വേനല്‍ക്കാല പച്ചക്കറിക്കൃഷി വിജയിക്കാന്‍ ജീവാണുക്കള്‍

ജെവ കീടനാശിനികള്‍ കൊണ്ടുമാത്രം കൃഷിയെ ചിലപ്പോള്‍ രക്ഷപ്പെടുത്തിയെടുക്കാനും കഴിയില്ല. ഇവിടെയാണ് ജീവാണുക്കള്‍ നമ്മുടെ രക്ഷയ്‌ക്കെത്തുന്നത്.

By Harithakeralam
2025-11-23

പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യമാണ് വേനല്‍ക്കാലം. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ വേനല്‍ക്കാല കൃഷിയില്‍ വിജയം കൊയ്യാം. എന്നാല്‍ കീടങ്ങളും രോഗങ്ങളും വലിയ തോതില്‍ ഇക്കാലത്ത് പച്ചക്കറികളെ ബാധിക്കും. നല്ല പോലെ പരിചരണം ആവശ്യമുള്ള സമയമാണിത്. രാസകീടനാശിനികള്‍ പ്രയോഗിക്കുന്നതു ചൂടുള്ള കാലാവസ്ഥയില്‍ അത്ര നല്ലതല്ല. ജൈവ കീടനാശിനികള്‍ കൊണ്ടുമാത്രം കൃഷിയെ ചിലപ്പോള്‍ രക്ഷപ്പെടുത്തിയെടുക്കാനും കഴിയില്ല. ഇവിടെയാണ് ജീവാണുക്കള്‍ നമ്മുടെ രക്ഷയ്‌ക്കെത്തുന്നത്.

മണ്ണിനും പ്രകൃതിക്കും പച്ചക്കറികള്‍ കഴിക്കുന്ന മനുഷ്യനുമൊന്നും യാതൊരു പ്രശ്‌നവും സൃഷ്ടിക്കാത്തവയാണ് ജീവാണുക്കള്‍. ഇവ കൃഷിയുടെ തുടക്കം മുതല്‍ കൃത്യമായി പ്രയോഗിച്ചാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും കുറവായിരിക്കും. വെര്‍ട്ടിസീലിയം, ബ്യൂവേറിയ, മെറ്റാറൈസിയം, സ്യൂഡമോണാസ് ഫഌറസന്‍സ്, ട്രൈക്കോഡെര്‍മ തുടങ്ങിയവയാണ് സാധാരണയായി പ്രയോഗിക്കുന്ന മിത്ര കുമിളുകളും സൂക്ഷ്മാണുക്കളും. ഇവ പ്രയോഗിക്കുന്ന വിധം നോക്കാം.

1. മീലിമുട്ടകള്‍, ശല്‍ക്കകീടങ്ങള്‍ എന്നിവയെ നിയന്ത്രിക്കാന്‍ വെര്‍ട്ടിസീലിയം എന്ന കുമിള്‍ പ്രയോഗിക്കാം.  

2. ഇലതീനി പുഴുക്കള്‍ക്കെതിരേ ബ്യൂവേറിയ എന്ന കുമിള്‍ പ്രയോഗിക്കാം.

3. ചിതല്‍, വേരുതീനി പുഴുക്കള്‍, പച്ചത്തുള്ളന്റെ ഉപദ്രവം മൂലം പാവലിലും പടവലത്തിലും ഉണ്ടാകുന്ന ഇലകരിച്ചില്‍ എന്നിവയ്‌ക്കെതിരെ മെറ്റാറൈസിയം എന്ന കുമിള്‍ ഫലപ്രദമാണ്. ഇവ 20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ചെടികളില്‍ തളിച്ചു കൊടുക്കണം.

4. വഴുതന, വെള്ളരി, പയറുവര്‍ഗ്ഗ വിളകള്‍ എന്നിവയില്‍ കാണുന്ന തൈചീയല്‍, കായ് ചീയല്‍, ചീയല്‍, ഇലപ്പൊട്ട്, മഞ്ഞളിപ്പ് രോഗങ്ങള്‍ എന്നിവയ്‌ക്കെതിരെ സ്യൂഡമോണാസ് ഫഌറസന്‍സ്, ട്രൈക്കോഡെര്‍മ തുടങ്ങിയ മിത്ര സൂക്ഷ്മാണുക്കള്‍ വളരെ ഫലപ്രദമാണ്.

Leave a comment

പഴത്തൊലി മികച്ച ജൈവവളം

ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്.  മിക്ക പഴങ്ങളും തൊലി ചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്ക്…

By Harithakeralam
മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs