മുഞ്ഞയെ തുരത്താന്‍ സോപ്പ് പൊടിയും പുല്‍ത്തൈലവും

വീട്ടില്‍ തന്നെ നിര്‍മിക്കാവുന്ന കീടനാശിനികള്‍ ഉപയോഗിച്ച് മുഞ്ഞ, ഉറുമ്പ് എന്നിവയെ നിഷ്പ്രയാസം നശിപ്പിക്കാം.

By Harithakeralam
2024-04-20

പയര്‍ കൃഷി ചെയ്യുന്നുണ്ടോ...? എന്നാല്‍ മുഞ്ഞ ശല്യം ഉറപ്പാണ്. ഏതു കാലാവസ്ഥയില്‍ പയര്‍ വളര്‍ത്തിയാലും നശിപ്പിക്കാനായി മുഞ്ഞയെത്തും. മുഞ്ഞയുടെ കൂടെയെത്തുന്ന ഉറുമ്പുകളും പയറിന്റെ കായും ഇളം തണ്ടുകളും തിന്നു നശിപ്പിക്കുന്നതോടെ നമ്മുടെ കൃഷിയുടെ കാര്യം തീരുമാനമാകും. എത്രയൊക്കെ കീടനാശിനികള്‍ പ്രയോഗിച്ചാലും മുഞ്ഞ ശല്യം മാറാന്‍ വലിയ ബുദ്ധിമുട്ടാണ്. എന്നാല്‍ നമുക്ക് വീട്ടില്‍ തന്നെ നിര്‍മിക്കാവുന്ന കീടനാശിനികള്‍ ഉപയോഗിച്ച് മുഞ്ഞ, ഉറുമ്പ് എന്നിവയെ നിഷ്പ്രയാസം നശിപ്പിക്കാം.

1. ക്ലോവ് ഓയിലും വാഷിങ് പൗഡറും

വെളുത്തുള്ളി, ക്ലോവ് ഓയില്‍ അഥവാ ഗ്രാമ്പൂ തൈലം, വാഷിങ് പൗഡര്‍ എന്നിവ ഉപയോഗിച്ചാണ് ജൈവ കീടനാശിനി തയാറാക്കുന്നത്. ഒരു വെളുത്തുള്ളി മുഴുവനായി എടുത്ത് നല്ല പോലെ അരയ്ക്കുക. ഇതിലേക്ക് അരലിറ്റര്‍ വെള്ളമൊഴിച്ചു നന്നായി തിരുമ്മി ലയിപ്പിച്ചു ലായനി അരിച്ചെടുക്കുക. ഒരു സ്്രേപ ബോട്ടിലിലേക്ക് ഈ ലായനി ഒഴിച്ചു രണ്ടു ടീസ്പൂണ്‍ വാഷിങ് പൗഡറിടുക. തുടര്‍ന്ന് ക്ലോവ് ഓയില്‍ പത്ത് തുള്ളിയും ചേര്‍ക്കുക. തുടര്‍ന്ന് സ്പ്രേയറിലേക്ക് വെള്ളമൊഴിച്ചു നന്നായി കുലുക്കുക. വെള്ളത്തില്‍ ഇവയെല്ലാം നന്നായി അലിഞ്ഞു ചേര്‍ന്ന ശേഷം പയര്‍ ചെടിയില്‍ സ്്രേപ ചെയ്യാം.

2. വേപ്പെണ്ണയും പുല്‍ത്തൈലവും

20-25 ഗ്രാം വെളുത്തുള്ളി, വേപ്പെണ്ണ, പുല്‍ത്തൈലം, ഷാംപൂ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. വെളുത്തുള്ളി നല്ല പോലെ അരച്ചു വെള്ളമൊഴിച്ച് ഇളക്കിയെടുത്ത് അരിക്കുക. സ്പ്രേയറില്‍ ഇതു നിറച്ച ശേഷം  15 മില്ലി വേപ്പെണ്ണ , അഞ്ച് മില്ലി  പുല്‍ത്തൈലം എന്നിവയൊഴിക്കുക. തുടര്‍ന്ന് ഒരു ലിറ്റര്‍ വെള്ളമൊഴിച്ച ശേഷം കുറച്ചു ഷാംപൂ ഒഴിക്കുക. തുടര്‍ന്നു നന്നായി കുലുക്കി എല്ലാം വെള്ളവുമായി ലയിപ്പിക്കുക. വേപ്പെണ്ണ, പുല്‍ത്തൈലം എന്നിവ വെള്ളവുമായി ലയിക്കില്ല, ഇതിനുള്ള മാധ്യമമായിട്ടാണ് ഷാംപൂ ഉപയോഗിക്കുന്നത്. എല്ലാം നല്ല പോലെ ലയിച്ചെന്ന് ഉറപ്പു വരുത്തിയ ശേഷം പയറില്‍ തളിക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. പയറിന്റെ ഇലകളിലും തണ്ടിലും ഇലകള്‍ക്ക് അടിയിലുമെല്ലാം സ്്രേപ ചെയ്യണം.

2. ഉറുമ്പുകള്‍ ചെടിയുടെ അടിവശത്തെ വള്ളികളില്‍ വരെയുണ്ടാകും, ഇവിടെയെല്ലാം ലായനി സ്്രേപ ചെയ്യണം.

3. അല്‍പ്പം വെയിലുള്ള സമയത്താണ് ലായനി പ്രയോഗിക്കുന്നതെങ്കില്‍ വളരെ നല്ലതാണ്.  

4. ഒരാഴ്ചത്തെ ഇടവേളയിട്ടാണ് ലായനി പ്രയോഗിക്കേണ്ടത്. ഒരു തവണ ഉപയോഗിച്ച് മുഞ്ഞയും ഉറുമ്പും ചത്തു പോയെന്നു കരുതിയാല്‍ പണികിട്ടും.  

5. ഒരു ലിറ്റര്‍ വെള്ളത്തില്‍ തയാറാക്കാനുള്ള അളവാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്, ഇതിലൊരിക്കലും വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കരുത്.

Leave a comment

വിളവ് വര്‍ധിപ്പിക്കാം - കീടങ്ങളെ തുരത്താം ; പ്രയോഗിക്കൂ എഗ്ഗ് അമിനോ ആസിഡ്

ഒന്നു രണ്ടു മഴ കിട്ടിയതോടെ പച്ചക്കറിച്ചെടികള്‍ അല്‍പ്പമൊന്നു ജീവന്‍ വച്ചു നില്‍ക്കുകയായിരിക്കും. എന്നാല്‍ പല തരത്തിലുള്ള കീടങ്ങളും ഈ സമയത്ത് പ്രശ്‌നക്കാരായി എത്തും. ഇവയെ തുരത്താനും  പച്ചക്കറികളുടെ…

By Harithakeralam
പയറിലും വഴുതനയിലും നിറയെ കായ്കള്‍; റോസാച്ചെടി പൂത്തുലയും: പ്രയോഗിക്കാം അത്ഭുത ലായനി

മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…

By Harithakeralam
കാന്താരിക്കൃഷിയില്‍ വില്ലന്‍മാരായി ഇലപ്പേനും വെളളീച്ചയും

ഏതു കാലാവസ്ഥയിലും നന്നായി വളരുന്ന കാന്താരി മുളകിനെ സാധാരണ കീട-രോഗ ബാധ വലിയ തോതില്‍ ബാധിക്കാറില്ല. എന്നാല്‍ ചൂട് അനിയന്ത്രിതമായി വര്‍ധിച്ച സാഹചര്യത്തില്‍ ഇലപ്പേന്‍, വെള്ളീച്ച പോലുള്ളവ കാന്താരിയെ വലിയ തോതില്‍…

By Harithakeralam
ഇലകള്‍ക്ക് മഞ്ഞളിപ്പ് ; വാടിത്തളര്‍ന്ന് ചെടികള്‍ - പരിഹാരം ഇതൊന്നു മാത്രം

പച്ചക്കറികള്‍ മുതല്‍ ഫല വൃക്ഷങ്ങളും തെങ്ങും കവുങ്ങുമെല്ലാം ഇലകള്‍ മഞ്ഞളിച്ചു വാടിത്തളര്‍ന്നു നില്‍ക്കുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയാണിപ്പോള്‍. കനത്ത ചൂട് മൂലം ചെടികള്‍ക്കെല്ലാം ക്ഷീണമുണ്ടെങ്കിലും മഞ്ഞളിപ്പ്…

By Harithakeralam
കോഴിക്കാഷ്ടം വിളകള്‍ക്ക് പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക

എല്ലാം തികഞ്ഞ ജൈവവളമാണ് കോഴിക്കാഷ്ടം. കേരളത്തിലും അയല്‍സംസ്ഥാനങ്ങളിലും ധാരാളം കോഴിഫാമുകള്‍ ഉള്ളതിനാല്‍ ഇതു ലഭിക്കാനും ബുദ്ധിമുട്ടില്ല. അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലുമെല്ലാം നമ്മള്‍ ധാരാളം കോഴിക്കാഷ്ടം…

By Harithakeralam
തക്കാളിയില്‍ ചിത്രകീടം

തക്കാളിച്ചെടിയെ ആക്രമിക്കുന്നതില്‍ പ്രധാനിയാണ് ചിത്രകീടം. ഇലകളില്‍ക്കൂടി വളഞ്ഞുപുളഞ്ഞു വെള്ള നിറത്തിലുള്ള വരകള്‍ കാണുന്നതാണ് പ്രഥമ ലക്ഷണം. പിന്നീട് ഇവ കരിഞ്ഞ് ഇലകള്‍ നശിച്ചുപോകുന്നു. ചെറിയ തൈകളിലും വലിയ…

By Harithakeralam
പൂകൊഴിച്ചില്‍ തടയാന്‍ കടലപ്പിണ്ണാക്കും ശര്‍ക്കരയും

വേനല്‍ക്കാലത്ത് പച്ചക്കറികളില്‍ കാണുന്ന പ്രധാന പ്രശ്‌നമാണ് പൂകൊഴിച്ചില്‍. കടുത്ത ചൂട് കാരണം പൂക്കളെല്ലാം കൊഴിയുന്നു, ഇതിനാല്‍ വിളവ് ലഭിക്കുന്നുമില്ല. പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളിലാണ് ഈ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ സോപ്പ് പൊടിയും പുല്‍ത്തൈലവും

പയര്‍ കൃഷി ചെയ്യുന്നുണ്ടോ...? എന്നാല്‍ മുഞ്ഞ ശല്യം ഉറപ്പാണ്. ഏതു കാലാവസ്ഥയില്‍ പയര്‍ വളര്‍ത്തിയാലും നശിപ്പിക്കാനായി മുഞ്ഞയെത്തും. മുഞ്ഞയുടെ കൂടെയെത്തുന്ന ഉറുമ്പുകളും പയറിന്റെ കായും ഇളം തണ്ടുകളും തിന്നു…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs