കൊത്തമര നിറയെ കായ്കളുണ്ടാകാന്‍

കുറ്റിച്ചെടിയായി വളരുന്ന ഇനം വേണം നടാന്‍. പരിചരണത്തിന് എളുപ്പം ഈയിനമാണ്. വള്ളിയായി പടര്‍ന്ന് വളരുന്നതിന് പരിചരണം ഏറെ ആവശ്യമാണ്.

By Harithakeralam
2024-04-17

നമ്മുടെ കാലാവസ്ഥയില്‍ നല്ല പോലെ വിളവ് തരുമെങ്കിലും അധികമാരും കൃഷി ചെയ്യാത്ത വിളയാണ് കൊത്തമര. പയറിന്റെ കുടുംബത്തില്‍ വരുമെങ്കിലും കൃഷി ചെയ്യാന്‍ ഏറെ എളുപ്പമാണ് കൊത്തമര. സാധാരണ വള്ളിപ്പയറിനെ പോലെ കീട - രോഗ ആക്രമണവും ഉണ്ടാകില്ല.

നടീല്‍ രീതി

വിത്ത് നേരിട്ട് നട്ടാണ് കൊത്തമര കൃഷി ചെയ്യേണ്ടത്. കുറ്റിച്ചെടിയായി വളരുന്ന ഇനം വേണം നടാന്‍. പരിചരണത്തിന് എളുപ്പം ഈയിനമാണ്. വള്ളിയായി പടര്‍ന്ന് വളരുന്നതിന് പരിചരണം ഏറെ ആവശ്യമാണ്. പറിച്ചു നടല്‍ ഈ വിളയ്ക്ക് അനുയോജ്യമല്ല. ഒരു ലിറ്റര്‍ വെളളത്തില്‍ 20 ഗ്രാം സ്യൂഡോമോണസ് ലയിപ്പിച്ച് അതില്‍ കൊത്തമര വിത്തുകള്‍ ഏകദേശം 10 മണിക്കൂറിട്ട് വച്ച ശേഷം നട്ടാല്‍ രോഗങ്ങളെ അകറ്റാം. മണ്ണിലും ഗ്രോബാഗിലും നടാന്‍ ഈയിനം അനുയോജ്യമാണ്. കുമ്മായ പ്രയോഗം മണ്ണില്‍ നിര്‍ബന്ധമായും നടത്തണം. മണ്ണില്‍ നടുമ്പോള്‍ ചെടികള്‍ തമ്മില്‍ ഒരടിയെങ്കിലും അകലം പാലിക്കണം. എന്നാല്‍ മാത്രമേ നല്ല പോലെ ഇലകളെല്ലാം വന്ന് കായ്ക്കൂ. നാല് ദിവസം കൊണ്ടു വിത്ത് മുളച്ച് തുടങ്ങും. ഈ സമയത്ത് ചീമക്കൊന്നയില കൊണ്ടു പുതയിട്ട് കൊടുക്കുന്നത് നന്നായിരിക്കും.

വളപ്രയോഗം

ചെടി വളര്‍ന്നു തുടങ്ങിയാല്‍ 10 ദിവസം കൂടുമ്പോള്‍ പൊടിഞ്ഞ ജൈവവളം നല്‍കണം. ചാണകപ്പൊടി, ഉണങ്ങിപ്പൊടിഞ്ഞ കോഴിക്കാഷ്ടം, കമ്പോസ്റ്റ് പോലുള്ളവയാണ് നല്ലത്. ഗ്രോബാഗില്‍ വളര്‍ത്തുന്നവയ്ക്ക് ഇതു പോലെ വളപ്രയോഗം നല്‍കണം. ഇത്തരം പരിചരണം നല്‍കിയാല്‍ വേഗം വളര്‍ന്ന് കായ്ക്കാന്‍ തുടങ്ങും. വലിയ കീട-രോഗ ബാധകള്‍ കൊത്തമരയെ ആക്രമിക്കാറില്ല. ഇതിനാല്‍ പരിചരണം വളരെക്കുറച്ചു മതി.

ഗുണങ്ങള്‍

കാല്‍സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം വൈറ്റമിന്‍ എ  എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോള്‍, ഷുഗര്‍ എന്നിവ കുറയ്ക്കാനിതു സഹായിക്കും.

Leave a comment

ഏതു വെയിലത്തും ചെടികള്‍ തഴച്ചു വളരും, നിറയെ കായ്ക്കും : അടുക്കള അവശിഷ്ടങ്ങള്‍ കൊണ്ടൊരു വളര്‍ച്ചാ ഹോര്‍മോണ്‍

ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ഇവയുടെ നിര്‍മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…

By Harithakeralam
ഗ്രോബാഗിലെ തക്കാളിച്ചെടിയില്‍ ഇരട്ടി വിളവ്

തക്കാളി കൃഷിയുടെ കാര്യത്തില്‍ നമ്മള്‍ കേരളീയര്‍ വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ വീട്ടാവശ്യത്തിനുള്ളവ…

By Harithakeralam
കറിവേപ്പ് തഴച്ചു വളരാന്‍ തൈര്, മുളകിലെ കായ് പൊഴിച്ചിലിനു തേങ്ങാവെള്ളം, വേനലിന്റെ ചെറുക്കാന്‍ നാട്ടറിവുകള്‍

വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന്‍ നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില്‍ ഒഴിവാക്കാനും തുടങ്ങി കര്‍ഷകര്‍ക്ക് സഹായകമാകുന്ന  ചില നാട്ടറിവുകള്‍.

By Harithakeralam
ഇലകളില്‍ പൂപ്പലും വെള്ളപ്പൊടിയും ; പച്ചക്കറിച്ചെടികളെ സംരക്ഷിക്കാം

വേനല്‍ മഴ നല്ല പോലെ   ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്‍ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്‍ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…

By Harithakeralam
കരിയിലയുടെ അത്ഭുത ഗുണങ്ങള്‍

കരിയില ധാരാളം ലഭിക്കുന്ന സമയമാണിപ്പോള്‍. കരിയില കത്തിക്കാതെ ചെടികളുടെ തടത്തിലിട്ടു കൊടുക്കാം. മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കാനിതു സഹായിക്കും. കത്തുന്ന വേനലിലും തണുപ്പും ചൂടും മണ്ണിനും വിളകള്‍ക്കും ഇതിലൂടെ…

By Harithakeralam
വേനല്‍ക്കാല വെണ്ടക്കൃഷിയില്‍ വില്ലനായി പൊടിക്കുമിള്‍ രോഗം

വെയിലും മഴയും മഞ്ഞുമൊന്നും പ്രശ്‌നമാക്കാതെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. പൊള്ളുന്ന വെയിലത്തും കോരിച്ചൊരിയുന്ന മഴക്കാലത്തും വെണ്ട ഒരു പോലെ വിളവ് തരും. ഉത്സവ സീസണുകളില്‍ വെണ്ടയ്ക്ക് നല്ല വിലയും…

By Harithakeralam
വേനലിലും പച്ചക്കറിത്തോട്ടം നിറയെ വിളവിന് അത്ഭുത ലായനി

മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…

By Harithakeralam
ടെറസില്‍ ഗ്രോബാഗ് ഒരുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം

വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്‍കിയാല്‍ മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം.  സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs