മഴക്കാല വെണ്ടക്കൃഷിക്ക് ഒരുക്കങ്ങള്‍ തുടങ്ങാം

മഴക്കാല വെണ്ടക്കൃഷി ആരംഭിക്കാന്‍ അനുയോജ്യമായ സമയമാണിത്. വിഷു കഴിഞ്ഞാല്‍ വെണ്ടക്കൃഷി തുടങ്ങാമെന്നാണ് പഴമക്കാര്‍ പറയുക.

By Harithakeralam
2024-04-27

കടുത്ത ചൂട് കഴിഞ്ഞു സമൃദ്ധമായൊരു മഴക്കാലം സ്വപ്‌നം കണ്ടിരിക്കുകയാണ് നാമെല്ലാം. മഴക്കാലത്ത് നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. മഴയിലും വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കാന്‍ വിത്തിടുമ്പോള്‍ മുതല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മഴക്കാല വെണ്ടക്കൃഷി ആരംഭിക്കാന്‍ അനുയോജ്യമായ സമയമാണിത്. വിഷു കഴിഞ്ഞാല്‍ വെണ്ടക്കൃഷി തുടങ്ങാമെന്നാണ് പഴമക്കാര്‍ പറയുക.

1. രോഗങ്ങളുടെയും കീടങ്ങളുടേയും ആക്രമണം മഴക്കാലത്ത് വെണ്ടയില്‍ കുറവായിരിക്കും. ഇക്കാരണത്താല്‍ മഴ സീസണില്‍ ഏറ്റവുമധികം കൃഷി ചെയ്യുന്ന പച്ചക്കറിയും വെണ്ടയാണ്.  

2. സുസ്ഥിര എന്ന ഇനമാണ് മഴക്കാല കൃഷിക്ക് ഏറെ അനുയോജ്യം. മൊസൈക്ക് രോഗത്തെ ഈയിനം നന്നായി ചെറുക്കും. സല്‍ക്കീര്‍ത്തി, അര്‍ക്ക, അനാമിക, കിരണ്‍ എന്നിവയും  മഴയുള്ള കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്.

3. വിത്തുകള്‍ ഒരു ദിവസം സ്യൂഡോമോണസ് ലായനിയില്‍ കുതിര്‍ത്ത ശേഷം മാത്രമേ നടാന്‍ പാടുള്ളൂ.

3. വിത്തുകള്‍ ഒരു ദിവസം സ്യൂഡോമോണസ് ലായനിയില്‍ കുതിര്‍ത്ത ശേഷം മാത്രമേ നടാന്‍ പാടുള്ളൂ.

4.കഴിഞ്ഞ വര്‍ഷം വെണ്ട നട്ട സ്ഥലവും  ഗ്രോബാഗും ഇത്തവണ ഒഴിവാക്കണം. ഇവിടെ പയര്‍ നടുകയാണ് നല്ലത്. കീടങ്ങളെ തുരത്താന്‍ ഈ മാര്‍ഗം സ്വീകരിക്കുകയാണ് നല്ലത്.

5. നിലത്തായാലും ഗ്രോബാഗിലാണെങ്കിലും കുമ്മായ പ്രയോഗം നടത്തി മണ്ണൊരുക്കണം.  

6. രണ്ടടി അകലത്തില്‍ വേണം വിത്ത് നടാന്‍, എന്നാല്‍ മാത്രമേ ചെടികള്‍ക്ക് ആരോഗ്യത്തോടെ വളരാന്‍ സാധിക്കൂ.

7. വിത്ത് വിത്തോളം എന്നാണ് പറയുക, വിത്തിന്റെ വലുത്തിന്റെ ആഴത്തില്‍ മാത്രമേ നടാവൂ. വെണ്ട പറിച്ചു നടുന്ന വിളയല്ലെന്നതു പ്രത്യേകം ശ്രദ്ധിക്കുക.

8. ട്രൈക്കോഡര്‍മ ചേര്‍ത്ത ചാണകം അടിവളമായി നല്‍കിയാല്‍ മൊസൈക് രോഗത്തെ ചെറുക്കാം. പൊടിഞ്ഞ കോഴിക്കാഷ്ടവും  എല്ല് പൊടിയും അടിവളമായി നല്‍കുന്നതും ഗുണം ചെയ്യും.

9. 10 ദിവസം കഴിയുമ്പോഴേക്കും ഇലകള്‍ വന്നു തുടങ്ങും, എഗ് അമിനോ ആസിഡ് സ്േ്രപ ചെയ്യുന്നത് നല്ലതാണ്.  

10. ബോറോണ്‍ രണ്ടു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ 15 ദിവസത്തിലൊരിക്കല്‍ സ്േ്രപ ചെയ്തു കൊടുക്കാം.

Leave a comment

പഴത്തൊലി മികച്ച ജൈവവളം

ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്.  മിക്ക പഴങ്ങളും തൊലി ചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്ക്…

By Harithakeralam
മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs