ശുദ്ധമായ പച്ചക്കറികള്‍ വീട്ടില്‍ വിളയിക്കാന്‍ നാനോ അടുക്കളത്തോട്ടം

വെയില്‍ കിട്ടുന്ന ഒന്നോ രണ്ടോ മീറ്റര്‍ സമചതുരത്തിലുള്ള സ്ഥലവും കൃഷി ചെയ്യാനുള്ള മനസുമുണ്ടങ്കില്‍ ഈ നാനോ അടുക്കളത്തോട്ടം വിജയമാക്കാം.

By Harithakeralam
2025-09-12

രാസകീടനാശിനികള്‍ പ്രയോഗിക്കാത്ത ശുദ്ധമായ പച്ചക്കറികള്‍ നമ്മുടെ വീട്ടില്‍ തന്നെ വിളയിക്കാന്‍ താത്പര്യമില്ലാത്തവരുണ്ടാകില്ല. എന്നാല്‍ സ്ഥല ലഭ്യതയാണ് ഇക്കാര്യത്തില്‍ മിക്കവര്‍ക്കും വെല്ലുവിളി. നഗരവത്ക്കരണം വേഗത്തില്‍ നടക്കുന്ന കേരളത്തില്‍ കൃഷി സ്ഥലത്തിന്റെ വിസ്തൃതി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. കുറഞ്ഞ സ്ഥലത്ത് നിന്നും കൂടുതല്‍ വിളവ് ലഭിക്കുന്ന അടുക്കളത്തോട്ടമൊരുക്കിയാലോ...? ഇത്തരത്തിലൊരു നാനോ അടുക്കളത്തോട്ടം തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം. അത്യാവശ്യം വെയില്‍ കിട്ടുന്ന ഒന്നോ രണ്ടോ മീറ്റര്‍ സമചതുരത്തിലുള്ള  സ്ഥലവും കൃഷി ചെയ്യാനുള്ള മനസുമുണ്ടങ്കില്‍ ഈ നാനോ അടുക്കളത്തോട്ടം വിജയമാക്കാം.

തയാറാക്കാം ഫ്രെയിം  

ജി.ഐ പൈപ്പ് കൊണ്ട് തയാറാക്കുന്ന ഫ്രെയിമാണ് ഇവിടെ പ്രധാന സംഗതി. ഒരിക്കല്‍ തയാറാക്കിയാല്‍  വര്‍ഷങ്ങളോളം ഈ സ്റ്റാന്റ് കൃഷിക്കായി ഉപയോഗിക്കാം. വീടിന് സമീപത്തുള്ള ഏതെങ്കിലും ഇന്‍ഡ്രസ്ട്രിയലില്‍ നിന്നുമിതു തയാറാക്കാം. ചിത്രത്തില്‍ കാണുന്ന പോലെ സമചതുരത്തിലുള്ള രണ്ടോ മൂന്നോ നാലോ സ്റ്റെപ്പുകളായി തിരിച്ചു കമ്പികള്‍ പരസ്പരം വെല്‍ഡ് ചെയ്ത് കൂട്ടി യോജിപ്പിക്കണം. ശേഷം ജിഐ ഷീറ്റ് വിരിക്കണം. ഇതിന്റെ മുകളിലാണ് പച്ചക്കറി തൈകള്‍ നട്ട ഗ്രോബാഗോ ചട്ടിയോ വെക്കുക.  ഓരോ ചെടിക്കും സൂര്യപ്രകാശം ലഭിക്കാനും പരിപാലിക്കാനുമുള്ള അകലത്തില്‍ വേണം ചട്ടികള്‍/ഗ്രോബാഗുകള്‍ വെക്കാന്‍. ഏകദേശം ഒന്നര മീറ്റര്‍ സമചതുരത്തില്‍ മൂന്ന് സ്റ്റെപ്പുകളായി നിര്‍മ്മിക്കുന്ന ഈ 'നാനോ അടുക്കളത്തോട്ടത്തില്‍' ഏകദേശം  ഇരുപതോളം  ഗ്രോബാഗുകള്‍ പരിപാലിക്കാം.

കൃഷിരീതി

മണ്ണ്, മണല്‍ അല്ലങ്കില്‍ ചകിരിച്ചോര്‍, ചാണകപ്പൊടി, അല്‍പ്പം എല്ല് പൊടി, വേപ്പിന്‍പ്പിണ്ണാക്ക് എന്നിവയെല്ലാം കൂടി നന്നായി ഇളക്കി ഗ്രോബാഗിന്റെ എഴുപത് ശതമാനം നിറച്ചു തൈകള്‍ നടാം. ചാണകപ്പൊടിക്ക് പകരം ഉണങ്ങി തണുത്ത കോഴി വളവും മിശ്രിതം തയാറാക്കാന്‍ ഉപയോഗിക്കാം. ചെടി വളരുന്നത് അനുസരിച്ചു രണ്ടാഴ്ച്ച കൂടുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള വളപ്രയോഗം  നല്‍കണം. ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ്, അടുക്കള വേസ്റ്റ് കൊണ്ടു ഉള്ള ജൈവ സ്ലറി എന്നിവയൊക്കെ പച്ചക്കറിച്ചെടികളുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. 

ജലസേചനം ആവിശ്യത്തിനു മാത്രം നടത്തുക. ഗ്രോബാഗില്‍ കൊടുക്കുന്ന വെള്ളത്തിന്റെ അളവ് കൂടിയാല്‍  തൈ ചീഞ്ഞു പോകും. ഇതിനാല്‍ ഗ്രോബാഗില്‍ വെള്ളമൊലിച്ചു പോകാന്‍ സുഷിരങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കണം.  തൈകള്‍ നട്ട് നന്നായി പരിപാലിച്ചാല്‍  മൂന്ന് മാസം കൊണ്ട് തന്നെ വിളവെടുത്തു തുടങ്ങാം.

ഗുണങ്ങള്‍

1. ഒരുതവണ ഫ്രെയിം തയ്യറായാല്‍ വര്‍ഷങ്ങളോളം ഉപയോഗിക്കാം.

2. പരിപാലനം, വളപ്രയോഗം, ജലസേചനം എന്നിവയെല്ലാം എളുപ്പത്തില്‍ നടക്കും.  

3. മൊബൈല്‍ ഫോണ്‍ മാറ്റിവച്ചു കുട്ടികളെ കൃഷിയിലേയ്ക്ക് ആകര്‍ഷിപ്പിക്കാന്‍ നല്ലൊരു മാധ്യമമാണിത്.

4. വീടിനോട് തൊട്ടു ചേര്‍ന്ന സ്ഥലത്ത് ഒരുക്കുന്നതിനാല്‍ വീട്ടമ്മമാര്‍ക്കും  കൃഷിപ്പണികളില്‍ ഏര്‍പ്പെടാന്‍ എളുപ്പമാണ്.

Leave a comment

പഴത്തൊലി മികച്ച ജൈവവളം

ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്.  മിക്ക പഴങ്ങളും തൊലി ചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്ക്…

By Harithakeralam
മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs