പുതീന, മല്ലിചപ്പ് അടുക്കളത്തോട്ടത്തില്‍

ഒരു സുഗന്ധതൈല വിളയാണ് പുതിന. ഗ്യഹൗഷധിയായും ഇറച്ചിക്കറിയിലും മറ്റും സുഗന്ധവും, രുചിയും നല്കുന്നതിനും പുതിന നല്ലതാണ്.

By Harithakeralam

ഒരേ സമയം ഔഷധവും ഇല കറിയുമാണ് പുതിനയും മല്ലിചെപ്പും. കൊടും വിഷം പ്രയോഗിച്ചാണ് ഇവ അന്യ സംസ്ഥാനത്തുനിന്നും നമ്മുടെ നാട്ടിലെത്തുന്നത്.ഒന്നു മനസുവച്ചാല്‍ ഇവ രണ്ടും നമുക്കു അടുക്കളത്തോട്ടത്തില്‍ വളര്‍ത്താം. ഒരു സുഗന്ധതൈല വിളയാണ് പുതിന. ഗ്യഹൗഷധിയായും ഇറച്ചിക്കറിയിലും മറ്റും സുഗന്ധവും, രുചിയും നല്കുന്നതിനും പുതിന നല്ലതാണ്. ഇതിനു പുറമെ പല തരം സാലഡുകളിലെയും സ്ഥിരസാന്നിദ്ധ്യമാണ് പുതിന. നടീല്‍ രീതി കാര്യമായ പരിചരണങ്ങളില്ലാതെ വളരുന്ന ചെടിയാണ് പുതിന. ശാഖകള്‍ ഉണ്ടെങ്കിലും നേരെ മുകളിലേക്കാണ് വളരുന്നത്. 60 സെ.മീ. ഉയരം വെക്കും. വേരോടു കൂടിയ തണ്ട് പറിച്ചുനട്ടാണ് കൃഷി ചെയ്യുന്നത്. എല്ലാ മുകുളങ്ങളിലും വേര്‌പ്പൊട്ടുന്ന സ്വഭാവം ഉള്ളതുകൊണ്ട് ഇത് അതിവേഗം വളരും. മണ്‍മിശ്രിതം ചട്ടികളിലും, ഗ്രോബാഗിലും മറ്റും വളര്‍ത്താവുന്നതാണ്. ആവശ്യത്തിന് നനവ് കൊടുക്കുകയും വേണം. ഉപയോഗങ്ങള്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് മണവും രുചിയും നല്കുന്നതിനു പുറമേ ഇലകള്‍ തിളച്ച വെള്ളത്തിലിട്ട് ആവി കൊണ്ടാല്‍ പനി, മൂക്കടപ്പ് എന്നീ രോഗങ്ങള്‍ക്ക് ശമനം കിട്ടും. കുടിക്കുന്ന വെള്ളത്തില്‍ ഒന്നോ രണ്ടോ ഇലകള്‍ ഇട്ടു തിളപ്പിച്ചാല്‍ ഒരു നല്ല ദാഹശമന ഔഷധമാകും. 2. മല്ലി ചെപ്പ് ഇത് ഒരു മസാല വ്യഞ്ജനമാണ്. ഗന്ധരുചി പ്രധാനം ചെയ്യുന്ന ഒരു ഇലക്കറി കൂടിയാണ് മല്ലി. കറികള്‍ക്കും, സൂപ്പിനും, സലാഡിനും ചേര്‍ത്താല്‍ നല്ല രുചിയും, മണവും കിട്ടും. നടുന്ന രീതി മല്ലി വിത്ത് രണ്ടായി പിളരുകയാണെങ്കില്‍ 2 വിത്ത് കിട്ടും. ഒരു പിടി വിത്ത് കട്ടിയുള്ള ഒരു പ്രതലത്തില്‍ നിരത്തിയ ഒരു ചെറിയ ഹാര്‍ഢ്‌ബോഡുക്കൊണ്ട് മൂടുക. ഉള്ളം കയ്യ് ഹാര്‍ഢ് ബോര്‍ഢില്‍ ഉരസിയാല്‍മല്ലി വിത്ത് പിളര്‍ന്നെടുക്കാം. അപ്രകാരം പിളര്‍ന്ന മല്ലി വിത്തുകള്‍ മൂന്നു മണിക്കൂര്‍ സമയം വെള്ളത്തില്‍ കുതിര്‍ക്കുക. തണലില്‍ ഉണങ്ങിയതിനു ശേഷം മണ്ണില്‍ വിതക്കാവുന്നതാണ്.വിത്ത് വിത്തിനോളം മാത്രമേ താഴാവൂ. ആവശ്യത്തിന് വെള്ളം സ്‌പ്രേ ചെയ്ത് നനച്ച് കൊടുക്കണം. 20-25 ദിവസം മുതല്‍ മല്ലിയില പറിച്ചു തുടങ്ങാവുന്നതാണ്.

Leave a comment

വീട്ടുമുറ്റത്ത് കുറച്ചു പനിക്കൂര്‍ക്ക വളര്‍ത്തൂ

   പാരമ്പര്യ വൈദ്യത്തില്‍ വലിയ സ്ഥാനമുള്ള ഔഷധ സസ്യമാണ് പനിക്കൂര്‍ക്ക. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഭാരതീയ പാരമ്പര്യ വൈദ്യത്തില്‍ പനിക്കൂര്‍ക്ക ഔഷധമായി ഉപയോഗിക്കുന്നു. അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച…

By Harithakeralam
മന്‍കി ബാത്തില്‍ പരാമര്‍ശിച്ച സുബശ്രീയുടെ ഔഷധത്തോട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍കി ബാത്തില്‍ പരാമര്‍ശിച്ചതോടെ സുബശ്രീയുടെ ഔഷധത്തോട്ടം ചര്‍ച്ചയാകുന്നു. തമിഴ്‌നാട്ടിലെ മധുരയിലെ വാരിച്ചിയൂര്‍ ഗ്രാമത്തിലാണ് ഏറെ പ്രത്യേകതകളുള്ള ഔഷധത്തോട്ടം.  40 സെന്റ്…

By Harithakeralam
പെരും ജീരകത്തിന്റെ എരിവ്, നാരങ്ങയുടെ ഗന്ധം : കൊതുകിനെ തുരത്തും

തുളസിയുടെ കുടുംബത്തിലുള്ളൊരു ഇലച്ചെടിയാണ് ലെമണ്‍ ബേസില്‍ അല്ലെങ്കില്‍ നാരങ്ങ തുളസി. നമ്മുടെ നാട്ടില്‍ അപൂര്‍വമായി മാത്രമേ ഈ ചെടി വളര്‍ത്തുന്നുള്ളൂ. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ഭക്ഷണമായും ഔഷധമായും ഈ ചെടി…

By Harithakeralam
ചിക്കന്‍ കറി മുതല്‍ നര മാറ്റാനുള്ള എണ്ണ വരെ : റോസ് മേരിയാണ് താരം

ചിക്കന്‍ കറിയില്‍ മുതല്‍ നര മാറ്റാനുള്ള എണ്ണയില്‍ വരെ ഉപയോഗിക്കുന്ന സസ്യമാണ് റോസ്‌മേരി. പേരു കേള്‍ക്കുമ്പോള്‍ മുതലുള്ള കൗതുകം ഈ ചെടിയുടെ എല്ലാ കാര്യത്തിലുമുണ്ട്. പുതിനയുടെ കുടുംബത്തിലുള്ള ഈ ചെറിയ സസ്യത്തിന്റെ…

By Harithakeralam
ബിരിയാണിയുടെ രുചി കൂട്ടും സര്‍വ സുഗന്ധി

ബിരിയാണി ചെമ്പ് പൊട്ടിക്കുമ്പോള്‍ ഒരു മണം പരക്കാറില്ലേ... നമ്മുടെ വായില്‍ കൊതികൊണ്ട് വെള്ളം നിറയ്ക്കുന്ന, വിശപ്പ് ഇരട്ടിയാക്കുന്ന മണം. ഇതിന് പിന്നിലുളള സര്‍വ സുഗന്ധി എന്ന ചെടിയുടെ ഇലകളും കായ്കളുമാണ്.…

By Harithakeralam
അരൂതയുടെ അത്ഭുത ഗുണങ്ങള്‍

നമ്മുടെ വീട്ടില്‍ നിര്‍ബന്ധമായും വളര്‍ത്തേണ്ട ഔഷധച്ചെടിയാണ് അരൂത. ഇലയും തണ്ടും വേരും തുടങ്ങി അരൂതയുടെ ഏല്ലാ ഭാഗവും ഉപയോഗിക്കാം. കുട്ടികള്‍ക്കുണ്ടാകുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് ആദ്യകാലം മുതല്‍ അരൂത ഉപയോഗിക്കുന്നുണ്ട്.…

By Harithakeralam
ബുദ്ധി വികസിക്കാന്‍ ബ്രഹ്‌മി

ഔഷധ രംഗത്ത് ഒഴിച്ചു കൂട്ടാന്‍ പറ്റാത്ത സസ്യമാണ് ബ്രഹ്‌മി. പണ്ടുമുതല്‍തന്നെ ഗര്‍ഭസ്ഥശിശുവിന്റെ ബുദ്ധിവികാസത്തിന് ഗര്‍ഭിണികള്‍ക്കും ജനിച്ച ശിശുക്കള്‍ക്കും ബ്രഹ്‌മി ഔഷധങ്ങള്‍ കൊടുത്തിരുന്നു. നമ്മുടെ വീട്ടുവളപ്പില്‍…

By Harithakeralam
സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കാന്‍ കറ്റാര്‍വാഴ

പച്ചക്കറികള്‍ നടുന്നതിനോടൊപ്പം വീട്ടില്‍ നിര്‍ബന്ധമായും വളര്‍ത്തേണ്ട ഔഷധസസ്യമാണ് കറ്റാര്‍വാഴ. സൗന്ദര്യ സംരക്ഷണത്തിനും നിരവധി രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഈ സസ്യം. ഔഷധങ്ങളുടെ കലവറ എന്നു വേണമെങ്കില്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs