തക്കാളി വേഗം കായ്ക്കാന്‍ വിനാഗിരി; മാവിനും പ്ലാവിനും ഉലുവാ കഷായം

പച്ചക്കറികളും പഴവര്‍ഗങ്ങളും നന്നായി കായ്ക്കാന്‍ ഇത്തരം നാട്ടറിവുകള്‍ പ്രയോഗിക്കുന്നതു സഹായിക്കും.

By Harithakeralam
2023-07-11

കൃഷി വിജയത്തിന് ഏറെ സഹായിക്കുന്നവയാണ് നാട്ടറിവുകള്‍. പഴമക്കാര്‍ പരീക്ഷിച്ചു വിജയിച്ച ഇത്തരം അറിവുകള്‍ തലമുറ കൈമാറിയാണ് നമുക്ക് ലഭിക്കുന്നത്. അത്ഭുതകരമായ ഫലം ലഭിക്കുന്നവയാണ് ഇവയില്‍ പലതും. പച്ചക്കറികളും പഴവര്‍ഗങ്ങളും നന്നായി കായ്ക്കാന്‍ ഇത്തരം നാട്ടറിവുകള്‍ പ്രയോഗിക്കുന്നതു സഹായിക്കും.

1. ഉലുവാ കഷായം

ഫല വൃക്ഷങ്ങളുടെ ശിഖരങ്ങള്‍ വെട്ടിമാറ്റിയും കോതിക്കളഞ്ഞും കായ്ക്കുന്നതിനുള്ള നിരവധി ഉപായങ്ങള്‍ നോക്കിയിട്ടും ഗുണം ലഭിക്കാത്തവര്‍ക്ക് ഉലുവാ കഷായം പരീക്ഷിക്കാം. 500 ഗ്രാം ഉലുവ 5 ലിറ്റര്‍ വെള്ളത്തിലിട്ട് തിളപ്പിക്കുക. വെള്ളം തണുത്ത ശേഷം വൃക്ഷത്തിന്റെ ചുവട്ടിലൊഴിക്കുക. രണ്ട് ദിവസത്തിന് ശേഷം 2 ലിറ്റര്‍ വെള്ളത്തില്‍ വീണ്ടും ഉലുവ തിളപ്പിച്ച് ഫലവൃക്ഷ ചുവട്ടിലൊഴിക്കണം. വര്‍ഷങ്ങളായി കായ്ക്കാത്ത മാവും പ്ലാവുമെല്ലാം ഫലം നല്‍കുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

2. മോതിര വളയം

 പ്ലാവ്, മാവ് തുടങ്ങിയ ഫല വൃക്ഷങ്ങള്‍ക്ക് മോതിര വളയം ഇട്ട് കായ്പ്പിക്കുന്നത് കര്‍ഷകരുടെ ഇടയില്‍ ഏറെ സാധാരണയാണ്.  എട്ടും പത്തും വര്‍ഷം കഴിഞ്ഞ  വൃക്ഷത്തിന്റെ  ഏതെങ്കിലും ഒരു ശിഖരത്തിലാണ് ഈ രീതി പരീക്ഷിക്കുന്നത്. രണ്ട് സെന്റി മീറ്റര്‍ ചുറ്റും തൊലിയെടുത്തു കളയുന്ന രീതിയാണ് ഇത്.

3. ആണി പ്രയോഗം  

കായ് ഫലം തരാത്തതെങ്ങുകള്‍ക്കാണ് ആണി പ്രയോഗിച്ചിരുന്നത്. തെങ്ങിന്റെ തടിയില്‍ ആണി അടിച്ചു കയറ്റും.  പിന്നീട് ഇത്തരം തെങ്ങുകള്‍ കായ്ച്ചിട്ടുണ്ടെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യപത്രം.

4. ചാണകം കെട്ടിവയ്ക്കല്‍

മഴക്കാലത്തിന് മുന്‍പ് പ്ലാവില്‍ ചാണകം തേച്ച് പഴയ തുണി കൊണ്ട് കെട്ടി വെക്കുന്ന രീതിയും പരീക്ഷിച്ചിരുന്നു. പ്ലാവിന്റെ ചുവട്ടില്‍ തന്നെ ചക്കയുണ്ടാകാനിത്  ഉപകരിക്കും.

5. മുരിങ്ങ, മാവ് എന്നിവയുടെ തടത്തില്‍ ഉമിയിട്ട് മൂടുന്ന രീതി പലരും ചെയ്യാറുണ്ട്. ഇവ പൂക്കുമ്പോള്‍ മരത്തിന്റെ ചുവട്ടില്‍ വറ്റല്‍ മുളകിട്ട് പുകയ്ക്കുന്നതും നല്ലതാണത്രേ.

6. വിനാഗിരി പ്രയോഗിച്ചാല്‍ കൂടുതല്‍ തക്കാളി വിളയും.  

7. നാരകത്തിന്റെ ചുവട്ടില്‍ മുടി കുഴിച്ചിട്ടാല്‍ അവ നല്ല ഫലം തരുമെന്നാണ് പഴമക്കാര്‍ പറയുന്നത്.

8. റോസാചെടി പൂത്ത് തളിര്‍ക്കാന്‍,  ചായച്ചണ്ടി, മുട്ടത്തോട് എന്നിവ ശേഖരിച്ചു ചുവട്ടിലിട്ടു കൊടുക്കാം.

Leave a comment

മുളകില്‍ വെള്ളീച്ച, ചീരയില്‍ ഇലതീനിപ്പുഴു, പയറില്‍ ഇലപ്പേന്‍; കാലാവസ്ഥ മാറ്റത്തെ ചെറുത്ത് പച്ചക്കറി വിളയിക്കാം

വേനല്‍ക്കാല പച്ചക്കറി കൃഷി അവസാനിച്ച് മഴയോടൊപ്പം കാര്‍ഷിക വൃത്തികള്‍ തുടങ്ങാനുള്ള സമയമായി.  വെയിലത്ത് വളര്‍ത്തിയ പച്ചക്കറികള്‍ ഇപ്പോഴും നല്ല വിളവ് നല്‍കുന്നുണ്ടാകും. എന്നാല്‍ കീടാണുക്കളുടെ ആക്രമണവും…

By Harithakeralam
കീടശല്യത്തില്‍ വലഞ്ഞ് കര്‍ഷകര്‍ ; പ്രയോഗിക്കാം സമ്മിശ്ര കീടനിയന്ത്രണം

വേനല്‍ മഴ പരക്കെ ലഭിച്ചു കഴിഞ്ഞു, എന്നാല്‍ ചൂടിനൊട്ടും കുറവില്ലതാനും. പല സ്ഥലത്തും അന്തരീക്ഷം മേഘാവൃതമാണ് പലപ്പോഴും. കീടങ്ങളുടെ ശല്യം വലിയ രീതിയിലാണെന്നു കര്‍ഷകര്‍ പറയുന്നു. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളാണ്…

By Harithakeralam
നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ തുരത്താന്‍ ജൈവ കീടനാശിനികള്‍

നല്ല പരിചരണം നല്‍കിയ പച്ചക്കറികള്‍ പെട്ടെന്നായിരിക്കും ആരോഗ്യമില്ലാതെ തളര്‍ന്നു വാടിപ്പോകുന്നത്. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളാണിതിനു കാരണം. ഇവ ഇലകളും തണ്ടും കായ്കളുമെല്ലാം തിന്നു നശിപ്പിക്കും. ഈ കാലാവസ്ഥയില്‍…

By Harithakeralam
ഇത്തിള്‍ക്കണികളെ നശിപ്പിക്കാന്‍ ഇതാണു കൃത്യ സമയം

ആവശ്യമില്ലാതെ പലയിടത്തും കയറിപ്പറ്റി അഭിപ്രായം പറയുന്നവരെ നാം പരിഹാസത്തോടെ വിളിക്കുന്ന പേരാണ് ഇത്തിള്‍ക്കണികള്‍. എന്നാല്‍ ശരിക്കും ഇത്തരം ഇത്തിള്‍ക്കണികളുണ്ട്, പക്ഷേ ഇവ മരങ്ങളെയാണ് ആക്രമിക്കുന്നത്. ഫല…

By Harithakeralam
ചീരയില്‍ ഇലപ്പുള്ളി, വാഴയില്‍ പിണ്ടിപ്പുഴു, ഗ്രോബാഗിന് വെയില്‍ ഭീഷണി

ഇടയ്‌ക്കൊന്നു മഴ പെയ്‌തെങ്കിലും കനത്ത ചൂട് തുടരുകയാണ് കേരളത്തില്‍. ഈ കാലാവസ്ഥയില്‍ അടുക്കളത്തോട്ടത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളാണ് ഇന്നു വ്യക്തമാക്കുന്നത്. ചീര, പച്ചക്കറി, വാഴ തുടങ്ങിയവയെ ഈ കാലാവസ്ഥയില്‍…

By Harithakeralam
കുറ്റിപ്പയര്‍ നിറയെ കായ്കള്‍: വളപ്രയോഗമിങ്ങനെ വേണം

വേനല്‍ എത്ര ശക്തമാണെങ്കിലും നല്ല പോലെ വിളവ് തരുന്ന പച്ചക്കറിയാണ് കുറ്റിപ്പയര്‍. സാധാരണ പയര്‍ ഇനങ്ങളെപ്പോലെ വള്ളിയായി പടരാത്തതിനാല്‍ ഈയിനത്തിന് പരിചരണം കുറച്ചു മതി. എന്നാല്‍ കുറ്റിപ്പയര്‍ നല്ല പോലെ കായ്ക്കുന്നില്ലെന്ന…

By Harithakeralam
വേനല്‍ച്ചൂടിലും ഇടവേളയില്ലാതെ കോവയ്ക്ക തോരന്‍

മികച്ച പരിചരണം നല്‍കിയാല്‍ ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് കോവല്‍. ഏറെ ഗുണങ്ങളുള്ള കോവല്‍ ആഹാരത്തില്‍ ഇടയ്ക്കിടെ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പന്തലിട്ട് വളര്‍ത്തുന്നതിനാല്‍ കീടങ്ങളും…

By Harithakeralam
വേനല്‍ കനത്തിട്ടും ഉറുമ്പ് ശല്യത്തിന് അറുതിയില്ല: പുതിയ പരിഹാരമാര്‍ഗങ്ങള്‍

വേനല്‍ കടുത്തിട്ടും ഉറുമ്പ് ശല്യത്തിന്  അറുതിയില്ലെന്ന് പരാതി ഉള്ളവരാണോ...? വീട്ടിലും കൃഷിയിടത്തുമെല്ലാം ഉറുമ്പുകള്‍ കൂട്ടത്തോടെയെത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.  പച്ചക്കറി വിളകള്‍ നശിപ്പിക്കുന്നതില്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs