മൊഹിത് നഗര്‍ : കേരളത്തിന് ചേര്‍ന്ന കവുങ്ങിനം

കേരളത്തിന് ഏറെ അനുയോജ്യമായ കവുങ്ങിനമാണ് മോഹിത് നഗര്‍. ഈയിനത്തിന്റെ കൃഷിയെപ്പറ്റി മനസിലാക്കാം.

By Harithakeralam
2024-08-27

കാര്‍ഷിക മേഖലയില്‍ അടുത്തിടെ നല്ല വില കിട്ടിയ ഏക ഇനമാണ് അടയ്ക്ക. കോവിഡ് പ്രതിസന്ധിയും മറ്റും കര്‍ഷകന്റെ നടുവൊടിച്ചപ്പോള്‍ ആശ്വാസം പകര്‍ന്നത് അടയ്ക്കയാണ്. കവുങ്ങു തൈകള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. കേരളത്തിന് ഏറെ അനുയോജ്യമായ കവുങ്ങിനമാണ് മോഹിത് നഗര്‍. ഈയിനത്തിന്റെ കൃഷിയെപ്പറ്റി മനസിലാക്കാം.  

മോഹിപ്പിക്കുന്ന മോഹിത് നഗര്‍

വലിയ കവുങ്ങായി പോകുന്ന നാടന്‍ ഇനമാണ് മൊഹിത് നഗര്‍. കുലകളില്‍ ഒരേ വലിപ്പമുള്ള അടക്കയ്ക്ക ഈയിനത്തിന്റെ പ്രത്യേകതയാണ്. എല്ലാ വര്‍ഷവും വിളവ് തരും. അടക്ക ഉണക്കി വില്‍ക്കുന്നവര്‍ക്കും ഏറെ നല്ല ഇനമാണിത്. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജിച്ച മോഹിത് നഗര്‍ നല്ല വെയില്‍ ലഭിക്കുന്ന സ്ഥലത്തും തെങ്ങിന്‍ തോട്ടത്തില്‍ ഇടവിളയായും നടാം.

തൈ ഒരുക്കല്‍  

മാതൃവൃക്ഷമായെടുക്കുന്ന കമുകിന്റെ പ്രായത്തേക്കള്‍ പ്രാധാന്യം കൊടുക്കേണ്ടത് ആദ്യം കുലയ്ക്കാനെടുത്ത സമയം, സ്ഥിരമായി നല്ല കായ്ഫലം തരാനുള്ള കഴിവ് എന്നിവയ്ക്കാണ്. കൂടുതല്‍ ഓലകള്‍ ഉള്ളതും ഓലകള്‍ തമ്മില്‍ ഇടയകലം കുറഞ്ഞതും നിറഞ്ഞ കായ്പിടുത്തവും പ്രധാനമാണ്. പത്തരമാസം കഴിഞ്ഞ് പഴുത്ത കുലകളില്‍ നിന്നുമാണ് വിത്തടക്ക ശേഖരിക്കേണ്ടത്. സാധാരണയായി രണ്ടാമത്തെ കുലകള്‍ മുതലാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. അവസാനമുള്ള ഒന്ന് രണ്ടു കുലകള്‍ ഒഴിവാക്കണം. ഭാരമുള്ളതും (കുറഞ്ഞത് 35 ഗ്രാം) വെള്ളത്തിലിട്ടാല്‍ കുത്തനെ പൊങ്ങിക്കിടക്കുന്നതുമായ വിത്തടയ്ക്ക ഉപയോഗിച്ചാല്‍ നല്ല കരുത്തുള്ള തൈകള്‍ ലഭിക്കും.

മറ്റു കൃഷി മുറകള്‍

തോട്ടങ്ങളിലെ ഉത്പാദനം കുറയുന്നതിനുള്ള പ്രാധാന കാരണം കൃത്യമായ ഇടയകലം നല്‍കാത്തതാണ്. തെങ്ങിന്റെ ഇടവിളയായി കമുക് കൃഷി ചെയ്യാതിരിക്കുകയാണ് നല്ലത്. സൂര്യപ്രകാശത്തിന് വേണ്ടിയുള്ള മത്സരം ഈ രണ്ടു വിളകളും തമ്മില്‍ സ്വാഭാവികമാണ്. ഒരു വര്‍ഷം പ്രായമായ തൈകള്‍ വരികളിലും വരികള്‍ തമ്മിലും 9 അടി (2.7m x2.7m) അകലത്തില്‍ കാലവര്‍ഷാരംഭത്തില്‍ നടാം. കുഴികള്‍ തമ്മില്‍ 60 സെമി ഃ 60 സെമി ഃ 60 സെമി  വലിപ്പത്തില്‍ തയാറാക്കണം. നടുന്നതിന് മുമ്പ് കുഴികളില്‍ കാല്‍ ഭാഗം മണ്ണ് ചേര്‍ത്ത് മൂടണം. പിന്നീട് കുഴിയുടെ മധ്യത്തില്‍ തൈ നട്ട് കടഭാഗം വരെ മണ്ണിട്ട് മൂടി ചവുട്ടി ഉറപ്പിക്കണം. മഴവെളളം കുഴികളില്‍ ഒലിച്ചിറങ്ങാതെ ചുറ്റും വരമ്പ് തീര്‍ക്കണം. 

തുലാമഴയ്ക്ക് തൊട്ട് മുമ്പ് കുഴി ഒന്നിന് 12 കിലോ കാലിവളം/കമ്പോസ്റ്റ് ചേര്‍ത്ത് കൊടുക്കാം. ഉത്പാദനം ആരംഭിച്ച കമുകിന് വര്‍ഷാ വര്‍ഷം 0.75-1 മീറ്റര്‍ വ്യാസത്തില്‍ 200 ഗ്രാം വീതം യൂറിയ രാജ്‌ഫോസ് മുറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ അര അടി ആഴത്തില്‍ തടങ്ങളില്‍ ചേര്‍ക്കാം. തുലാമഴയ്ക്ക് മുമ്പും കാലവര്‍ഷാരംഭത്തിലുമായി രണ്ട് തവണയാണ് വളം ചേര്‍ക്കേണ്ടത്. ഒന്നിടവിട് വര്‍ഷങ്ങളില്‍ അര കിലോ ഗ്രാം കുമ്മായം വീതം തടത്തില്‍ വേനല്‍മഴ കഴിഞ്ഞപാടെ ചേര്‍ത്ത് കൊടുക്കണം.

Leave a comment

വേനല്‍മഴ തകര്‍ത്തു പെയ്തു: ഇനി കപ്പ നടാം

കേരളത്തില്‍ എല്ലായിടത്തും നല്ല രീതിയില്‍ തന്നെ വേനല്‍മഴ ലഭിച്ചു കഴിഞ്ഞു. ഇനി കപ്പ നടാന്‍ തുടങ്ങാം. നമ്മുടെ ഭക്ഷ്യശൃംഖലയില്‍ വലിയ സ്ഥാനമുണ്ടായിരുന്ന കിഴങ്ങ് വിളയായിരുന്നു കപ്പ. എന്നാല്‍ വിലയിടിവും കാട്ടുപന്നിയടക്കമുള്ള…

By Harithakeralam
രുചികരം, പോഷക സമ്പുഷ്ടം: നന കിഴങ്ങ് നടാം

പുതിയ തലമുറയ്ക്ക് വലിയ പരിചയമില്ലാത്ത കിഴങ്ങു വര്‍ഗ വിളയാണ് നന കിഴങ്ങ്. ഒരു കാലത്ത് കേരളത്തിന്റെ പട്ടിണി മാറ്റിയിരുന്നതില്‍ നന കിഴങ്ങിന് വലിയ സ്ഥാനമുണ്ടായിരുന്നു. പ്രത്യേകിച്ചു പരിചരണമൊന്നുമില്ലാതെ പറമ്പിലും…

By Harithakeralam
പത്താമുദയം ബുധനാഴ്ച: തിരിച്ചു പിടിക്കാം കേര സമൃദ്ധി

മലയാളിയുടെ സമ്പന്നമായ കാര്‍ഷിക പാരമ്പര്യത്തിന്റെ ഓര്‍മപ്പെടുത്തലാണ് പത്താമുദയം, ഇത്തവണ പത്താമുദയം 23ന് ബുധനാഴ്ചയാണ്.  വിഷുവിന് കൃഷിയിടങ്ങള്‍ തയാറാക്കിയിടും, പത്താമുദയത്തിന് തൈകള്‍ നടുകയാണ് പതിവ്.…

By Harithakeralam
വിലയുണ്ടെങ്കിലും മുളകില്ല: കാലാവസ്ഥ ചതിച്ചതോടെ പ്രതിസന്ധിയില്‍ കുരുമുളക് കര്‍ഷകര്‍

കിലോയ്ക്ക് 700 രൂപയ്ക്ക് മുകളില്‍ വിലയുണ്ടെങ്കിലും ഉത്പാദനം കുറഞ്ഞതുമൂലം പ്രതിസന്ധിയിലാണ് കുരുമുളക് കര്‍ഷകര്‍. വേനല്‍മഴയാണ് ഇത്തവണ പ്രശ്‌നമുണ്ടാക്കിയത്. ആദ്യത്തെ മഴയിലാണ് കുരുമുളക് വള്ളികള്‍ തളിര്‍ക്കുന്നത്.…

By Harithakeralam
വേനലില്‍ തണുക്കാന്‍ മിന്റ് ജ്യൂസ്: ഇലകള്‍ നമുക്ക് തന്നെ വിളയിക്കാം

കറികള്‍ക്ക് രുചി വര്‍ധിപ്പിക്കാനും ജ്യൂസ് തയാറാക്കാനുമൊക്കെ നാം പുതിന ഉപയോഗിക്കാറുണ്ട്. ഈ ചൂടത്ത് പുതിന ഇലകൊണ്ടു തയാറാക്കിയ പാനീയം ഏറെ നല്ലതാണ്, എന്നാല്‍ എളുപ്പം നശിക്കുന്ന ഇലയായതിനാല്‍ വലിയ തോതില്‍ കീടനാശിനികള്‍…

By Harithakeralam
ജാതിയില്‍ കായ ചീയല്‍ രോഗം വ്യാപകം: കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

എക്കാലത്തും നല്ല വില ലഭിക്കുന്ന വിളയാണ് ജാതി. കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും നല്ല പോലെ വിളവ് ജാതിയില്‍ നിന്നും ലഭിക്കും. കുരുമുളക്, ഏലം എന്നിവയെപ്പോലെ നമുക്ക് വിദേശ നാണ്യം നേടിത്തരുന്ന വിളയാണിത്. എന്നാല്‍…

By Harithakeralam
ചൂടിനെ ചെറുക്കാന്‍ തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക പരിചരണം

തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും നല്ല വില ലഭിക്കുന്നുണ്ടെങ്കിലും തെങ്ങില്‍ ഉത്പാദനം കുറവാണ്. വേനല്‍ച്ചൂട് ഇനിയും കൂടാന്‍ തന്നെയാണ് സാധ്യത. ഇതിനാല്‍ തെങ്ങിന്‍ തോട്ടത്തില്‍ നല്ല പരിചരണം നല്‍കണം. ഇല്ലെങ്കില്‍…

By Harithakeralam
റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ്: നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കം

റബ്ബര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്‍തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയ…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs