വെള്ളം തളിച്ച ശേഷം, ഇത്തിരി റവ വിതറി കൊടുക്കുക. ഉറുമ്പുകള്‍ റവ എടുത്തു കൊള്ളും മല്ലി വിത്തിനു ശല്യമുണ്ടാവില്ല.


പരിചരണം
മല്ലിച്ചെടികള്‍ നാലഞ്ച് ഇഞ്ച് ഉയരം വെച്ചാല്‍ ഉടനെ അടിഭാഗത്തുള്ള ഇലകളും ചെറിയ ചില്ലകളും നുള്ളിയെടുക്കാം. ഇലകള്‍ നുള്ളിയാല്‍ മാത്രമേ മല്ലിയിലകള്‍ കൂടുതല്‍ ഉണ്ടാകുകയുള്ളൂ. എല്ലാ ചെടികളില്‍ നിന്നും ഒരു തവണയെങ്കിലും ഇലകള്‍ നുള്ളണം, കാരണം ഇലകള്‍ നുള്ളിയാല്‍ മാത്രമേ ചെടി വീണ്ടും നല്ലപോലെ കിളിര്‍ക്കാന്‍ തുടങ്ങുകയുള്ളു. രണ്ടു മൂന്നു ആഴ്ച കൂടുമ്പോള്‍ ഇങ്ങനെ ഇല നുള്ളാം. ഇല്ലെങ്കില്‍ ചെടികളില്‍ പൂവിടാന്‍ തുടങ്ങും. അതോടെ പുതിയ ഇലകള്‍ വരാതെയാവും. തുടര്‍ന്നും ഇലകള്‍ വേണമെങ്കില്‍, അതില്‍ ഉണ്ടാകുന്ന പൂക്കളെ പിഴുതു കളഞ്ഞാലും മതി. നല്ലപോലെ വളമൊക്കെ കൊടുത്താല്‍ മല്ലിചെടി രണ്ടടിവരെ ഉയരം വെയ്ക്കും. മല്ലിയിലയുടെ തീക്ഷ്ണമായ മണം കാരണം കീട ശല്യം കുറവായിരിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. ഈര്‍പ്പം അധികമായാല്‍ കുമിള്‍ ബാധവരാന്‍ സാധ്യതയുണ്ട്. അപ്പോള്‍ മല്ലിയിലയില്‍ വെളുത്ത പൊടി പോലെ വന്നു നിറയും. ഈ കുമിള്‍ ബാധ വരാതിരിക്കാന്‍ മല്ലിച്ചെടികള്‍ക്കു നല്ല വായു സഞ്ചാരം ആവശ്യമാണ്. ഏതെങ്കിലുമൊരു ഇലയില്‍ ബാധ കാണുകയാണെങ്കില്‍ ഉടനെ ആ ചെടി പിഴുതെടുത്തു ദൂരെ കളയണം, അല്ലെങ്കില്‍ മറ്റു ചെടികള്‍ക്കും ബാധിച്ചേക്കം.

2. ചെടിയുടെ കടക്കല്‍ എപ്പോഴും വൃത്തിയായി വെക്കണം. ചീഞ്ഞ ഇലകളോ പൂക്കളോ ഉണ്ടെങ്കില്‍ കുമിള്‍ ബാധ വരാനേറെ സാധ്യതകളുണ്ട്.

Leave a comment

ഏതു വെയിലത്തും ചെടികള്‍ തഴച്ചു വളരും, നിറയെ കായ്ക്കും : അടുക്കള അവശിഷ്ടങ്ങള്‍ കൊണ്ടൊരു വളര്‍ച്ചാ ഹോര്‍മോണ്‍

ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ഇവയുടെ നിര്‍മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…

By Harithakeralam
ഗ്രോബാഗിലെ തക്കാളിച്ചെടിയില്‍ ഇരട്ടി വിളവ്

തക്കാളി കൃഷിയുടെ കാര്യത്തില്‍ നമ്മള്‍ കേരളീയര്‍ വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ വീട്ടാവശ്യത്തിനുള്ളവ…

By Harithakeralam
കറിവേപ്പ് തഴച്ചു വളരാന്‍ തൈര്, മുളകിലെ കായ് പൊഴിച്ചിലിനു തേങ്ങാവെള്ളം, വേനലിന്റെ ചെറുക്കാന്‍ നാട്ടറിവുകള്‍

വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന്‍ നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില്‍ ഒഴിവാക്കാനും തുടങ്ങി കര്‍ഷകര്‍ക്ക് സഹായകമാകുന്ന  ചില നാട്ടറിവുകള്‍.

By Harithakeralam
ഇലകളില്‍ പൂപ്പലും വെള്ളപ്പൊടിയും ; പച്ചക്കറിച്ചെടികളെ സംരക്ഷിക്കാം

വേനല്‍ മഴ നല്ല പോലെ   ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്‍ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്‍ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…

By Harithakeralam
കരിയിലയുടെ അത്ഭുത ഗുണങ്ങള്‍

കരിയില ധാരാളം ലഭിക്കുന്ന സമയമാണിപ്പോള്‍. കരിയില കത്തിക്കാതെ ചെടികളുടെ തടത്തിലിട്ടു കൊടുക്കാം. മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കാനിതു സഹായിക്കും. കത്തുന്ന വേനലിലും തണുപ്പും ചൂടും മണ്ണിനും വിളകള്‍ക്കും ഇതിലൂടെ…

By Harithakeralam
വേനല്‍ക്കാല വെണ്ടക്കൃഷിയില്‍ വില്ലനായി പൊടിക്കുമിള്‍ രോഗം

വെയിലും മഴയും മഞ്ഞുമൊന്നും പ്രശ്‌നമാക്കാതെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. പൊള്ളുന്ന വെയിലത്തും കോരിച്ചൊരിയുന്ന മഴക്കാലത്തും വെണ്ട ഒരു പോലെ വിളവ് തരും. ഉത്സവ സീസണുകളില്‍ വെണ്ടയ്ക്ക് നല്ല വിലയും…

By Harithakeralam
വേനലിലും പച്ചക്കറിത്തോട്ടം നിറയെ വിളവിന് അത്ഭുത ലായനി

മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…

By Harithakeralam
ടെറസില്‍ ഗ്രോബാഗ് ഒരുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം

വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്‍കിയാല്‍ മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം.  സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs