കാലാവസ്ഥ വ്യതിയാനം വലിയ പ്രശ്‌നങ്ങളാണ് കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ സൃഷ്ടിക്കുന്നത്, ജാതി, തെങ്ങ് പോലുള്ള വിളകളെ പലതരം കീടങ്ങളും രോഗങ്ങളും ആക്രമിക്കുന്നു
എക്കാലത്തും മികച്ച വില ലഭിക്കുന്ന വിളയാണ് ജാതി. ഒരു തവണ നട്ടാല്‍ വര്‍ഷങ്ങളോളം ജാതിയില്‍ നിന്നും കായ്കള്‍ ലഭിക്കും. നനയ്ക്കാന്‍ സൗകര്യമുള്ള ഏതു സ്ഥലത്തും നടാം ജാതി. എന്നാല്‍ കാലാവസ്ഥയിലുണ്ടായ മാറ്റങ്ങള്‍ ജാതിയില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതിലൊന്നാണ് തലമുടി രോഗം.
ജാതി - ഈ വര്‍ഷത്തെ കാലാവസ്ഥയുടെ പ്രത്യേകത കൊണ്ടായിരിക്കാം ജാതിയില്‍ തലമുടി രോഗം (thread blight) വ്യാപകമായി കണ്ടുവരുന്നു. ആഞ്ഞിലി മരങ്ങളിലാണ് ഈ രോഗബാധ കൂടുതല്‍. നിയന്ത്രിച്ചില്ലെങ്കില്‍ 3-4 വര്‍ഷം കൊണ്ടുതന്നെ വലിയ ഒരു ജാതിമരത്തെ പൂര്‍ണമായി നശിപ്പിക്കാന്‍ ഈ രോഗം കാരണമാകും.
നിയന്ത്രണ മാര്‍ഗങ്ങള്‍
1. ജാതിമരത്തിലുള്ള തലമുടി പോലുള്ള വളര്‍ച്ചയും അതില്‍ തൂങ്ങിക്കിടക്കുന്ന ഇലകളും പരമാവധി പറിച്ചെടുക്കുക.
2. രോഗബാധയുള്ള മരത്തില്‍ നിന്നു പൊഴിഞ്ഞു കിടക്കുന്ന ഇലകളും അടിച്ചുകൂട്ടി തീയിട്ടു നശിപ്പിക്കുക. ഇതു പുതിയതായി രോഗം വരാതിരിക്കുന്നതിനു സഹായിക്കും.
3. ചെമ്പ് അധിഷ്ഠിത കുമിള്‍നാശിനികള്‍ ശുപാര്‍ശ ചെയ്യുന്നുണ്ടെങ്കിലും നെല്ലില്‍ ഉപയോഗിക്കുന്ന നേറ്റിവേ, വെന്‍ഡിക്യൂറോണ്‍ എന്നിവ പുതുതലമുറ wetting agent Abn പ്രയോഗിക്കുന്നത് വഴി നിയന്ത്രണം സാധ്യമാക്കാം.
കേരളത്തിലെ കേരകര്‍ഷകര്‍ക്ക് കഷ്ടകാലം തുടരുകയാണ്. രോഗങ്ങളും വിലത്തകര്‍ച്ചയും പതിവായതോടെ പലരും തെങ്ങ് പരിപാലനം തന്നെ അവസാനിപ്പിച്ചിരിക്കുന്നു. ഇതിനൊപ്പം കടുത്ത വേനല്‍ക്കാലം കൂടി എത്തിയതോടെ തലയൊടിഞ്ഞ നിലയിലാണ് പല തെങ്ങുകളും. ചെമ്പന്‍ ചെല്ലി, വെള്ളീച്ച എന്നിവയുടെ ആക്രമണവും ഇപ്പോള്‍ കേരളത്തിലെ തെങ്ങുകളില്‍ കണ്ടുവരുന്നു. ഇവയെ ജൈവ രീതിയില്‍ പ്രതിരോധിക്കാം.
1. തെങ്ങിന്റെ കവിളുകളില്‍ ഉടക്കുവല മടക്കിവച്ചു പിടികൂടാം.
2. തെങ്ങിന്റെ തടത്തില്‍ പുതയുടെ കനം കൂട്ടുക.
3. നന തുടങ്ങിയാല്‍ മഴക്കാലം ആരംഭിക്കുന്നതുവരെ മുടങ്ങാതെ നടത്തണം.
4. വെള്ളീച്ച ആക്രമണത്തിനെതിരേ മഞ്ഞക്കെണി വച്ച് നിയന്ത്രിച്ചാല്‍ ഇവയുടെ എതിര്‍പ്രാണികള്‍ പെരുകി ജൈവനിയന്ത്രണം സാധ്യമാകും.
5. ഓലക്കാലുകളുടെ അടിയില്‍ വീഴത്തക്കവിധത്തില്‍ വേപ്പധിഷ്ഠിത കീടനാശിനി പ്രയോഗിച്ചും വെള്ളീച്ചകളെ നിയന്ത്രിക്കാം.
കേരളത്തില്‍ എല്ലായിടത്തും നല്ല രീതിയില്‍ തന്നെ വേനല്‍മഴ ലഭിച്ചു കഴിഞ്ഞു. ഇനി കപ്പ നടാന്‍ തുടങ്ങാം. നമ്മുടെ ഭക്ഷ്യശൃംഖലയില്‍ വലിയ സ്ഥാനമുണ്ടായിരുന്ന കിഴങ്ങ് വിളയായിരുന്നു കപ്പ. എന്നാല്‍ വിലയിടിവും കാട്ടുപന്നിയടക്കമുള്ള…
പുതിയ തലമുറയ്ക്ക് വലിയ പരിചയമില്ലാത്ത കിഴങ്ങു വര്‍ഗ വിളയാണ് നന കിഴങ്ങ്. ഒരു കാലത്ത് കേരളത്തിന്റെ പട്ടിണി മാറ്റിയിരുന്നതില്‍ നന കിഴങ്ങിന് വലിയ സ്ഥാനമുണ്ടായിരുന്നു. പ്രത്യേകിച്ചു പരിചരണമൊന്നുമില്ലാതെ പറമ്പിലും…
മലയാളിയുടെ സമ്പന്നമായ കാര്‍ഷിക പാരമ്പര്യത്തിന്റെ ഓര്‍മപ്പെടുത്തലാണ് പത്താമുദയം, ഇത്തവണ പത്താമുദയം 23ന് ബുധനാഴ്ചയാണ്. വിഷുവിന് കൃഷിയിടങ്ങള്‍ തയാറാക്കിയിടും, പത്താമുദയത്തിന് തൈകള്‍ നടുകയാണ് പതിവ്.…
കിലോയ്ക്ക് 700 രൂപയ്ക്ക് മുകളില്‍ വിലയുണ്ടെങ്കിലും ഉത്പാദനം കുറഞ്ഞതുമൂലം പ്രതിസന്ധിയിലാണ് കുരുമുളക് കര്‍ഷകര്‍. വേനല്‍മഴയാണ് ഇത്തവണ പ്രശ്‌നമുണ്ടാക്കിയത്. ആദ്യത്തെ മഴയിലാണ് കുരുമുളക് വള്ളികള്‍ തളിര്‍ക്കുന്നത്.…
കറികള്‍ക്ക് രുചി വര്‍ധിപ്പിക്കാനും ജ്യൂസ് തയാറാക്കാനുമൊക്കെ നാം പുതിന ഉപയോഗിക്കാറുണ്ട്. ഈ ചൂടത്ത് പുതിന ഇലകൊണ്ടു തയാറാക്കിയ പാനീയം ഏറെ നല്ലതാണ്, എന്നാല്‍ എളുപ്പം നശിക്കുന്ന ഇലയായതിനാല്‍ വലിയ തോതില്‍ കീടനാശിനികള്‍…
എക്കാലത്തും നല്ല വില ലഭിക്കുന്ന വിളയാണ് ജാതി. കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും നല്ല പോലെ വിളവ് ജാതിയില്‍ നിന്നും ലഭിക്കും. കുരുമുളക്, ഏലം എന്നിവയെപ്പോലെ നമുക്ക് വിദേശ നാണ്യം നേടിത്തരുന്ന വിളയാണിത്. എന്നാല്‍…
തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും നല്ല വില ലഭിക്കുന്നുണ്ടെങ്കിലും തെങ്ങില്‍ ഉത്പാദനം കുറവാണ്. വേനല്‍ച്ചൂട് ഇനിയും കൂടാന്‍ തന്നെയാണ് സാധ്യത. ഇതിനാല്‍ തെങ്ങിന്‍ തോട്ടത്തില്‍ നല്ല പരിചരണം നല്‍കണം. ഇല്ലെങ്കില്‍…
റബ്ബര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്‍തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയ…
© All rights reserved | Powered by Otwo Designs
Leave a comment